നേരത്തെ തന്നെ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നതിന്റെ സമീപമെത്തിയ പ്രതി കുട്ടികളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി. പിന്നാലെയാണ് കുഞ്ഞിനെ പീഡിപ്പിച്ചത്.

വെറും ആറ് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സ്വന്തം മകനെ പൊലീസിലേൽപ്പിച്ച് അച്ഛൻ. യുഎസ്എയിലെ അലർട്ടണിലാണ് സംഭവം നടന്നത്. ലെവിസ് ജോൺസ് എന്ന 24 -കാരനായ ശിശുപീഡകനെയാണ് ഇയാളുടെ അച്ഛൻ പൊലീസിൽ ഏൽപ്പിച്ചത്. 

ആറ് വയസുകാരിയായ പെൺകുട്ടി അവളുടെ കസിനൊപ്പം ബന്ധുവീടിനടുത്തുള്ള ഒരു പാടത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവിടെയെത്തിയ ലെവിസ് പെൺകുട്ടിയെ പിടിച്ചുകൊണ്ടു പോവുകയും അതിക്രൂരകമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. നേരത്തെ തന്നെ കുട്ടികൾ കളിച്ചു കൊണ്ടിരിക്കുന്നതിന്റെ സമീപമെത്തിയ പ്രതി കുട്ടികളുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തി. പിന്നാലെയാണ് കുഞ്ഞിനെ പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടുകാർ ഉച്ചത്തിൽ കുട്ടിയുടെ പേര് വിളിക്കുന്നത് കേട്ടപ്പോഴാണ് പ്രതി കുട്ടിയെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്നും പോയത്. 

മാഞ്ചസ്റ്റർ ക്രൗൺ കോടതി വിചാരണക്കിടെ പറഞ്ഞത് 30 മിനിറ്റ് നേരം ഇയാൾ കുട്ടിയെ ക്രൂരമായി അക്രമിച്ചു എന്നാണ്. 
കൂട്ടത്തിലുള്ള ഒരു 11 വയസുകാരിയാണ് കുട്ടിയെ കാണാനില്ലാത്ത കാര്യം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുത്തുന്നത്. വീട്ടുകാർ കണ്ടെത്തുമ്പോൾ കുട്ടി ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. അധികം വൈകാതെ തന്നെ പ്രതിയായ ലെവിസിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ആ സമയത്ത് തന്റെ അച്ഛനോടൊപ്പം ഒരു ഹോട്ടലിൽ താമസിക്കുകയായിരുന്നു പ്രതി. സിസിടിവി ദൃശ്യങ്ങൾ അച്ഛന്റെ ശ്രദ്ധയിലും പെട്ടു. പിന്നാലെ അച്ഛൻ തന്നെ പൊലീസിന് വിവരങ്ങൾ കൈമാറുകയായിരുന്നു. പിന്നാലെ ഇയാൾ അറസ്റ്റിലായി. 

കഴിഞ്ഞ വർഷമാണ് കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പ്രതിക്ക് ഇപ്പോൾ‌ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. വിചാരണ വേളയിൽ ഒന്നും തന്നെ യാതൊരു വിധ കുറ്റബോധവും പ്രതി കാണിച്ചില്ല എന്ന് ജഡ്ജി പറയുന്നു.