ഇനി ഇത്രയും അധികം പണം എടുക്കാൻ സാധിക്കാത്തവർക്കായി വേറെയും ഉണ്ട് ഓഫർ. 5000 രൂപ അടച്ചുകഴിഞ്ഞാൽ ഒരു വർഷത്തേക്ക് 10000 രൂപയുടെ പാനി പൂരി കഴിക്കാം. അതിൽ തന്നെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഡിസ്കൗണ്ടും ഉണ്ട്. 

​ഗോൾ​ഗപ്പ, പുച്ച്ക തുടങ്ങിയ പല പേരുകളിൽ അറിയപ്പെടുന്ന പാനി പൂരി ഇന്ത്യക്കാരുടെ ഒരു ഇഷ്ടവിഭവം ആണ്. ഇന്ത്യയിലെ സ്ട്രീറ്റ്‍ഫുഡ്ഡുകളിൽ ഏറ്റവുമധികം ആളുകൾ കഴിക്കാനിഷ്ടപ്പെടുന്നതും തിരഞ്ഞെടുക്കുന്നതുമായ വിഭവങ്ങളിൽ ഒന്നാണ് പാനി പൂരി. ഇപ്പോഴിതാ, പാനിപ്പൂരി ലവേഴ്സിന് വേണ്ടി ഒരു കച്ചവടക്കാരൻ മുന്നോട്ടുവച്ച ഓഫറാണ് വാർത്തയായി മാറുന്നത്. 

നാഗ്പൂരിൽ നിന്നുള്ള പാനി പൂരി വിൽപ്പനക്കാരനായ വിജയ് മേവാലാൽ ഗുപ്തയാണ് ഈ ഓഫറുമായി മുന്നോട്ട് വന്നിരിക്കുന്നത്. മൂന്ന് തലമുറകളായി ​ഗുപ്തയുടെ കുടുംബം പാനി പൂരി കച്ചവടക്കാരാണ്. എന്തായാലും, ​ഗുപ്ത മുന്നോട്ടുവച്ച ഓഫറുകൾ സോഷ്യൽ മീഡിയയിൽ ആളുകളെ അമ്പരപ്പിക്കുകയാണ്. 

​ഗുപ്ത മുന്നോട്ട് വയ്ക്കുന്ന ഓഫറുകളിൽ ഒന്ന് ഇതാണ്, 99,000 രൂപ അടച്ചുകഴിഞ്ഞാൽ ജീവിതകാലം മുഴുവനും ഇവിടെ നിന്നും എത്ര പാനി പൂരി വേണമെങ്കിലും കഴിക്കാം. ഇത് വെറുതെ പറയുകയല്ല, പണം നൽകി കഴി‍ഞ്ഞാൽ സ്റ്റാംപ് പേപ്പറിൽ എഴുതി ഒപ്പിട്ടു നൽകും. 

ഇനി ഇത്രയും അധികം പണം എടുക്കാൻ സാധിക്കാത്തവർക്കായി വേറെയും ഉണ്ട് ഓഫർ. 5000 രൂപ അടച്ചുകഴിഞ്ഞാൽ ഒരു വർഷത്തേക്ക് 10000 രൂപയുടെ പാനി പൂരി കഴിക്കാം. അതിൽ തന്നെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഡിസ്കൗണ്ടും ഉണ്ട്. 

View post on Instagram

അതേസമയം, ഈ ഓഫർ ലാഭമാണോ എന്നറിയാൻ ആളുകൾ കണക്കുകൂട്ടി നോക്കുകയാണ്. സം​ഗതി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആളുകൾ രസകരമായ കമന്റുകളും ഇതുമായി ബന്ധപ്പെട്ട് പറയുന്നുണ്ട്. സത്യത്തിൽ ജീവിതാവസാനം വരെ പാനി പൂരി എന്ന് പറയുമ്പോൾ ആരുടെ ജീവിതാവസാനമാണ്, വാങ്ങുന്നയാളുടെയാണോ അതോ കച്ചവടക്കാരന്റെ ആണോ എന്നായിരുന്നു ഒരാളുടെ കമന്റ്. 

അതേസമയം, ഇത്രയും തുകയുണ്ടോ പാനി പൂരിക്ക് എന്ന ആശ്ചര്യമായിരുന്നു മറ്റ് ചിലർ പങ്കുവച്ചത്. 

'ഇതെന്റെ ആദ്യത്തെ വിമാനയാത്ര, ചിലപ്പോൾ കരഞ്ഞേക്കും'; പിഞ്ചുകുഞ്ഞുമായി കയറിയ അമ്മ എഴുതിയ കുറിപ്പ് കണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം