നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യക്കാരെ ബോധവത്കരിക്കാനുള്ള ഒരു ദൗത്യത്തിലാണ് Wakefit.co. എന്തായാലും ഉറങ്ങിക്കൊണ്ട് വരുമാനം നേടാൻ ആ​ഗ്രഹം ഉണ്ടെങ്കിൽ നിരാശപ്പെടേണ്ട. സീസൺ 3 -യും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും ഇഷ്ടപ്പെട്ട് ചെയ്യുന്ന കാര്യത്തിന് വൻ തുക പ്രതിഫലം കിട്ടിയാൽ എങ്ങനെ ഉണ്ടാവും? അത് ഉറക്കമാണെങ്കിലോ? പൊളിക്കും അല്ലേ? നന്നായി ഒന്ന് ഉറങ്ങിയതിന് കൊൽക്കത്തയിലെ ഒരു സ്ത്രീ സമ്പാദിച്ചത് അഞ്ച് ലക്ഷം രൂപ. ആകെ കൺഫ്യൂഷനായിക്കാണും അല്ലേ? എന്നാൽ സം​ഗതി സത്യമാണ്. മാത്രമല്ല, നിങ്ങൾക്കും ഇങ്ങനെ നന്നായി ഉറങ്ങിയാൽ ഇതുപോലെ ലക്ഷങ്ങൾ കിട്ടും. 

Wakefit.co എന്ന ഹോം ആൻഡ് സ്ലീപ് സൊല്യൂഷൻസ് കമ്പനിയാണ് സ്ലീപ് ഇന്റേൺഷിപ്പ് പ്രോ​ഗ്രാം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി കമ്പനി ഈ മത്സരം സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ സീസൺ 2 -വിൽ കൊൽക്കത്തയിൽ നിന്നുമുള്ള ത്രിപർണ ചക്രബർത്തി സമ്മാനമായി നേടിയത് അഞ്ച് ലക്ഷം രൂപയാണ്. ഏറ്റവും നന്നായി ഉറങ്ങിയതിനാണ് ത്രിപർണയ്ക്ക് ഈ സമ്മാനം കിട്ടിയത്. നാല് പേരാണ് ഫൈനലിൽ എത്തിയത്. മത്സരാർത്ഥികളുടെ ഉറക്കത്തിന്റെ സമയം, ഉറക്കത്തിന്റെ ആഴം, എഴുന്നേൽക്കുന്ന സമയം എന്നിവയെല്ലാം പരിശോധിച്ചിട്ടാണ് സമ്മാനം നൽകുന്നത്. മറ്റ് ഇന്റേണുകൾക്ക് ഓരോ ലക്ഷം രൂപ കിട്ടി. മത്സരത്തിൽ വിജയിച്ച ത്രിപർണയ്ക്ക് അഞ്ച് ലക്ഷം രൂപയും. 

View post on Instagram

നല്ല ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യക്കാരെ ബോധവത്കരിക്കാനുള്ള ഒരു ദൗത്യത്തിലാണ് Wakefit.co. എന്തായാലും ഉറങ്ങിക്കൊണ്ട് വരുമാനം നേടാൻ ആ​ഗ്രഹം ഉണ്ടെങ്കിൽ നിരാശപ്പെടേണ്ട. സീസൺ 3 -യും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിജയിയെ കാത്തിരിക്കുന്നത് ഒന്നും രണ്ടുമൊന്നുമല്ല 10 ലക്ഷം രൂപയാണ്. മത്സരത്തിലെ വിജയിക്ക് ഈ 10 ലക്ഷം രൂപ സ്വന്തമാക്കാം. ഇതിനായി ഓരോ ദിവസവും രാത്രി ഒമ്പത് മണിക്കൂറാണ് ഉറങ്ങേണ്ടത്. അങ്ങനെ 100 ദിവസം തുടർച്ചയായി ഉറങ്ങണം. ഏറ്റവും നല്ല ഉറക്കക്കാരനാണ് 10 ലക്ഷം കിട്ടുക. 

View post on Instagram