തങ്ങളുടെ ഉൽപ്പന്നങ്ങൾ മൂലം ഭൂമിയിലെ ചെറുപ്രാണികള്‍ മരിച്ച് വീഴുന്നതില്‍ പശ്ചാത്താപം പ്രകടിപ്പിക്കുന്ന കീടനാശിനി കമ്പനികളെ കുറിച്ച് അറിയാമോ ? 


'കൊന്നാല്‍ പാപം തിന്നാല്‍ തീരു'മെന്നത് മലയാളത്തിലെ ഒരു ചൊല്ലാണ്. മനുഷ്യന് കഴിക്കാനായി മൃഗങ്ങളെ കൊല്ലുമ്പോള്‍ ലഭിക്കുമെന്ന് 'വിശ്വസിക്കപ്പെടുന്ന പാപം', അത്തരത്തില്‍ കൊല്ലപ്പെട്ട മൃഗങ്ങളെ തിന്നുന്നതിലൂടെ ഇല്ലാതാകുമെന്നാണ് ഈ പഴഞ്ചൊല്ല് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. എന്നാല്‍ എല്ലാ സമൂഹങ്ങളും അങ്ങനെയല്ല കാര്യങ്ങളെ നോക്കിക്കാണുന്നത്. ഒരു ഈച്ച കൊല്ലപ്പെട്ടാല്‍ പോലും അതിന് വേണ്ടി പ്രാര്‍ത്ഥിക്കാനും ഈ ലോകത്ത് ആളുണ്ട്. 

മനുഷ്യന്‍റെ ആരോഗ്യകരമായ ചുറ്റുപാടുകള്‍ക്ക് ഭീഷണിയെന്ന് വിശേഷിപ്പിച്ച് നമ്മള്‍ മാറ്റിനിര്‍ത്തുന്ന അനേകം ജീവിവര്‍ഗ്ഗങ്ങള്‍ ഇന്ന് ഭൂമിയിലുണ്ട്. ചിലത് കൃഷിയെ നശിപ്പിക്കുന്ന പ്രാണി വര്‍ഗ്ഗമായിരിക്കും മറ്റ് ചിലര്‍ പൂക്കളെ നശിപ്പിക്കുന്നത്. ഉറുമ്പ്, പാറ്റ, പല്ലി പോലുള്ളവ നമ്മുടെ വീടുകളിലേക്ക് വിളിക്കാതെ വന്ന് കയറുന്ന മറ്റ് 'ശല്യക്കാര്‍'. ഇവയെ തുരത്താനായി കീടനാശിനികള്‍ ഇന്ന് ലോകത്തെ മിക്ക സമൂഹങ്ങളും ഉപയോഗിക്കുന്നു. ഇങ്ങനെ നാം ഒഴിവാക്കി കളയുന്ന പ്രാണികളിൽ ചെറുകീടങ്ങൾ മുതൽ ഉറുമ്പുകളും പാറ്റകളും കൊതുകുകളും വരെയുണ്ടാവും. എന്നാൽ എപ്പോഴെങ്കിലും ഇത്തരത്തില്‍ കീടങ്ങളായി കരുതുന്ന പ്രാണികളെ കൊന്നതിന് ശേഷം പശ്ചാത്താപം തോന്നിയിട്ടുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍, ജപ്പാനിലെ ഒരു കീടനാശിനി കമ്പനിയുടെ പ്രവർത്തനങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തും. 

കുട്ടികളെ എങ്ങനെ വളര്‍ത്താം? രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്ത് ജപ്പാന്‍ നഗരം !

കാരണം, ഇവിടെ ഗവേഷണത്തിനിടയിൽ കൊലപ്പെടുത്തുന്ന കീടാണുക്കൾക്ക് വലിയ ആദരവാണ് കമ്പനി നൽകുന്നത്. ജപ്പാനിലെ ഇക്കോ സിറ്റിയിലെ മൗദാജി ടെമ്പിളിൽ സ്ഥിതി ചെയ്യുന്ന കീടനാശിനി നിർമ്മാണ കമ്പനിയായ എർത്ത് കോർപ്പറേഷനാണ് തങ്ങളുടെ ഉൽപ്പന്നങ്ങൾ മൂലം ഭൂമിയിലെ ചെറുപ്രാണികള്‍ മരിച്ച് വീഴുന്നതില്‍ പശ്ചാത്താപം പ്രകടിപ്പിക്കുകയും ഒപ്പം മരിച്ച പ്രാണികളെ ആദരിക്കുന്നതിനായി പ്രത്യേകം പ്രാർത്ഥനാ ചടങ്ങ് നടത്തുകയും ചെയ്യുന്നത്. ചെറു പ്രാണികള്‍ ആണെങ്കിൽ കൂടിയും പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ഇടയിൽ നടക്കുന്ന ഇവയുടെ മരണങ്ങളെ ശാസ്ത്ര നേട്ടത്തിനായുള്ള ജീവത്യാഗങ്ങളായാണ് ഇവർ കണക്കാക്കുന്നത്. വർഷത്തിലൊരിക്കലാണ് ഇത്തരത്തില്‍ ജീവത്യാഗം ചെയ്യപ്പെടുന്ന പ്രാണികൾക്കായി പ്രത്യേക ആദരിക്കൽ ചടങ്ങ് കമ്പനി നടത്തുന്നത്.

മദ്യപിച്ച് അവശയായ യുവതിയെ വീട്ടിൽ കയറാന്‍ സഹായിച്ച് യൂബ‌ർ ഡ്രൈവർ; വീഡിയോ കണ്ട് അഭിനന്ദിച്ച് സോഷ്യൽ മീഡിയ !

ഒരു മതമേലധ്യക്ഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഈ ചടങ്ങിൽ കമ്പനിയിലെ മുഴുവൻ തൊഴിലാളികളും പങ്കെടുക്കും. തുടർന്ന് ആ വർഷത്തിൽ ചത്ത പാറ്റകൾ, ഈച്ചകൾ, തേനീച്ചകൾ, കൊതുകുകൾ, മറ്റ് പ്രാണികൾ എന്നിവയുടെ ചിത്രങ്ങളും അവയുടെ സംഭാവനകളെ അഭിനന്ദിച്ച് കൊണ്ടുള്ള സന്ദേശങ്ങളും ചടങ്ങിൽ പ്രദർശിപ്പിക്കും. ജപ്പാനിലെ മുൻനിര കീടനാശിനി കമ്പനികളിൽ ഒന്നാണ് എർത്ത് കോർപ്പറേഷൻ. വിവിധതരം ഗവേഷണങ്ങൾക്കായി ലക്ഷക്കണക്കിന് ചെറു കീടങ്ങളും പ്രാണികളുമാണ് കമ്പനി സ്വന്തം നിലയില്‍ വളർത്തുന്നു. '

മകള്‍ തന്നെ അധികാരി; ഉത്തര കൊറിയയുടെ പിന്തുടര്‍ച്ചാവകാശി കിംമ്മിന്‍റെ മകളെന്ന് ദക്ഷിണ കൊറിയന്‍ ചാരസംഘന