Asianet News MalayalamAsianet News Malayalam

ഐൻസ്റ്റീനെ തോൽപ്പിക്കുന്ന ഐക്യു, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്മാരിലൊരാളായി രുച

"പരീക്ഷ എഴുതാൻ അവളാണ് താൽപ്പര്യം കാണിച്ചത്. സഹോദരന്റെ സ്കോറിനെ മറികടക്കാൻ അവൾക്ക് കഴിയുമോ എന്ന് അവൾ ചിന്തിച്ചിരുന്നു" മാതാപിതാക്കൾ പറഞ്ഞു. 

Rucha Chandorkar girl with Mensa IQ score of 162  beats Einstein
Author
Nagpur, First Published Nov 4, 2021, 2:14 PM IST

സ്‌കോട്ട്‌ലൻഡിൽ നിന്നുള്ള രുച ചന്ദോർക്കറിന്റെ പ്രായം വെറും പതിനൊന്നാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്മാരിൽ ഒരാളാണ് ഇന്നവൾ. ഭൂമിയിലെ ഏറ്റവും ഉയർന്ന ഐക്യുവുള്ള 1% ആളുകളിൽ ഒരുവളായി തീർന്ന രുച ഇന്ത്യക്കാരുടെ അഭിമാനമാണ്. ആൽബർട്ട് ഐൻസ്റ്റീനെ മറികടന്നാണ് അവൾ ഈ സ്ഥാനം നേടിയത്.  ലോകത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ഉയർന്ന ഐക്യു സൊസൈറ്റിയാണ് മെൻസ. മെൻസയുടെ ഐക്യു പരീക്ഷയിലാണ് രുച 162 മാർക്ക് നേടിയത്. ഇതോടെ ആൽബർട്ട് ഐൻസ്റ്റീന്റെ(Einstein) സ്കോറായ 160 മറികടന്നിരിക്കയാണ് അവൾ.  

സെപ്തംബർ അവസാന വാരത്തിലാണ് ഫലം വന്നത്. "ഞാൻ 130 ആണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, 162 കിട്ടിയപ്പോൾ സന്തോഷം തോന്നി" അവൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രുചയുടെ സഹോദരൻ അഖിലേഷും 2016 -ലെ മെൻസയുടെ ടെസ്റ്റിൽ 160 മാർക്ക് നേടിയിരുന്നു. അക്കാലത്ത്, കുടുംബം നാഗ്പൂരിലാണ് താമസിച്ചിരുന്നതെങ്കിലും, ഇപ്പോൾ അവർ സ്കോട്ട്ലൻഡിലേക്ക് മാറി. മാതാപിതാക്കളായ റുത്വിയും, സോണാലിയും ഐടി മേഖലയിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. പല സംഘടനകളും വിവിധ IQ പരീക്ഷകൾ നടത്തുന്നുണ്ടെങ്കിലും, മെൻസയുടെ സ്‌കോറുകൾ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നു.  

"പരീക്ഷ എഴുതാൻ അവളാണ് താൽപ്പര്യം കാണിച്ചത്. സഹോദരന്റെ സ്കോറിനെ മറികടക്കാൻ അവൾക്ക് കഴിയുമോ എന്ന് അവൾ ചിന്തിച്ചിരുന്നു" മാതാപിതാക്കൾ പറഞ്ഞു. പസിലുകൾ, കടങ്കഥകൾ എന്നിവ മുതൽ അവളുടെ പ്രായത്തിനപ്പുറമുള്ള കാര്യങ്ങൾ വരെ അവൾ ചെയ്തു. ഇതോടെ തങ്ങളുടെ മകൾ വ്യത്യസ്തയാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. അവൾക്ക് താൽപ്പര്യം ചിത്രകലയിലാണ്. അത് ഒരു കരിയറാക്കാൻ അവൾ ആഗ്രഹിക്കുന്നു. അതേസമയം അഖിലേഷിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലും പ്രത്യേകിച്ചും ബഹിരാകാശ പര്യവേഷണത്തിലുമാണ് താൽപ്പര്യം.  

Follow Us:
Download App:
  • android
  • ios