Asianet News MalayalamAsianet News Malayalam

രാഷ്ട്രീയക്കാരേ.. സ്ത്രീ വിരുദ്ധ കമന്‍റുകള്‍ പറയുന്നതിന് മുമ്പ് ദാ, ഈ കാര്യങ്ങള്‍ കൂടി അറിയേണം

പക്ഷെ, അദ്ദേഹത്തിന് ആ ഒരു പ്രസ്താവനയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. നോബൽ ജേതാവാണ്, FRS (ഫെല്ലോ ഓഫ് റോയൽ സൊസൈറ്റി) ആണ്, പ്രശസ്ത ശാസ്ത്രജ്ഞൻ ആണ്, സര്‍ പദവി കിട്ടിയ ആളാണ് എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല, അദ്ദേഹത്തിന്റെ ഈയൊരു കമന്‍റിന്‍റെ (തമാശയുടെ) പേരിൽ അദ്ദേഹത്തിന്‍റെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലുള്ള ജോലി രാജി വയ്‌ക്കേണ്ടി വന്നു.

suresh c pillai writes on sexist comments by politicians
Author
Thiruvananthapuram, First Published Apr 2, 2019, 6:28 PM IST

മെഡിസിനിൽ നോബൽ സമ്മാനം (2001) നേടിയ ശാസ്ത്രജ്ഞൻ ടിം ഹണ്ട്, കൊറിയ യുടെ തലസ്ഥാനം ആയ Seoul ൽ വച്ച്, 2015 ജൂണിൽ നടന്ന ഒരു സമ്മേളനത്തിൽ (World Conference of Science Journalists) സ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. കോൺഫറൻസ് ഹാൾ മുഴുവനും, ലോകത്തിൽ നിന്നുള്ള പ്രശസ്തരായ ശാസ്ത്രജ്ഞൻമാരും, ശാസ്ത്ര ലേഖനങ്ങളുടെ റിപ്പോർട്ടര്‍മാരുമാണ്.

suresh c pillai writes on sexist comments by politicians

അദ്ദേഹം പറഞ്ഞെതെന്തെന്നാൽ, "Girls" working in science is that "three things happen when they are in the lab ... You fall in love with them, they fall in love with you and when you criticize them, they cry.” അതായത് സയൻസ് റിസർച്ച് ലാബുകളിൽ പെൺകുട്ടികൾ ജോലി ചെയ്യുമ്പോൾ പ്രധാനമായും, മൂന്ന് കാര്യങ്ങൾ സംഭവിക്കാം. നിങ്ങൾ അവരുമായി സ്നേഹത്തിലാകാം, അല്ലെങ്കിൽ അവർ നിങ്ങളുമായി സ്‌നേഹത്തിലാകാം, അവരെ വിമർശിച്ചാൽ അവർ കരയും."

ഇതിലും വലിയ 'സെക്സിസ്റ്റ്' (ലൈംഗിക വിഭജന മനോഭാവമുള്ള) കമന്‍റുകൾ കേട്ടിട്ടുള്ള നമുക്ക്, ഇതൊരു വലിയ കാര്യമായി തോന്നില്ല അല്ലേ? ഇതിലെന്താണ് തെറ്റ്? എന്ന് ചിന്തിക്കുന്നവരും ഉണ്ടാവാം. പക്ഷെ, പാശ്ചാത്യ രാജ്യത്തൊക്കെ ഇങ്ങനെ പറയുന്നത് വളരെ കുറ്റകരമാണ്. വാക്കിലും പ്രവൃത്തിയിലും ഒരു തരത്തിലും ലൈംഗിക വിഭജന മനോഭാവം കാണിക്കാൻ പാടില്ല. പ്രത്യേകിച്ചും ഉത്തരവാദിത്വപ്പെട്ട പദവികളിൽ ഇരിക്കുന്നവർ.

അദ്ദേഹം ലണ്ടനിലെ പ്രശസ്തമായ റോയൽ സൊസൈറ്റിയുടെ ഫെല്ലോ ആയിരുന്നു. ഈ പ്രസ്താവന നടത്തിയ ഉടനെ റോയൽ സൊസൈറ്റിയുടെ ട്വീറ്റിൽ പറഞ്ഞു, "don’t reflect our views.", "Science needs women.." എന്ന്. അതായത്, അദ്ദേഹം നടത്തിയ സ്ത്രീവിരുദ്ധ പ്രസ്താവന അദ്ദേഹത്തിന്‍റേത് മാത്രമാണ് എന്നും സയന്‍സിന് സ്ത്രീകളെ ആവശ്യമുണ്ടെന്നും. ഏതായാലും, ഇത് വിവാദമായതിനെ തുടർന്ന് അദ്ദേഹം BBC -യിൽക്കൂടി ക്ഷമാപണം നടത്തി. തെറ്റുകൾ മുഴുവൻ ഏറ്റു പറഞ്ഞു.

നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കും അനുകരിക്കാവുന്ന മാതൃകയാണ് ഇത്

പക്ഷെ, അദ്ദേഹത്തിന് ആ ഒരു പ്രസ്താവനയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. നോബൽ ജേതാവാണ്, FRS (ഫെല്ലോ ഓഫ് റോയൽ സൊസൈറ്റി) ആണ്, പ്രശസ്ത ശാസ്ത്രജ്ഞൻ ആണ്, സര്‍ പദവി കിട്ടിയ ആളാണ് എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല, അദ്ദേഹത്തിന്റെ ഈയൊരു കമന്‍റിന്‍റെ (തമാശയുടെ) പേരിൽ അദ്ദേഹത്തിന്‍റെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിലുള്ള ജോലി രാജി വയ്‌ക്കേണ്ടി വന്നു.

ഇതുപോലെ ധാരാളം വിവാദങ്ങളിൽ പെട്ട ആളാണ്, ഇറ്റാലിയൻ പ്രധാനമന്ത്രി ആയിരുന്ന സിൽവിയോ ബർലോസ്‌സ്കൂണി. 2008 -ൽ സ്പാനിഷ് ഇലക്ഷനു ശേഷം José Luis Zapatero അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. "Zapatero has formed a government that is too pink… He will have problems leading them. Now he's asked for it." പതിനേഴ് സ്ത്രീ ക്യാബിനറ്റ് മന്ത്രി മാരെ തിരഞ്ഞെടുത്തതിന് ആണ് 'too pink' എന്ന് പറഞ്ഞത്. ഈ പ്രസ്താവന, രണ്ടു രാജ്യങ്ങളിലെയും സ്ത്രീകൾക്ക് അനിഷ്ടം ഉണ്ടാക്കി.

പറഞ്ഞു വന്നത്, രാഷ്ട്രീയക്കാരും, ഔദ്യോഗിക പദവികളിൽ ഇരിക്കുന്നവരും, വാക്കുകൾ ഉപയോഗിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. പ്രത്യേകിച്ചും സെക്സിസ്റ്റ് (ലൈംഗിക വിഭജന മനോഭാവമുള്ള) കമന്‍റുകൾ ഒഴിവാക്കണം. പല രാജ്യങ്ങളിലും മന്ത്രിമാർ മുൻകൂട്ടി തയ്യാറാക്കിയ പ്രസ്ഥാവന വായിക്കുക ആണ് പതിവ്. നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കും അനുകരിക്കാവുന്ന മാതൃകയാണ് ഇത്. ചില സമയങ്ങളിൽ വാ പൂട്ടി ഇരിക്കുന്നതാവും സംസാരിക്കുന്നതിനേക്കാൾ ഫലപ്രദം.

ജീവിതം തകർന്നു എന്ന അവസ്ഥയിലും നാക്ക് കടിച്ചു പിടിക്കുന്നതാണ് ഉത്തമം

അമേരിക്കൻ എഴുത്തുകാരനായ ജോഷ് ബില്ലിങ്ങ്സ് (യഥാർത്ഥ പേര് Henry Wheeler Shaw) ഒരിക്കൽ വളരെ രസകരമായ കാര്യം പറഞ്ഞു. “The best time for you to hold your tongue is the time you feel you must say something or bust.” അതായത് പച്ച മലയാളത്തിൽ, "ഇത് എനിക്കിപ്പോൾ പറഞ്ഞേ തീരൂ" എന്ന് മനസ്സിൽ തോന്നുമ്പോളും, ജീവിതം തകർന്നു എന്ന അവസ്ഥയിലും നാക്ക് കടിച്ചു പിടിക്കുന്നതാണ് ഉത്തമം. നമ്മൾ വികാര വിക്ഷോഭത്തിൽ പറയാനുദ്ദേശിക്കുന്ന കാര്യം പറഞ്ഞില്ലെങ്കിൽ ഒന്നും സംഭവിക്കില്ല. പക്ഷെ പറഞ്ഞാലോ? ചിലപ്പോൾ, അതൊരു ദുരന്തമായി മാറാം. സംസാരിക്കാനുള്ള കഴിവു പോലെ പ്രധാനമാണ്, ചില അവസരങ്ങളിൽ ഒന്നും സംസാരിക്കാതെ ഇരിക്കാനുള്ള കഴിവും.

 

Follow Us:
Download App:
  • android
  • ios