തന്റെ ജീവിതത്തിലെ ഏറ്റവും മോശം യാത്രാനുഭവം എന്നാണ് യുവാവ് ഇതിനെ വിശേഷിപ്പിക്കുന്നത്. പണമോ വി​ദ്യാഭ്യാസമോ ഉണ്ടായിട്ട് കാര്യമില്ല എന്നും യുവാവ് പറയുന്നു.

പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ, പൊതു​ഗതാ​ഗത മാർ​ഗങ്ങൾ ഉപയോ​ഗിക്കുമ്പോൾ ഒക്കെയും മറ്റുള്ളവർക്ക് കൂടി ബുദ്ധിമുട്ടാവാതെ വേണം പെരുമാറാൻ എന്ന് പറയാറുണ്ട്. എന്നാൽ, ചില സ്ഥലങ്ങളിൽ ആളുകൾ മറ്റുള്ളവരുടെ പ്രയാസങ്ങളോ, അവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളോ ഒന്നും നോക്കാതെ തോന്നുംപോലെ പെരുമാറുന്നത് കാണാറുണ്ട്. അത്തരം ഒരു അനുഭവത്തെ കുറിച്ച് വിവരിക്കുകയാണ് ഒരു റെഡ്ഡിറ്റ് യൂസർ.

റെഡ്ഡിറ്റിൽ പങ്കുവച്ച അനുഭവത്തിൽ പറഞ്ഞിരിക്കുന്നത് ഒരു ട്രെയിനിലെ എസി കോച്ചിൽ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചാണ്. പതൽകോട്ട് എക്സ്പ്രസിലാണ് ഇയാൾ ടിക്കറ്റ് റിസർവ് ചെയ്തത്. താനും അമ്മയുമാണ് ഉണ്ടായിരുന്നത് എന്നും യുവാവ് പറയുന്നു. കയറി ചെല്ലുമ്പോൾ അവിടെ ഒരു ധനികരായ കുടുംബമാണ് ഇരിക്കുന്നുണ്ടായത്. എട്ടൊമ്പത് കുട്ടികളടക്കം 25-30 പേരടങ്ങുന്ന ആളുകളാണ് ഉണ്ടായിരുന്നത്.

തങ്ങളുടെ സീറ്റിലും വേറെ ആളുകൾ ഇരിക്കുകയായിരുന്നു. പറഞ്ഞപ്പോൾ അവർ ഒന്നും പറയാതെ അപ്പോൾ തന്നെ മാറിത്തന്നു. എന്നാൽ, കുറച്ച് കഴിഞ്ഞപ്പോൾ സം​ഗതി ആകെ വഷളായി. കുട്ടികൾ ബഹളം വയ്ക്കാനും മറ്റും തുടങ്ങി. കൂട്ടത്തിൽ ഒരാൾ മറ്റുള്ളവർക്ക് മെഹന്ദി ഇട്ടു കൊടുക്കുകയായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ അവർ ഭക്ഷണം എടുത്ത് കഴിക്കാൻ തുടങ്ങി. രണ്ട് ബോക്സുകളിൽ ഇല്ലാത്ത ഭക്ഷണമൊന്നും ഇല്ലായിരുന്നു. കുറേനേരം ഭക്ഷണം കഴിക്കുന്ന ബഹളം ആയിരുന്നു. ഇതൊന്നും പോരാതെ കുറച്ച് കഴിഞ്ഞപ്പോൾ അവർ സ്പീക്കർ പുറത്തെടുക്കുകയും തംബോല വയ്ക്കുകയും ചെയ്തു. ഇതോടെ തന്റെ ക്ഷമ പൂർണമായും നശിച്ചു എന്നാണ് യുവാവ് പറയുന്നത്.

ഒടുവിൽ യുവാവ് പരാതി നൽകി. അങ്ങനെ ഒരു സ്റ്റേഷൻ കഴിഞ്ഞപ്പോൾ ഉദ്യോ​ഗസ്ഥർ എത്തുകയും അവരോട് പാട്ട് നിർത്താൻ പറയുകയും ചെയ്തു. എന്നാൽ, അവർ പോയപ്പോൾ പിന്നെ ഇവർ ഭജന പാടാനും കാർഡ് കളിക്കാനും ഒക്കെ തുടങ്ങിയെന്നും പരാതി നൽകിയതിൽ തന്നെ പരിഹസിക്കാൻ തുടങ്ങി എന്നും യുവാവ് എഴുതുന്നു.

തന്റെ ജീവിതത്തിലെ ഏറ്റവും മോശം യാത്രാനുഭവം എന്നാണ് യുവാവ് ഇതിനെ വിശേഷിപ്പിക്കുന്നത്. പണമോ വി​ദ്യാഭ്യാസമോ ഉണ്ടായിട്ട് കാര്യമില്ല എന്നും യുവാവ് പറയുന്നു. വിദേശത്തുള്ള ഇന്ത്യൻ യാത്രക്കാർക്ക് വേണ്ടി താൻ സംസാരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് മതിയായി എന്നും പോസ്റ്റിൽ പറയുന്നുണ്ട്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. പലരും ഇത്തരം അനുഭവങ്ങൾ ഉണ്ടാവാറുണ്ട് എന്ന് എഴുതിയിട്ടുണ്ട്.

(ചിത്രം പ്രതീകാത്മകം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം