സഹോദരിമാരായ കാമുകിമാരെ ഒരുമിച്ച് കാണുമ്പോൾ ഇയാൾ സൗഹൃദ ഭാവത്തിലും ഒറ്റയ്ക്ക് കാണുമ്പോൾ പ്രണയിനികളോട് എന്ന പോലെയുമാണ് പെരുമാറിയിരുന്നത്. എന്നാൽ, ഒരേ സമയം തങ്ങൾ രണ്ടുപേരും വഞ്ചിക്കപ്പെടുകയാണെന്ന് യുവതികൾ വൈകിയാണ് തിരിച്ചറിഞ്ഞത്.
ഒരേസമയം തങ്ങൾ രണ്ടുപേരെയും പ്രണയിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു വഞ്ചിച്ച കാമുകനെ സഹോദരിമാരായ കാമുകിമാർ ചേർന്ന് കൊന്നു. തങ്ങൾ രണ്ടുപേരെയും കാമുകൻ ഒരേസമയം വഞ്ചിക്കുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞ ദേഷ്യത്തിലാണ് യുവതികൾ ഇങ്ങനെ ചെയ്തത്. ട്രയാങ്കിൾ ലൗ സ്റ്റോറി ദുരിതത്തിൽ കലാശിച്ചതാണ് എന്നാണ് പൊലീസ് ഇതേ കുറിച്ച് വ്യക്തമാക്കുന്നത്.
കിരിൻയാഗ കൗണ്ടിയിലെ മുഗംബസിയുറയിലെ ഒരു ബാറിനുള്ളിൽ വെച്ചാണ് സഹോദരിമാർ ചേർന്ന് ഇയാളെ കുത്തി കൊലപ്പെടുത്തിയത്. ബാറിനുള്ളിൽ വച്ച് മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയാണ് ഇയാളെ കൊലപ്പെടുത്തിയത്. പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ബോണിഫേസ് വാംബുഗു എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവതികളുടെ ആക്രമണത്തിൽ നിന്ന് ഇയാൾ സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾക്ക് രക്ഷപ്പെടാൻ ആയില്ല എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. കുത്തേറ്റ ഇയാൾ രക്തം വാർന്നു പോയാണ് മരിച്ചത്.
സഹോദരിമാരായ കാമുകിമാരെ ഒരുമിച്ച് കാണുമ്പോൾ ഇയാൾ സൗഹൃദ ഭാവത്തിലും ഒറ്റയ്ക്ക് കാണുമ്പോൾ പ്രണയിനികളോട് എന്ന പോലെയുമാണ് പെരുമാറിയിരുന്നത്. എന്നാൽ, ഒരേ സമയം തങ്ങൾ രണ്ടുപേരും വഞ്ചിക്കപ്പെടുകയാണെന്ന് യുവതികൾ വൈകിയാണ് തിരിച്ചറിഞ്ഞത്. ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഒടുവിൽ കാമുകന്റെ വഞ്ചന മനസ്സിലാക്കിയ യുവതികൾ ഇയാളെ കൊലപ്പെടുത്താനായി ബാറിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. അവിടെവച്ച് മദ്യ സൽക്കാരം നടത്തിയതിനുശേഷം ആണ് യുവതികൾ ഇയാളെ മദ്യക്കുപ്പി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം യുവതികൾ ബാറിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിടികൂടി. ഇവർ പൊലീസിനോട് കുറ്റം സമ്മതിച്ചതായും ചെയ്ത തെറ്റില്‍ തങ്ങൾക്ക് കുറ്റബോധം ഇല്ല എന്ന് പറഞ്ഞതായും പൊലീസ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
