മാർത്തയുടെ പിതാവ് കിംഗ് ഹാരാൾഡും മാർത്തയ്ക്ക് ഇനി കൊട്ടാരത്തിലെ ഔദ്യോഗിക പദവികൾ ഒന്നും തന്നെ ഇല്ല എന്ന് സ്ഥിരീകരിച്ചു. 'ഐ ആം സോറി, മാർത്ത ഇനി മുതൽ രാജകൊട്ടാരത്തിന്റെ ഭാഗമായിരിക്കില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രണയത്തിന് വേണ്ടി എന്തും ചെയ്യാനും എന്തും ഉപേക്ഷിക്കാനും ആളുകൾ ചിലപ്പോൾ തയ്യാറാകും എന്ന് പറയാറുണ്ട്. ഇവിടെയും സംഭവിച്ചത് അത് തന്നെയാണ് എന്ന് പറയേണ്ടി വരും. നോർവീജിയൻ രാജകുമാരിയായ മാർത്ത ലൂയിസ് തന്റെ പ്രണയത്തിന് വേണ്ടി ഉപേക്ഷിച്ചത് രാജകുമാരി എന്ന പദവിയും കൊട്ടാരവുമാണ്.
ചൊവ്വാഴ്ചയാണ് താൻ ഇനി മുതൽ നോർവേയിലെ രാജകൊട്ടാരത്തിലെ പ്രതിനിധിയല്ല എന്ന് മാർത്ത പ്രഖ്യാപിച്ചത്. “ഇപ്പോൾ മുതൽ ഞാൻ രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നില്ല. രാജകുടുംബത്തിന്റെ സമാധാനത്തെ പറ്റി ആലോചിച്ചാണ് തീരുമാനം” എന്ന് 51 -കാരിയായ രാജകുമാരി പറഞ്ഞു.
മാർത്തയും ഭാവിവരനും തമ്മിലുള്ള വിവാഹനിശ്ചയത്തെ തുടർന്ന് ഇതേ ചുറ്റിപ്പറ്റി നിരവധി ചർച്ചകൾ ചുറ്റിലും ഉയർന്നിരുന്നു. രാജകുമാരിയും വരനും എന്ത് സ്ഥാനമായിരിക്കും രാജകൊട്ടാരത്തിൽ വഹിക്കുക എന്നതിനെ ചൊല്ലി ആയിരുന്നു ചർച്ചകൾ. അമേരിക്കയിൽ നിന്നുള്ള ഡ്യൂറെക് വെററ്റുമായി ജൂണിലാണ് മാർത്തയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഒരു മന്ത്രവാദിയും സ്വയംപ്രഖ്യാപിത വൈദ്യനും ആണ് വെററ്റ്.
രാജകുടുംബവും മാർത്ത ഔദ്യോഗിക പദവികളുപേക്ഷിച്ച വാർത്ത ശരിയാണ് എന്ന് സ്ഥിരീകരിച്ചു. അതുപോലെ തന്നെ രാജ്യപദവിയോ രാജകുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹിക മാധ്യമങ്ങളിൽ ഒന്നിന് വേണ്ടിയും മാർത്ത ഇനിമുതൽ ഉപയോഗിക്കില്ല എന്നും കൊട്ടാരം പറഞ്ഞു. നേരത്തെ മാർത്തയും ഭാവിവവരനും ചേർന്ന് വിവിധ തരത്തിലുള്ള ചികിത്സാരീതികൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രോത്സാഹിപ്പിച്ചതിനെ തുടർന്ന് വിമർശനങ്ങൾ ഏറ്റ് വാങ്ങിയിരുന്നു. ബദലായിട്ടുള്ള ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു മാർത്തയുടെ പോസ്റ്റ്.
മാർത്തയുടെ പിതാവ് കിംഗ് ഹാരാൾഡും മാർത്തയ്ക്ക് ഇനി കൊട്ടാരത്തിലെ ഔദ്യോഗിക പദവികൾ ഒന്നും തന്നെ ഇല്ല എന്ന് സ്ഥിരീകരിച്ചു. 'ഐ ആം സോറി, മാർത്ത ഇനി മുതൽ രാജകൊട്ടാരത്തിന്റെ ഭാഗമായിരിക്കില്ല' എന്നാണ് അദ്ദേഹം പറഞ്ഞത്.
നേരത്തെയുള്ള വിവാഹത്തിൽ രാജകുമാരിക്ക് മൂന്ന് പെൺമക്കളുണ്ട്. വിവാഹശേഷം മുൻരാജകുമാരി കാലിഫോർണിയയിലേക്ക് മാറിത്താമസിക്കും എന്നാണ് കരുതുന്നത്.
