പ്രാവ് നിങ്ങളെ ആൾക്കൂട്ടത്തിൽ തിരിച്ചറിയുമോ എന്ന ചോദ്യത്തിന് 50- 60 ആളുകൾക്കിടയിൽ നിന്നുപോലും പ്രാവ് തന്നെ തിരിച്ചറിയും എന്നായിരുന്നു അഭിമുഖത്തിൽ ഗ്ലിൻ വുഡിന്റെ മറുപടി.
പലതരത്തിലുള്ള മൃഗങ്ങളെ മനുഷ്യർ പെറ്റ് ആയി വളർത്തുന്നത് നാം കാണാറുണ്ട്. എന്നാൽ, ഒരാൾ ഒരു പെറ്റിനെ തന്റെ തലയിൽ വളർത്തുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു പ്രാവ് ഒരു മനുഷ്യന്റെ തലയിൽ ജീവിക്കുന്ന കാഴ്ചയെ അപൂർവങ്ങളിൽ അപൂർവം എന്നല്ലാതെ എന്താണ് പറയുക? അടുത്തിടെ ബിബിസി അത്തരത്തിൽ ഒരു വീഡിയോ പങ്കിട്ടു. ബിബിസിയുടെ തന്നെ ആർക്കൈവ്‍സിൽ നിന്നും ഉള്ളതാണ് വീഡിയോ.
1969 -ൽ നടന്ന ഒരു അഭിമുഖമാണ് വീഡിയോയിൽ. റിപ്പോർട്ടുകൾ പ്രകാരം, ഇംഗ്ലണ്ടിലെ സ്റ്റെക്ഫോർഡിൽ നിന്നുള്ള ടാക്സ് ഇൻസ്പെക്ടറായിരുന്നു ഗ്ലിൻ വുഡ്. 1969 ഒക്ടോബറിൽ, അദ്ദേഹം തെരുവിലൂടെ നടക്കുമ്പോഴാണ് ഒരു പ്രാവ് വന്ന് അദ്ദേഹത്തിന്റെ തലയിൽ ഇരുന്നത്. കുറഞ്ഞത് അഞ്ച് തവണയെങ്കിലും പ്രാവിനെ തലയിൽ നിന്നും നീക്കാൻ ശ്രമിച്ചു എങ്കിലും അത് പിന്നെയും പിന്നെയും തലയിൽ തന്നെ വന്ന് ഇരിക്കുകയായിരുന്നു എന്ന് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
പ്രാവ് നിങ്ങളെ ആൾക്കൂട്ടത്തിൽ തിരിച്ചറിയുമോ എന്ന ചോദ്യത്തിന് 50- 60 ആളുകൾക്കിടയിൽ നിന്നുപോലും പ്രാവ് തന്നെ തിരിച്ചറിയും എന്നായിരുന്നു അഭിമുഖത്തിൽ ഗ്ലിൻ വുഡിന്റെ മറുപടി. എല്ലായിടത്തും ഗ്ലിൻ വുഡ് ഈ പ്രാവുമായിട്ടാണ് പോകുന്നത്. അതിപ്പോൾ കടകളിൽ അടക്കം പുറത്ത് എവിടെ പോകുമ്പോഴും. അതുപോലെ എല്ലായ്പ്പോഴും അത് അയാളുടെ തലയിലായിരിക്കും.
ആദ്യമൊക്കെ തലയിൽ പ്രാവിനെ വച്ച് ഭക്ഷണം കഴിക്കുന്നത് പ്രയാസമായിരുന്നു എങ്കിലും പിന്നീടത് ശീലമായി എന്ന് വുഡ് പറയുന്നു. അതുപോലെ പ്രാവുണ്ടാക്കുന്ന വൃത്തികേടുകൾ കാരണം നിരവധി സ്യൂട്ടും ഷർട്ടും വാങ്ങേണ്ടി വന്നു എന്നും അദ്ദേഹം പറഞ്ഞു. രാത്രി അദ്ദേഹത്തിന്റെ ഭാര്യ പ്രാവിനെ തലയിൽ നിന്നും മാറ്റി ഗാരേജിലാക്കുമെങ്കിലും രാവിലെ വീണ്ടും പ്രാവ് വന്ന് തലയിൽ തന്നെയിരിക്കും എന്നാണ് ഗ്ലിൻ വുഡ് പറയുന്നത്.
എന്നാൽ, അന്ന് ഗ്ലിൻ വുഡിന്റെ അഭിമുഖം വൈറലായതോടെ പ്രാവിന്റെ യഥാർത്ഥ ഉടമ ഐറിൻ മിയോട്ട്‌ല വുഡിനെ തേടി വന്നു.
