അതുപോലെ, വരും വർഷങ്ങളിൽ ചൈനയും റഷ്യയും ഒരു സൂപ്പർ പവർ ആയി ഉയരുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനത്തിൽ പരാമർശമുണ്ട്.

റഷ്യ-ഉക്രൈൻ യുദ്ധം ലോകത്ത് മൂന്നാം ലോക മഹായുദ്ധ(world war)ത്തിന് കാരണമാകുമോ? മുൻ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസി(Nostradamus)ന്റെ പ്രവചനമനുസരിച്ച്, അടുത്ത വർഷം ലോകം മൂന്നാം ലോക മഹായുദ്ധത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പറയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻ‌സിൽ ജീവിച്ചിരുന്ന ഒരു ജ്യോതിഷിയായിരുന്നു നോസ്ട്രഡാമസ്. 465 വർഷങ്ങൾക്ക് മുമ്പ് തന്റെ 'ലെസ് പ്രൊഫെറ്റീസ്'എന്ന പുസ്തകത്തിൽ ഭാവിയെക്കുറിച്ച് ആയിരക്കണക്കിന് പ്രവചനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. അതിൽ പലതും പിന്നീട് സത്യമായിത്തീരുകയും ചെയ്തു. അതിൽ ഉക്രൈനി(Ukraine)ലെ അധിനിവേശവും ഉണ്ട് എന്ന് എന്നാണ് പറയുന്നത്.

ആ യുദ്ധം അവസാനിക്കുമെന്ന് നോസ്ട്രഡാമസും പറഞ്ഞുവെങ്കിലും, വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഭിന്നതയുടെ തീപ്പൊരികൾ അപ്പോഴും ആളിക്കത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇത് അടുത്ത വർഷം കിഴക്കൻ യൂറോപ്പിൽ ഒരു വലിയ യുദ്ധം ആരംഭിക്കാൻ ഇടയാക്കും. ഈ യുദ്ധം ക്രമേണ പുരോഗമിക്കുകയും മൂന്നാം ലോക മഹായുദ്ധത്തിൽ അവസാനിക്കുകയും ചെയ്യും. അതിൽ മറ്റ് രാജ്യങ്ങളും അണിചേരും. മൂന്നാം ലോകമഹായുദ്ധം ഏകദേശം 7 മാസം നീണ്ടുനിൽക്കുമെന്നും ഈ സമയത്ത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ കൊല്ലപ്പെടുമെന്നും നോസ്ട്രഡാമസ് പറയുന്നു. നോസ്ട്രഡാമസിന്റെ അഭിപ്രായത്തിൽ, ആ യുദ്ധത്തിൽ ലോകത്ത് ഒരു വലിയ തീപിടുത്തമുണ്ടാകുകയും നിരവധി രാജ്യങ്ങളുടെ നിലനിൽപിന് തന്നെ അത് ഭീഷണിയാവുകയും ചെയ്യും. ഇത് ലോകത്ത് ഒരു പുതിയ ലോകക്രമത്തിനും തുടക്കമിടും. അതുപോലെ, വരും വർഷങ്ങളിൽ ചൈനയും റഷ്യയും ഒരു സൂപ്പർ പവർ ആയി ഉയരുമെന്നും നോസ്ട്രഡാമസിന്റെ പ്രവചനത്തിൽ പരാമർശമുണ്ട്.

കോടീശ്വരന്മാരും ലോകനേതാക്കളും ചൊവ്വയെ കോളനിവത്കരിക്കാൻ ശ്രമം തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ നോസ്ട്രഡാമസിന്റെ പ്രവചനം, ആ ഗ്രഹം പിന്നോക്കാവസ്ഥയിലേക്ക് പോകുമെന്നാണ്. എങ്കിലും, ചൊവ്വയിലേക്ക് പോകാൻ മനുഷ്യർ ശ്രമിക്കുന്നതിന്റെ ഒരു പരാമർശം കൂടിയാണിത്. അത് അസാധ്യമായ ഒരു ദൗത്യമാണ് എന്നാകാം ഇത് സൂചിപ്പിക്കുന്നത്. സ്‌പേസ് എക്‌സ് സ്ഥാപകനും ടെസ്‌ല സിഇഒയുമായ എലോൺ മസ്‌ക് 2029 -ഓടെ മനുഷ്യർ ചൊവ്വയിൽ ഇറങ്ങുമെന്ന് പണ്ടേ അഭിപ്രായപ്പെട്ടിരുന്നു. ദശാബ്ദത്തിന്റെ അവസാനത്തോടെ താൻ ചൊവ്വയെ കോളനിവത്കരിക്കുമെന്നും അവിടേക്ക് പോകാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ നോസ്ട്രഡാമസിന്റെ പ്രവചനം അനുസരിച്ച് അതൊട്ടും എളുപ്പമുള്ള ഒന്നല്ല.

ഇതുപോലെ നോസ്ട്രഡാമസ് തന്റെ ജീവിതത്തിൽ 6,338 പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ 70 ശതമാനവും സത്യമായി തീർന്നിട്ടുണ്ട് എന്നാണ് പറയുന്നത്. ജർമ്മനിയിലെ അഡോൾഫ് ഹിറ്റ്‌ലറുടെ ഉയർച്ച, രണ്ടാം ലോകമഹായുദ്ധം, സെപ്തംബർ 11-ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണം, ഫ്രഞ്ച് വിപ്ലവം, അണുബോംബിന്റെ പ്രയോഗം എന്നിവ നോസ്ട്രഡാമസിന്റെ യഥാർത്ഥമായ ചില പ്രവചനങ്ങളാണ് എന്ന് പറയുന്നു. 2020 -ൽ ഒരു വൈറസ് പകർച്ചവ്യാധി ഉണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രവചനങ്ങളും യാഥാർത്ഥ്യമാകുമെന്ന് പലരും വിശ്വസിക്കുന്നു.