Asianet News MalayalamAsianet News Malayalam

അപൂർവങ്ങളിൽ അപൂർവം, കണ്ടെത്താനുള്ള സാധ്യത നൂറുമില്ല്യണിൽ ഒന്ന്, 'കോട്ടൺ കാൻഡി' ലോബ്‍സ്റ്ററിനെ കണ്ടെത്തി

“ഒരു കോട്ടൺ കാന്‍ഡി ലോബ്സ്റ്ററിനെ കണ്ടെത്താനുള്ള സാധ്യത 100 മില്ല്യണില്‍ ഒന്നാണ്! ഇക്കാരണത്താൽ, ഞങ്ങൾ അവളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു” കമ്പനി പറഞ്ഞു. 

rare cotton candy lobster found
Author
Maine, First Published Nov 12, 2021, 12:10 PM IST

മെയ്‌നിലെ ഒരു ലോബ്‌സ്റ്റർ മത്സ്യത്തൊഴിലാളി(lobster fisherman) അപൂര്‍വങ്ങളില്‍ അപൂര്‍വമായ 'കോട്ടണ്‍ കാന്‍ഡി'(cotton candy lobster) എന്ന ലോബ്‍സ്റ്ററിനെ അപ്രതീക്ഷിതമായി പിടികൂടി. നൂറ് മില്ല്യണില്‍ ഒന്നാണ് ഇവയെ കണ്ടെത്താനുള്ള സാധ്യത. ഹാഡി(Haddie) എന്ന് പേരിട്ട അതിനെ എന്തായാലും ഈ മത്സ്യത്തൊഴിലാളി ആരുടെയെങ്കിലും കറിപ്പാത്രത്തിലെത്തും മുമ്പ് രക്ഷിച്ചെടുത്തു. 

ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ, സീഫുഡ് കമ്പനിയായ 'ഗെറ്റ് മെയ്ൻ ലോബ്‌സ്റ്റർ', ബിൽ കോപ്പർസ്മിത്ത് എന്ന മത്സ്യത്തൊഴിലാളി അടുത്തിടെ മത്സ്യബന്ധനത്തിനിടെ അപൂർവമായ കോട്ടൺ കാന്‍ഡി ലോബ്‌സ്റ്ററിനെ കണ്ടെത്തിയതായി പറയുന്നു. അതിന്റെ പർപ്പിൾ, നീല നിറം അവിശ്വസനീയമാംവിധം അപൂർവമാണ്.

“ഒരു കോട്ടൺ കാന്‍ഡി ലോബ്സ്റ്ററിനെ കണ്ടെത്താനുള്ള സാധ്യത 100 മില്ല്യണില്‍ ഒന്നാണ്! ഇക്കാരണത്താൽ, ഞങ്ങൾ അവളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു” കമ്പനി പറഞ്ഞു. അവളെ വളർത്താൻ താൽപ്പര്യമുള്ള അക്വേറിയങ്ങളോട് ബന്ധപ്പെടാൻ അഭ്യർത്ഥിച്ചുകൊണ്ട് കമ്പനി കൂട്ടിച്ചേർത്തു: “നിലവിൽ, ഹാഡി വാർഫിലെ ഞങ്ങളുടെ ടാങ്കിൽ ആണ് ഉള്ളത്. അപൂർവ നിറങ്ങളിലുള്ള ലോബ്‌സ്റ്ററുകൾക്ക് അതിജീവിക്കാൻ പ്രയാസമുള്ളതിനാൽ അവൾ അവളുടെ ജീവിതകാലം മുഴുവൻ സുരക്ഷിതമായും സുഖമായും ജീവിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.'' 

കോപ്പർസ്മിത്തിന്റെ ചെറുമകളുടെ പേരാണ് ഹാഡി.

Follow Us:
Download App:
  • android
  • ios