Asianet News MalayalamAsianet News Malayalam

ചൈന ലോകമെമ്പാടും അനധികൃതമായി പൊലീസ് സ്റ്റേഷനുകൾ തുറന്നതായി റിപ്പോർട്ട്

21 രാജ്യങ്ങളിലായി ഇത്തരത്തിലുള്ള 30 സ്റ്റേഷനുകൾ ഇതിനകം തുറന്നിട്ടുണ്ടെന്നാണ് ചൈനയിലെ ഫുജോവു പൊലീസിന്റെ പ്രതികരണം.

Report says that china opened illegal police station around world
Author
First Published Sep 28, 2022, 3:41 PM IST

ആഗോള ശക്തിയായി മാറുന്നതിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കാനഡ, അയർലൻഡ് തുടങ്ങിയ വികസിത രാജ്യങ്ങൾ ഉൾപ്പെടെ ലോകമെമ്പാടും നിരവധി നിയമവിരുദ്ധ പൊലീസ് സ്റ്റേഷനുകൾ ചൈനീസ് സർക്കാർ തുറന്നതായി റിപ്പോർട്ട്. ഇത് മനുഷ്യാവകാശ പ്രവർത്തകരിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കാനഡയിലുടനീളമുള്ള പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുമായി (പിഎസ്ബി) അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇത്തരം അനൗപചാരിക പൊലീസ് സർവീസ് സ്റ്റേഷനുകൾ ചൈനയുടെ എതിരാളികളെ വെറുപ്പിക്കാനാണ് സ്ഥാപിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം റിപ്പോർട്ട് പറയുന്നു.

പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കാനഡയിലുടനീളം പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുമായി (പിഎസ്ബി) അഫിലിയേറ്റ് ചെയ്തിട്ടുള്ള അനൗപചാരിക പൊലീസ് സേവന സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ കുറഞ്ഞത് മൂന്ന് സ്റ്റേഷനുകളെങ്കിലും ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, ഈ നിയമവിരുദ്ധമായ പൊലീസ് സ്റ്റേഷനുകൾ വഴി ചൈനീസ് സർക്കാർ ചില രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുകയും ചെയ്യുന്നതായി ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം റിപ്പോർട്ടിക പറയുന്നു.

21 രാജ്യങ്ങളിലായി ഇത്തരത്തിലുള്ള 30 സ്റ്റേഷനുകൾ ഇതിനകം തുറന്നിട്ടുണ്ടെന്നാണ് ചൈനയിലെ ഫുജോവു പൊലീസിന്റെ പ്രതികരണം. ഉക്രെയ്ൻ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ചൈനീസ് പൊലീസ് സ്റ്റേഷനുകൾക്കായി ഇത്തരം ക്രമീകരണങ്ങളുണ്ട്, ഈ രാജ്യങ്ങളിൽ മിക്ക രാജ്യങ്ങളിലെയും നേതാക്കൾ ചൈനയുടെ ഉയർച്ചയെയും അതിന്റെ മോശമായ മനുഷ്യാവകാശ രേഖകളെയും പൊതുവേദികളിൽ ചോദ്യം ചെയ്യുന്നവരാണ്.

ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന, സുരക്ഷയുടെ പേരിൽ രാജ്യത്തുടനീളം വ്യാപകമായ ദുരുപയോഗം നടത്തുന്നതായി മനുഷ്യാവകാശ പ്രചാരകർ ആരോപിച്ചു. ആളുകളെ തടങ്കൽപ്പാളയങ്ങളിൽ ഒതുക്കി നിർത്തുക, കുടുംബങ്ങളെ നിർബന്ധിതമായി വേർപെടുത്തുക, നിർബന്ധിത വന്ധ്യംകരണം നടത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ ഇവ തടങ്കൽ പാളയങ്ങളല്ല "തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ" ആണെന്നാണ് ചൈനയുടെ വാദം. തീവ്രവാദത്തെ എതിർക്കാനും ആളുകളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനും ഇവ ആവശ്യമാണെന്നും ചൈന അവകാശപ്പെടുന്നു
 

Follow Us:
Download App:
  • android
  • ios