അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് -920 ലായിരുന്നു സംഭവം. കൊളംബിയയിലെ മയക്കുമരുന്ന് മാഫിയയുടെ ആസ്ഥാനങ്ങളിലൊന്നായ കാലിയില്‍നിന്ന് വന്നതായിരുന്നു വിമാനം.  വിമാനം നിലത്തിറങ്ങിയ ഉടനെ ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തള്ളിത്തുറന്ന് താഴേക്കിറങ്ങുകയായിരുന്നു. 

വിമാനം നിലത്തിറങ്ങിയ ഉടനെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തിറങ്ങിയ യാത്രക്കാരന്‍ ചിറകിലൂടെ നടന്ന് ചാടിയിറങ്ങി. അമേരിക്കയിലെ മിയാമി രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കാരനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 

അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് -920 ലായിരുന്നു സംഭവം. കൊളംബിയയിലെ മയക്കുമരുന്ന് മാഫിയയുടെ ആസ്ഥാനങ്ങളിലൊന്നായ കാലിയില്‍നിന്ന് വന്നതായിരുന്നു വിമാനം. വിമാനം നിലത്തിറങ്ങിയ ഉടനെ ഒരു യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ തള്ളിത്തുറന്ന് താഴേക്കിറങ്ങുകയായിരുന്നു. ഇറങ്ങിയ പിന്നാലെ, അയാള്‍ ചിറകിലൂടെ നടന്ന് താഴേക്ക് ചാടിയിറങ്ങി അടുത്ത നിമിഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ വളഞ്ഞ് പിടികൂടിയതായി സിബിഎസ് 4 മിയാമി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പിടിയിലായ യാത്രക്കാരന്റെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

YouTube video player


െവെകിട്ട് ഏഴരയ്ക്കാണ് സംഭവമെന്ന് മിയാമി പൊലീസ് അറിയിച്ചു. യാത്രക്കാരന്‍ വിമാനത്തിന്റെ ചിറകിലൂടെ നടന്നു വരികയായിരുന്നുവെന്നും പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അമേരിക്കന്‍ എയര്‍ലൈന്‍സും ഈ വിവരം സ്ഥിരീകരിച്ചു. വിമാനത്തിന്റെ ചിറകിലൂടെ നടന്നുവന്ന യാത്രക്കാരനെ അതിവേഗം പിടികൂടിയതായി വിമാനക്കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അടിയന്തിര ഇടപെടല്‍ നടത്തിയ തങ്ങളുടെ ജീവനക്കാരെയും പൊലീസിനെയും കമ്പനി അഭിനന്ദിച്ചു.