വളരെ മനോഹരം തന്നെയാണ് നൃ‍ത്തം. എന്നാൽ, 'ആരുടെയോ ഭാവി ഭാര്യ' എന്ന കാപ്ഷനോടെയാണ് കാവ്യ ഈ വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്.

ലോകം ഭയങ്കരമായി പുരോ​ഗമിച്ചു എന്നാണ് നമ്മൾ പറയുന്നത്. എന്നാൽ, ചില മനുഷ്യർ പറയുന്ന സ്ത്രീവിരുദ്ധത കേട്ടാൽ ഏത് ലോകത്തെ കുറിച്ചാണ് ആളുകൾ ഈ പറയുന്നത് എന്ന് തോന്നിപ്പോകും. അങ്ങനെ, കാവ്യ എന്ന യൂസർ എക്സിലിട്ട ഒരു പോസ്റ്റാണ് ഇപ്പോൾ വലിയ വിമർശനമേറ്റു വാങ്ങുന്നത്. 

ഒരു പെൺകുട്ടിയും ആൺകുട്ടിയും ഡാൻസ് ചെയ്യുന്ന വീഡിയോയാണ് കാവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോളേജ് ഫെസ്റ്റ് പോലെ എന്തോ ഒരു പ്രോ​ഗ്രാമിനിടയിലാണ് ഈ ഡാൻസ് നടന്നത് എന്നാണ് കരുതുന്നത്. വീഡിയോയിൽ കറുപ്പ് വേഷം ധരിച്ച ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഡാൻസ് ചെയ്യുന്നത് കാണാം. വളരെ ഇന്റിമേറ്റായിട്ടാണ് ഇരുവരും ഡാൻസ് ചെയ്യുന്നത്. 

വളരെ മനോഹരം തന്നെയാണ് നൃ‍ത്തം. എന്നാൽ, 'ആരുടെയോ ഭാവി ഭാര്യ' എന്ന കാപ്ഷനോടെയാണ് കാവ്യ ഈ വീഡിയോ എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്. അതായത്, പെൺകുട്ടികൾ ഇങ്ങനെ പുരുഷന്മാർക്കൊപ്പം അടുത്തിടപഴകാനോ ഇങ്ങനെ നൃത്തം ചെയ്യാനോ പാടുള്ളതല്ല, ആരുടെയെങ്കിലും ഭാര്യ ആവേണ്ടതല്ലേ എന്നാണ് കാവ്യയുടെ ചോദ്യം എന്ന് പോസ്റ്റ് കാണുമ്പോൾ മനസിലാവും. എന്തായാലും പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. അതുപോലെ കടുത്ത വിമർശനങ്ങളും പോസ്റ്റിന് നേർക്കുണ്ടായി. 

'അപ്പോൾ ആ ആൺകുട്ടി ആരുടെയെങ്കിലും ഭർത്താവ് ആകേണ്ടതല്ലെ' എന്ന് ചോദിച്ചവരുണ്ട്. ഈ പറഞ്ഞത് കടുത്ത സ്ത്രീവിരുദ്ധതയാണ് എന്ന് ചൂണ്ടിക്കാട്ടിയവരും കുറവല്ല. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഇങ്ങനെ നൃത്തം ചെയ്താൽ എന്താണ് കുഴപ്പം എന്ന് ചോദിച്ചവരും ഉണ്ട്. 

Scroll to load tweet…

എന്തായാലും, ഇന്നും പലരുടേയും മനസ്സിൽ ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ, പിന്നോക്ക ചിന്തകൾ തന്നെയാണുള്ളതെന്ന് ഈ വീഡിയോയുടെ കാപ്ഷൻ കാണുമ്പോൾ മനസിലാവും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം