Asianet News MalayalamAsianet News Malayalam

ബന്ധുവിനെ 13 വർഷം മുമ്പ് റോട്ട്‍വീലർ കടിച്ച് പരിക്കേൽപ്പിച്ചു, ഉടമയ്‍ക്ക് മൂന്നുമാസം തടവ്

റോട്ട്‍വീലർ ഹോർമുസ്ജിയുടെ ബന്ധുവായ കെർസി ഇറാനിയെ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്ന് തവണ ഈ 72 -കാരനെ നായ ക്രൂരമായി കടിച്ച് പരിക്കേൽപ്പിച്ചു എന്നും കോടതി പറഞ്ഞു. 

Rottweiler bite relative 13 years ago owner gets 3 jail sentence rlp 
Author
First Published Feb 6, 2023, 10:07 AM IST

സാന്താക്രൂസിലുള്ള ഒരു ബിസിനസുകാരന് കോടതി മൂന്നുമാസം തടവ് വിധിച്ചിരിക്കുകയാണ്. എന്താണ് കാരണം എന്നോ? അദ്ദേഹത്തിന്റെ വളർത്തുമൃ​ഗമായ റോട്ട്‌വീലർ 13 വർഷം മുമ്പ് ഒരാളെ കടിച്ച് മാരകമായി പരിക്കേൽപ്പിച്ചു. കാലിനും കൈകൾക്കും എല്ലാം അന്നത്തെ അക്രമത്തിൽ പരിക്കേറ്റിരുന്നു. 

ശനിയാഴ്ചയാണ് കോടതി ബിസിനസുകാരനെ മൂന്നു മാസത്തെ തടവിന് ശിക്ഷിച്ചത്. സംഭവം നടന്ന ദിവസം ഈ ബിസിനസുകാരനും നായയുടെ കടിയേറ്റ ബന്ധുവും വഴിയിൽ വച്ച് വഴക്കുണ്ടാക്കുകയായിരുന്നു. സ്വത്തുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. 

എന്നാൽ, ഈ ബിസിനസുകാരന് തന്റെ നായയുടെ അക്രമസ്വഭാവം അറിയാമായിരുന്നിട്ടും അയാൾ അത് അവ​ഗണിച്ചു എന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, തന്റെ നായയുടെ കാര്യത്തിൽ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കണമായിരുന്നു എന്നും കോടതി പറഞ്ഞു. സൈറസ് പെർസി ഹോർമുസ്ജി എന്ന 44 -കാരനെയാണ് മൃഗങ്ങളുമായി ബന്ധപ്പെട്ട് അശ്രദ്ധമായി പെരുമാറി എന്ന കുറ്റത്തിന് കോടതി ശിക്ഷിച്ചിരിക്കുന്നത്. 

ഹോർമുസ്ജിയും കടിയേറ്റ ബന്ധുവും ഹോർമുസ്ജിയുടെ വാഹനത്തിന് അരികിലായിരുന്നു നിന്നിരുന്നത്. ആ സമയത്ത് അയാളുടെ കാറിൽ ഒരു റോട്ട്‍വീലറും ഒരു ലാബ്രഡോറും ഉണ്ടായിരുന്നു. രണ്ടും കുരച്ച് കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് ഹോർമുസ്ജി നായകളെ തുറന്ന് വിട്ടു. 

നായകളെ അയാൾ ശ്രദ്ധിക്കാനും മെനക്കെട്ടില്ല. ആ സമയത്ത് റോട്ട്‍വീലർ ഹോർമുസ്ജിയുടെ ബന്ധുവായ കെർസി ഇറാനിയെ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്ന് തവണ ഈ 72 -കാരനെ നായ ക്രൂരമായി കടിച്ച് പരിക്കേൽപ്പിച്ചു എന്നും കോടതി പറഞ്ഞു. 

ഒരാൾ ഇങ്ങനെ ഒരു നായയുമായി പൊതുസ്ഥലത്ത് ഇറങ്ങുമ്പോൾ പൊതുജനങ്ങളുടെ സുരക്ഷയ്ക്കുള്ള മുൻകരുതലുകൾ എടുക്കണമെന്നും കോടതി നിരീക്ഷിച്ചു. സ്വതവേ തന്നെ അക്രമകാരിയായ നായയായി അറിയപ്പെടുന്നവയാണ് റോട്ട്‍വീലറുകൾ.

Follow Us:
Download App:
  • android
  • ios