പാർക്കിൻസൺസ് രോഗം ജോലിയെ ബാധിച്ച് തുടങ്ങിയതോടെ രാജി വയ്ക്കാന്‍ തീരുമാനിച്ച. പക്ഷേ അത് തൊഴിലുടമയക്ക് ഇഷ്ടപ്പെട്ടില്ല. അദ്ദേഹം അനിഷ്ടം കാണിച്ചത് ശമ്പളത്തില്‍ നിന്ന് 20 ശതമാനം പിടിച്ച് വച്ച് കൊണ്ടായിരുന്നു. 


തൊഴിലാളികളും തൊഴില്‍ദാതാക്കളും തമ്മിലുള്ള പ്രശ്നങ്ങളില്‍ അധികവും ചര്‍ച്ചയായിട്ടുള്ള സാമൂഹിക മാധ്യമമാണ് റെഡ്ഡിറ്റ്. കുടുംബ ബന്ധങ്ങളെ കുറിച്ചും. തൊഴില്‍ ഇട പ്രശ്നങ്ങളെ കുറിച്ചും വിശദമായി എഴുതാനുള്ള സാധ്യത റെഡ്ഡിറ്റ് മുന്നോട്ട് വയ്ക്കുന്നുവെന്നത് തന്നെ ഇതിന് കാരണം. കഴിഞ്ഞ ദിവസം മുന്‍ തൊഴിലുടമയില്‍ നിന്നും ഏല്‍ക്കേണ്ടിവന്ന ദുരനുഭവത്തെ കുറിച്ചുള്ള ഒരു കുറിപ്പ് ഏറെ പേരുടെ ശ്രദ്ധനേടി. OriginalNotice7957 എന്ന റെഡ്ഡിറ്റ് ഉപഭോക്താവാണ് കുറിപ്പെഴുതിയത്. 'എന്‍റെ ചെക്കില്‍ ബോസ് 'കള്ളന്‍' എന്നെഴുതി. എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പെഴുതിയത്. 

പിന്നാലെ അദ്ദേഹം ഇങ്ങനെ കുറിച്ചു,' എന്‍റെ മുന്‍ തൊഴിലുടമയ്ക്കെതിരെ ഒരു വേതന മോഷണം റിപ്പോര്‍ട്ട് ചെയ്തു. എനിക്ക് തരേണ്ടിയിരുന്ന ശമ്പളത്തിന്‍റെ 80 ശതമാനം മാത്രമേ തന്നിട്ടൊള്ളൂ. പക്ഷേ. അത് ഞാനിങ്ങെടുത്തു. തൊഴില്‍ വകുപ്പില്‍ ചെക്ക് കൊടുത്തപ്പോള്‍ അതിലെ വിഷയം എഴുതേണ്ടി ഇടത്ത് 'കള്ളന്‍' എന്ന് എഴുതിയിരിക്കുന്നു. ഇത് വളരെ വിചിത്രവും അന്യായവും ലജ്ജാകരവുമാണ്. പ്രത്യേകിച്ചും മറ്റുള്ളവര്‍ക്ക് ഇതിനെ കറിച്ച് അറിവുള്ളപ്പോള്‍. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?' അദ്ദേഹം എഴുതി. പിന്നാലെ നിരവധി പേര്‍ എന്താണ് വിഷയമെന്ന് അന്വേഷിച്ച് സംശയങ്ങള്‍ ചോദിച്ചു. അദ്ദേഹം ഓരോരുത്തര്‍ക്കും മറുപടി നല്‍കി. 

'എസി കോച്ചിൽ നിന്ന് ടിടിഇയെ തള്ളി പുറത്താക്കാൻ ശ്രമം, ഒടുവിൽ, സാറേ രക്ഷിക്കണേന്ന് അപേക്ഷ'; വൈറൽ വീഡിയോ കാണാം

11 കോടി അടിച്ചത് മകളുടെ ജന്മദിന സംഖ്യയിൽ എടുത്ത ലോട്ടറിക്ക്; ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള അമ്മയെന്ന് യുവതി

നേരത്തെ തന്നെ പാര്‍ക്കിന്‍സണ്‍സ് രോഗിയായിരുന്നു അദ്ദേഹം. എന്നാല്‍ രോഗം തന്‍റെ ജോലിയെ ബാധിച്ച് തുടങ്ങിയെന്ന് മനസിലായപ്പോള്‍ അദ്ദേഹം രാജി വയ്ക്കാന്‍ തീരുമാനിച്ചു. ഇതേതുടര്‍ന്ന് രാജി വയ്ക്കുകയാണെന്ന് രണ്ട് ആഴ്ചമുമ്പാണ് അദ്ദേഹം തൊഴില്‍ ഉടമയോട് പറഞ്ഞത്. ആ സമയം താന്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നെന്നും അതിനാല്‍ തനിക്ക് നേരത്തെ അത് പറയാന്‍ പറ്റിയില്ലെന്നും അദ്ദേഹം എഴുതുന്നു. പക്ഷേ, ആ മാസത്തെ ശമ്പള ഇനത്തില്‍ 80 ശതമാനം പണം മാത്രമേ ക്രഡിറ്റ് ആയിരുന്നൊള്ളൂ. പിന്നാലെ തൊഴില്‍ വകുപ്പില്‍ പരാതിയപ്പോള്‍ ബാക്കി തുക കൂടി തരാന്‍ ഉടമ നിര്‍ബന്ധിതനായി. പക്ഷേ അദ്ദേഹം ചെക്കില്‍ വിഷയം എഴുതേണ്ട ഇടത്ത് 'കള്ളന്‍' എന്നാണ് എഴുതിയത്. കുറുപ്പിനൊപ്പം അദ്ദേഹം ചെക്കിന്‍റെ ചിത്രവും പങ്കുവച്ചു. നിരവധി പേരാണ് കുറിപ്പെഴുതാനെത്തിയത്. 'നിങ്ങള്‍ അയാളുടെ കള്ളത്തരം പിടിച്ചതിനാലാണ് നിങ്ങളെ കള്ളനെന്ന് വിളിച്ച'തെന്ന് നിരവധി പേര്‍ എഴുതി. 'ഒരു നല്ല അഭിഭാഷകനെ കണ്ടെത്തി തൊഴിലുടമയ്ക്കെതിരെ കേസ് കൊടുക്കാന്‍' ആയിരുന്നു ചിലര്‍ ഉപദേശിച്ചത്. 

'സ്വര്‍ഗത്തിലേക്കുള്ള യാത്രയിലായിരുന്നു, ഇടയ്ക്ക് വീട് കേറിവന്നു'; വൈറലായി ഒരു വീഡിയോ !