ആരെങ്കിലും പരിക്കേറ്റ നിലയില്‍ മൃഗങ്ങളെ കണ്ടെത്തുകയാണ് എങ്കില്‍ തന്‍റെ അടുത്തെത്തിച്ചാല്‍ മതിയെന്നും റോസെന്നെ പറയുന്നു. പലരും വണ്ടി കേറി മരിക്കട്ടെ എന്ന് കരുതി വയസായ മൃഗങ്ങളെ റോഡില്‍ ഉപേക്ഷിക്കാറാണ് എന്നും അവര്‍ പറയുന്നു.
മൃഗങ്ങളെ രക്ഷിച്ച് കൊണ്ടെത്തിക്കുന്ന ഒരിടത്തിന് പ്രോബബ്‍ലി പാരഡൈസ് എന്നൊരു പേര് എന്തുകൊണ്ടായിരിക്കും? റോസന്നെ ഡാവുര്‍ നടത്തുന്ന മൃഗസംരക്ഷണകേന്ദ്രത്തിന്‍റെ പേരാണത്. കർജത്തിലെ 1.5 ഏക്കർ ഫാമിൽ ഇന്ന് 431 മൃഗങ്ങളുണ്ട്, അതിൽ 250 നായ്ക്കൾ, 162 പൂച്ചകൾ, എട്ട് പോണികൾ, ഏഴ് കഴുതകൾ, രണ്ട് കുതിരകൾ, ഒരു പന്നി, ഒരു പശു എന്നിവ ഉൾപ്പെടുന്നു.
69 -കാരിയായ റോസന്നെ എല്ലാ മാസവും ഈ പട്ടിക പുതുക്കുന്നു. ഈ മൃഗങ്ങളില്‍ ഭൂരിഭാഗവും മുംബൈ, പൂനെ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്. പരിക്കേൽക്കുകയോ ഉപേക്ഷിക്കുകയോ നിത്യരോഗം ബാധിക്കുകയോ ചെയ്തവയാണ് അവയെല്ലാം. ഈ മൃഗങ്ങൾക്കുള്ള ഈ അഭയകേന്ദ്രത്തിന് 'മരിക്കാൻ മാന്യമായ ഒരു സ്ഥലം' നൽകുക എന്ന സവിശേഷമായ ഉദ്ദേശ്യമാണുള്ളത്.
അവ ഇവിടുത്തെ താമസക്കാരാണ് വെറും ഓമനമൃഗങ്ങളല്ല എന്ന് റോസന്നെ പറയുന്നു. അതിരാവിലെ തന്നെ ഫാമിലെ ഒരുദിവസം ആരംഭിക്കും. അതുകഴിഞ്ഞ് എട്ട് മണിക്ക് ജീവനക്കാരെത്തുന്നു. പിന്നെ ഭക്ഷണവും മരുന്നുമടക്കം നല്‍കുന്നു. ചിലപ്പോള്‍ രാത്രിയേറെ വൈകും വരെ അവര്‍ക്ക് അവിടെ പ്രവര്‍ത്തിക്കേണ്ടി വരും.
വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ റോസെന്നെയ്ക്ക് മൃഗങ്ങളെ സംരക്ഷിക്കുന്നതില്‍ താല്‍പര്യം ജനിച്ചിരുന്നു. അത് അവളുടെ അച്ഛനെ കണ്ടിട്ടായിരുന്നു. അവളുടെ അച്ഛന്‍ പരിക്കേറ്റ മൃഗങ്ങളെയും മറ്റും വീട്ടിലേക്ക് കൊണ്ടുവരികയും പരിചരിക്കുകയും ചെയ്യുമായിരുന്നു. ഒരു പാഴ്സി കുടുംബമായിരുന്നതിനാല്‍ തന്നെ മൃഗങ്ങളെ പരിചരിക്കുക അവരുടെ ജീവിതരീതിയുടെ ഭാഗമായിരുന്നു.
50 നായകള്‍ വരെ വീട്ടിലുണ്ടായിരുന്ന കാലമുണ്ടായിരുന്നുവെന്ന് റോസെന്നെ ഓര്‍ക്കുന്നു. അവളും രണ്ടാനമ്മയുമായി അച്ഛനു പിന്നാലെ അവയെ പരിചരിക്കുന്നത്. എയര്‍ലൈന്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തശേഷം അവര്‍ 2000 -ത്തില്‍ ഊട്ടിയില്‍ ടെറ അനിമ ട്രസ്റ്റിന് രൂപം നല്‍കി. നീലഗിരിയിലെ ആനിമല്‍ വെല്‍ഫെയര്‍ ഇന്‍സ്പെക്ടറായി അവരെ ഗവണ്‍മെന്‍റ് നിയമിച്ചു. പക്ഷേ, അത് ശമ്പളമില്ലാത്ത നിയമനമായിരുന്നു. പിന്നെ, അമ്പതുകളിലെത്തിയപ്പോള്‍ ആവശ്യത്തിന് ഫണ്ടില്ലാതെ ട്രസ്റ്റ് പൂട്ടേണ്ടി വന്നു.
പിന്നീട് മഹാരാഷ്ട്രയിലെത്തിയ ശേഷം കുടുംബത്തിന്‍റെ 1.5 ഏക്കര്‍ സ്ഥലത്ത് പാരഡൈസ് ആരംഭിച്ചു. 2011 -ലെ ക്രിസ്മസിൽ, മുംബൈ ആസ്ഥാനമായുള്ള വേൾഡ് ഫോർ ഓൾഡിന്റെ സഹായത്തോടെയാണ് ഇത് നിലവില്‍ വന്നത്. ഇന്ന് 14 സ്റ്റാഫംഗങ്ങളുണ്ട് പാരഡൈസിന്. ആരെങ്കിലും പരിക്കേറ്റ നിലയില്‍ മൃഗങ്ങളെ കണ്ടെത്തുകയാണ് എങ്കില്‍ തന്‍റെ അടുത്തെത്തിച്ചാല്‍ മതിയെന്നും റോസെന്നെ പറയുന്നു. പലരും വണ്ടി കേറി മരിക്കട്ടെ എന്ന് കരുതി വയസായ മൃഗങ്ങളെ റോഡില്‍ ഉപേക്ഷിക്കാറാണ് എന്നും അവര്‍ പറയുന്നു.
തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ കുറിച്ച് റോസെന്നെ പറയുന്നത്, തെരുവില്‍ കഴിയാനുള്ള അവകാശങ്ങളെല്ലാം അവയ്ക്കുണ്ട്. പക്ഷേ, നമ്മുടെ കുട്ടികളോട് അവയെ ഉപദ്രവിക്കരുതെന്നും ഭയപ്പെടുത്തരുതെന്നും നാം പറഞ്ഞുപഠിപ്പിക്കണം എന്നാണ്.
