പാരീസിലെ ലൂവ്രേ മ്യൂസിയത്തിലാണ് മൊണാലിസ അടക്കം ഡാവിഞ്ചിയുടെ പ്രധാനപ്പെട്ട കലാസൃഷ്ടികളുടെ ശേഖരമുള്ളത്. വിദഗ്ധര്‍ പറയുന്നത്, മൊണാലിസയുമായി ഏറെ സാമ്യമുള്ളതിനാല്‍ തന്നെ ഈ സൃഷ്ടിയും ഡാവിഞ്ചിയുടേതാണ് എന്നാണ്. 

ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പെയിന്‍റിങ്ങുകളിലൊന്നാണ് ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസ. ഈ പെയിന്‍റിങ്ങ് അനുകരിച്ചു തന്നെ നിരവധി കലാസൃഷ്ടികള്‍ പിന്നീടുണ്ടാവുകയും ചെയ്തു. ഇപ്പോള്‍ കിട്ടിയിരിക്കുന്നത് നഗ്നയായ ഒരു സ്ത്രീയുടെ പെയിന്‍റിങ്ങ് ആണ്. യഥാര്‍ത്ഥ മൊണാലിസയുമായി വളരെ അടുത്ത് സാമ്യമുള്ള ഈ പെയിന്‍റിങ്ങും ഡാവിഞ്ചി തന്നെ വരച്ചതാണ് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടുതല്‍ പഠനങ്ങളും ഇതിനുമുകളില്‍ നടക്കുന്നുണ്ട്. 

1862 മുതല്‍ കോണ്ടേ മ്യൂസിയത്തിലാണ് 'മോനാ വാന' എന്നു പേരിട്ടിരിക്കുന്ന പെയിന്‍റിങ്ങുമുള്ളത്. ശിഷ്യരല്ല, ഡാവിഞ്ചി തന്നെയാണ് പെയിന്‍റിങ്ങ് തയ്യാറാക്കിയതെന്നാണ് പഠനം നടത്തിയ വിദഗ്ധര്‍ പറയുന്നത്.

പാരീസിലെ ലൂവ്രേ മ്യൂസിയത്തിലാണ് മൊണാലിസ അടക്കം ഡാവിഞ്ചിയുടെ പ്രധാനപ്പെട്ട കലാസൃഷ്ടികളുടെ ശേഖരമുള്ളത്. വിദഗ്ധര്‍ പറയുന്നത്, മൊണാലിസയുമായി ഏറെ സാമ്യമുള്ളതിനാല്‍ തന്നെ ഈ സൃഷ്ടിയും ഡാവിഞ്ചിയുടേതാണ് എന്നാണ്. അതിനുമേല്‍ ഗവേഷണം ആരംഭിച്ചു കഴിഞ്ഞു. 'വളരെ നിലവാരമുള്ള ഇത്തരമൊരു പെയിന്‍റിങ്ങ് തയ്യാറാക്കാന്‍ ഒരു വലിയ കലാകാരന് മാത്രമേ കഴിയൂ. അതുകൊണ്ട് ഇത് ഡാവിഞ്ചിയുടെ തന്നെ സൃഷ്ടിയാകാനാണ് സാധ്യത' എന്നാണ്, പാരിസ് മ്യൂസിയം ക്യുറേറ്റര്‍ പറയുന്നത്. 

ചരിത്രകാരന്മാരുടെ സഹായത്തോടെ പഠനം പുരോഗമിക്കുകയാണ്. ഡാവിഞ്ചിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പ്രത്യേക പ്രദര്‍ശനത്തില്‍ നഗ്നയായ യുവതിയുടെ പെയിന്‍റിങ്ങ് കൂടി പ്രദര്‍ശിപ്പിച്ചേക്കും.