Asianet News MalayalamAsianet News Malayalam

ചൈനയില്‍ നാര്‍ക്കോട്ടിക് ഫുഡ് വിവാദം; മയക്കുമരുന്നിട്ട്  നൂഡില്‍സ് വിറ്റ റസ്‌റ്റോറന്റുടമ അറസ്റ്റില്‍

ചൈനയിലിപ്പോള്‍ 'നാര്‍കോട്ടിക് ഫുഡ്' ചര്‍ച്ച തകര്‍ക്കുകയാണ്. നാര്‍ക്കോട്ടിക് ഫുഡ് എന്നാല്‍ മയക്കുമരുന്ന് കലര്‍ന്ന ഭക്ഷണം. റസ്‌റ്റോറന്റ് ഉടമകളാണ് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ഉപഭേഭാക്താക്കളെ അടിമകളാക്കുന്നത്.
 

poppy powder found in Chinese noodles
Author
Thiruvananthapuram, First Published Sep 20, 2021, 2:00 PM IST

ചൈനയിലിപ്പോള്‍ 'നാര്‍കോട്ടിക് ഫുഡ്' ചര്‍ച്ച തകര്‍ക്കുകയാണ്. നാര്‍ക്കോട്ടിക് ഫുഡ് എന്നാല്‍ മയക്കുമരുന്ന് കലര്‍ന്ന ഭക്ഷണം. റസ്‌റ്റോറന്റ് ഉടമകളാണ് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ഉപഭേഭാക്താക്കളെ അടിമകളാക്കുന്നത്. ഇത്തരം റസ്‌റ്റോറന്റുകള്‍ക്കെതിരെ നടപടി എടുക്കുമ്പോഴും വന്‍തോതില്‍ മയക്കുമരുന്ന് കലര്‍ന്ന ഭക്ഷണം വില്‍ക്കപ്പെടുന്നു എന്നാണ് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷയെ കുറിച്ച് ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച തുടരുകയാണ്. 

ഏറ്റവുമൊടുവില്‍ കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കഴിഞ്ഞ ദിവസം ഇവിടെ ഒരു റസ്‌റ്റോറന്റ് പൊലീസ് അടച്ചു പൂട്ടി. ഭക്ഷണത്തില്‍ എന്തോ ലഹരിയുണ്ടെന്ന് ഒരുപഭോക്താവ് പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണിത്. ഇവിടത്തെ നൂഡില്‍സ് കഴിച്ചാല്‍  പിന്നെയം പിന്നെയും കഴിക്കാന്‍ തോന്നുമെന്നായിരുന്നു ഉപഭോക്താവായ യുവതി പരാതിപ്പെട്ടത്. ഇതിനെ തുടര്‍ന്ന് പൊലീസും ആരോഗ്യ വകുപ്പും പരിശോധന നടത്തി.  ഇവിടത്തെ നൂഡില്‍സില്‍ കറുപ്പ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അവീന്‍ ഷെല്ലുകള്‍ അരച്ചുചേര്‍ക്കുന്നതായി പരിേശാധനയില്‍ കണ്ടെത്തി. മുളകെണ്ണയില്‍ അവീന്‍ കായകള്‍ അരച്ചുചേര്‍ത്തതായാണ് കണ്ടെത്തിയത്. ഒപ്പം, വന്‍തോതില്‍ കറുപ്പ് പൊടിയും കണ്ടെത്തി. ഇയാള്‍ക്ക് കറുപ്പ് എവിഖെ നിന്നാണ് കിട്ടിയതെന്ന കാര്യം അന്വേഷിക്കുന്നുണ്ട്. 

സംഭവത്തെ തുടര്‍ന്ന് റസ്‌റ്റോന്റ് അടച്ചു പൂട്ടി. കടയുടമയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചൈനീസ് നിയമമനുസരിച്ച് അഞ്ചു വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണിത്. 

നാലു മാസം മുമ്പ് ദി പേപ്പര്‍ എന്ന മാധ്യമം നടത്തിയ രഹസ്യ അന്വേഷണത്തില്‍, ചൈനയില്‍ വ്യാപകമായി കറുപ്പ് വില്‍പ്പന നടക്കുന്നതായി കണ്ടെത്തിയിരുന്നു. മാസത്തില്‍ നൂറു കണക്കിന് കിലോ പോപ്പി പൊടി വില്‍ക്കപ്പെടുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 800 മുതല്‍ 1800 വരെ യുവാന്‍ (9000-20,500 രൂപ) ആണ് ഒരു കിലോ പോപ്പിയുടെ വില. വടക്ക് ഹെബെയി പ്രവിശ്യ മുതല്‍ കിഴക്ക് ജിയാങ്‌സു പ്രവിശ്യ വരെ 140 റസ്‌റ്റോറന്റുകള്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസ് വ്യാപകമായ അറസ്റ്റുകള്‍ നടത്തിയിരുന്നു. 

കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വരുന്നവരെ നിലനിര്‍ത്താനുമാണ് ചൈനീസ് റസ്‌റ്റോറന്റുകളില്‍ വ്യാപകമായി കറുപ്പ് ഉപയോഗിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്നുല്‍പ്പാദനത്തിന് ഉപയോഗിക്കുന്നതിനാല്‍ അവീന്‍ വളര്‍ത്തുന്നതും വില്‍ക്കുന്നതും കൈവശം വെയ്ക്കുന്നതും ചൈനയില്‍ കുറ്റകരമാണ്. എന്നാല്‍, നിയമങ്ങള്‍ വകവെയ്ക്കാതെ റസ്‌റ്റോറന്റുകളില്‍ വ്യാപകമായി ഇവ ഉപയോഗിക്കുന്നതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios