തൊഴിലാളികളെ കൂടുതല്‍ പണിയെടുപ്പിച്ച് ഉടമയക്ക് കൂടുതല്‍ ലാഭം നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ് ഭരണകൂടങ്ങളും. ഇത് മൂലം സാധാരണ തൊഴിലാളികൾക്ക് സ്വന്തം ജീവിതം പോലും അന്യമായി മാറുന്നു.

നൂറ്റാണ്ടുകളോളം പോരാടി ലോക തൊഴിലാളികൾ നേടിയെടുത്ത അവകാശമാണ് 'എട്ട് മണിക്കൂര്‍ ജോലി എട്ട് മണിക്കൂര്‍ വിശ്രമം എട്ട് മണിക്കൂര്‍ വിനോദം'. എന്നാല്‍, ഒരു അവസരം വീണ് കിട്ടിയത് പോലെ കൊവിഡിന് പിന്നാലെ കോര്‍പ്പറേറ്റുകളും കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ ഭരിക്കുന്ന ഭരണകൂടങ്ങളും തൊഴില്‍ നിയമങ്ങളില്‍ പലതും എടുത്ത് കളയാന്‍ അത്യുത്സാഹം കാണിച്ചു. നിരവധി രാജ്യങ്ങൾ പതിറ്റാണ്ടുകളായി നിലനിര്‍ത്തിയിരുന്ന തൊഴില്‍ നിയമങ്ങൾ കോര്‍പ്പറേറ്റുകൾക്ക് വേണ്ടി പൊളിച്ചെഴുതി. ഇന്ത്യയും ഈ പാത പിന്തുടര്‍ന്നു കര്‍ണ്ണടകയും ഉത്തര്‍പ്രദേശും കൊവിഡ് കാലത്ത് തന്നെ തൊഴില്‍ നിയമങ്ങളില്‍ വെള്ളം ചേര്‍ത്തിരുന്നു. ഇപ്പോഴിതാ ആന്ധ്രാപ്രദേശും തൊഴില്‍ നിയമങ്ങൾ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു.

ഒരു ദിവസത്തെ തൊഴില്ഒ സമയം ഒമ്പതില്‍ നിന്നും പത്ത് മണിക്കൂറായി ഉയര്‍ത്താനാണ് ആന്ധ്രാപ്രദേശ് സര്‍ക്കാറിന്‍റെ തീരുമാനം. എന്നാല്‍, ഇത് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ആന്ധ്രാപ്രദേശിലെ ടിഡിപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്‍റെ പുതിയ തീരുമാനത്തിലൂടെ സ്വകാര്യ കമ്പനികൾക്കും ഫാക്ടറികൾക്കും പരമാവധി ജോലി സമയം പത്ത് മണിക്കൂറായി ഉയർത്താൻ അനുവദിക്കും. തൊഴിലാളികൾക്കും നിക്ഷേപകർക്കും അനുകൂലമാക്കുന്നതിനായി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യാൻ തീരുമാനിച്ചതായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് (ഐ ആൻഡ് പിആർ) മന്ത്രി കെ പാർത്ഥസാരഥി പറഞ്ഞു.

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

Scroll to load tweet…

എന്നാല്‍, ജോലി സമയം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാറിന്‍റെ നീക്കം ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തിന് കാരണമായി. സമൂഹ മാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. എല്ലാ ദിവസവും ഒരു തൊഴിലാളി 10 മണിക്കൂര്‍ ജോലി ചെയ്യുന്നത് കൊണ്ട് തൊഴില്‍ ഉടമയ്ക്ക് മാത്രമാണ് ലാഭമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൊണ്ട് വന്നാല്‍ കോര്‍പ്പറേറ്റ് കമ്പനികൾ അത് നിർബന്ധിതമായി നടപ്പാക്കുമെന്നും ഇത് തൊഴിലാളിയുടെ ജീവിത സന്തുലിതാവസ്ഥയെ തകിടം മറിക്കുമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി.

കമ്പനികളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്. പക്ഷേ, തൊളിലാളികയുടെ മാനസികാരോഗ്യം നഷ്ടമാകുമെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. '10 മണിക്കൂർ ജോലി, 2 മണിക്കൂർ യാത്ര, 8 മണിക്കൂർ ഉറക്കം, ബാക്കി 4 മണിക്കൂറിനുള്ളിൽ എല്ലാം ചെയ്യണം' ഒരു ഉപയോക്താവ് കുറിച്ചു. ജോലി സമയം കൂട്ടുന്നതിലൂടെ കൂടുതൽ ഉത്പ്പാദനക്ഷമതയല്ല ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മറിച്ച് അത് തൊഴിലാളി ചൂഷണം മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത് എന്നായിരുന്നു മറ്റൊരു കുറിപ്പ്. അതേസമയം ഇന്ത്യയുടെ ചില ഭാഗങ്ങളിൽ പരമാവധി ജോലി സമയം ആഗോള ശരാശരിയായ 8 മണിക്കൂറിനേക്കാൾ ഇപ്പോൾ തന്നെ കൂടുതലാണെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി. കഴിഞ്ഞ 11 വർഷമായി, മോദി സർക്കാർ ഇന്ത്യയിലെ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കുന്ന നടപടികൾ ആവർത്തിച്ച് സ്വീകരിച്ചിട്ടുണ്ടെന്ന് ആന്ധ്രാപ്രദേശ് സിപിഐ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ ഈ വിഷയം സംബന്ധിച്ച് സംസാരിക്കവെ പിടിഐയോട് പറഞ്ഞു.