Asianet News MalayalamAsianet News Malayalam

ഈ ചിത്രത്തിലൊളിച്ചിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്താമോ?

ചിത്രം ഓൺലൈനിൽ പങ്കിട്ടതോടെ നിരവധി ആളുകളാണ് പുലിയെ കണ്ടെത്താനായി ശ്രമിച്ചത്. മഞ്ഞുമൂടിയ ഒരു പർവതപ്രദേശങ്ങൾക്കിടയിൽ സ്വയം മറഞ്ഞിരിക്കുന്ന പുള്ളിപ്പുലിയെ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ സ്വാഭാവികമായും പ്രയാസമാണ്. 

Spot the snow leopard in this picture
Author
Thiruvananthapuram, First Published Jul 15, 2021, 3:37 PM IST

ട്വിറ്ററിൽ ചിത്രം കാണിച്ച് ജീവിയെ കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടുള്ള പോസ്റ്റുകൾ സാധാരണമാണ്. അത് മിക്കവതും വൈറലാവുകയും ചെയ്യും. അത്തരത്തിലൊന്നാണ് ഇപ്പോൾ ഇന്റർനെറ്റ് കീഴടുക്കുന്നത്. ഈ ചിത്രത്തിൽ മഞ്ഞുമലകൾക്കിടയിൽ ഒരു ഹിമപ്പുലി ഒളിഞ്ഞിരിപ്പുണ്ട്, അതിനെ  കണ്ടുപിടിക്കാമോ? കണ്ണുകളെ കമ്പളിപ്പിക്കുന്ന ഈ ചിത്രത്തിന് നിരവധി പേരാണ് ഉത്തരം നൽകുന്നത്.

ഐ‌എഫ്‌എസ് ഓഫീസർ രമേശ് പാണ്ഡെയാണ് ചിത്രം പങ്കിട്ടത്. അതേസമയം ഈ ഫോട്ടോ ആദ്യം എടുത്തത് യൂട്ടയിൽ നിന്നുള്ള റയാൻ ക്രാഗനാണ്. ചുറ്റുപാടുമായി ഇണങ്ങി ചേരാനുള്ള അതിന്റെ കഴിവ് കാരണം അതിനെ 'ഫാന്റം ക്യാറ്റ്' എന്നും 'പർവതങ്ങളുടെ പ്രേതം' എന്നും രമേശ് വിളിക്കുന്നു. ചിത്രം പങ്ക് വച്ച് ഓഫീസർ ഫോട്ടോയിൽ ഒളിച്ചിരിക്കുന്ന ഹിമപ്പുലിയെ കണ്ടെത്താൻ ആളുകളോട് ആവശ്യപ്പെട്ടു. 

ചിത്രം ഓൺലൈനിൽ പങ്കിട്ടതോടെ നിരവധി ആളുകളാണ് പുലിയെ കണ്ടെത്താനായി ശ്രമിച്ചത്. മഞ്ഞുമൂടിയ ഒരു പർവതപ്രദേശങ്ങൾക്കിടയിൽ സ്വയം മറഞ്ഞിരിക്കുന്ന പുള്ളിപ്പുലിയെ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ സ്വാഭാവികമായും പ്രയാസമാണ്. ചിലർ വിജയിച്ചെങ്കിലും, കൂടുതൽ പേർക്കും അതിനെ കണ്ടെത്താൻ സാധിച്ചില്ല. മഞ്ഞുമല അതിനെ മറയ്ക്കുന്നതുകൊണ്ടാണ് കണ്ടെത്താൻ പ്രയാസമെന്ന് പലരും അഭിപ്രായപ്പെട്ടു.  

ഇനിയും നിങ്ങൾക്ക് ഹിമപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ഇതാ താഴെയുണ്ട്. ശ്രദ്ധിച്ച് നോക്കിയാൽ, ഫോട്ടോയുടെ മുകളിൽ വലത് കോണിൽ ഹിമപ്പുലിയെ കാണാം.  

Follow Us:
Download App:
  • android
  • ios