പ്രണയദിനമായ വാലന്റൈൻസ് ഡേയോ, വർഷാരംഭമായ ന്യൂ ഇയറോ അല്ല സിംഗിൾസ് ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്ന ദിവസം. വിചിത്രമെന്ന് തോന്നാമെങ്കിലും, ഹാലോവീൻ രാത്രിയാണ് പങ്കാളിയില്ലാത്തവരെ ഏറ്റവും അധികം ഒറ്റപ്പെടുത്തുന്നതെന്ന് പുതിയ സർവേ റിപ്പോർട്ട്…
മാന്ത്രിക വേഷങ്ങളും മധുരപലഹാരങ്ങളും നിറയുന്ന ഹാലോവീൻ രാത്രി… ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇത് ആഘോഷത്തിൻ്റെ ദിനമാണ്. എന്നാൽ, സിംഗിൾസിന് ഇത് ഒറ്റപ്പെടലിൻ്റെ കയ്പേറിയ ഓർമ്മപ്പെടുത്തലായി മാറുന്നു.
പ്രണയദിനമായ വാലന്റൈൻസ് ഡേയോ, വർഷാരംഭമായ ന്യൂ ഇയറോ അല്ല സിംഗിൾസ് ഏറ്റവും കൂടുതൽ ഏകാന്തത അനുഭവിക്കുന്ന ദിവസം. വിചിത്രമെന്ന് തോന്നാമെങ്കിലും, ഹാലോവീൻ രാത്രിയാണ് പങ്കാളിയില്ലാത്തവരെ ഏറ്റവും അധികം ഒറ്റപ്പെടുത്തുന്നതെന്ന് പുതിയ സർവേ റിപ്പോർട്ട്.
ഡേറ്റിങ് ഡോട്ട് കോം നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. സർവേയിൽ പങ്കെടുത്ത 1,000 സിംഗിൾസിൽ 79% പേരും ഹാലോവീൻ ദിനത്തിൽ കടുത്ത ഒറ്റപ്പെടൽ അനുഭവിക്കുന്നതായി വെളിപ്പെടുത്തി.
പങ്കെടുത്തവരിൽ 59% പേർക്കും വർഷത്തിൽ ഏറ്റവും വൈകാരികമായി ബുദ്ധിമുട്ട് തോന്നറുള്ള അവധി ദിവസങ്ങളിൽ ഒന്നാണിതെന്ന് അഭിപ്രായപ്പെട്ടു ഇതിൽ 57% പേർ, ഈ ദിനം വാലന്റൈൻസ് ഡേയെക്കാൾ മോശമാണെന്ന് രേഖപ്പെടുത്തി. മിക്ക സിംഗിൾസിനും ഒക്ടോബർ 31 എന്നാൽ വസ്ത്രങ്ങളോ മിഠായികളോ അല്ല, മറ്റെല്ലാവരും ആഘോഷിക്കുമ്പോൾ ഒറ്റപ്പെടലുമായി പൊരുത്തപ്പെടാനുള്ള ഒരു ദിവസമാണ്. "ഞങ്ങളെ സംബന്ധിച്ച് ഹാലോവീനിലെ ഏറ്റവും ഭീകരമായ കാര്യം പ്രേതങ്ങളല്ല, അത് ഏകാന്തതയാണ്," ഡേറ്റിങ് ഡോട്ട് കോം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
കുടുംബങ്ങൾ 'ട്രിക്ക് ഓർ ട്രീറ്റിങ്ങിനായി' വാതിലിൽ മുട്ടുമ്പോൾ കണ്ണു നിറഞ്ഞ് പോകുന്നതായി പകുതിയോളം പേർ വെളിപ്പെടുത്തി. പങ്കാളിയോടൊപ്പം വേഷങ്ങൾ മാച്ച് ചെയ്യാനോ, കുടുംബ ചിത്രങ്ങൾ എടുക്കാനോ ആളില്ലാത്തത് അവരെ കൂടുതൽ ദുർബലരാക്കുന്നു.
ഏകാന്തതയുടെ തീവ്രത വർദ്ധിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. 73% സിംഗിൾസും പറയുന്നത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്ന്ന ആഘോഷ ചിത്രങ്ങൾ തങ്ങളുടെ വിഷാദത്തിന് കാരണമാകുന്നുവെന്നാണ്.
ഈ ഏകാന്തതയെ മറികടക്കാൻ, 77% പേരും ഹാലോവീൻ ദിനത്തിൽ തനിക്ക് പുറത്ത് മറ്റ് പ്ലാനുകളുണ്ടെന്ന് കള്ളം പറയുകയും, 62% പേർ തങ്ങളുടെ യഥാർത്ഥ മാനസികാവസ്ഥ മറ്റുള്ളവരിൽ നിന്ന് മറച്ചുവെക്കുകയും ചെയുന്നു.
ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പഠനമനുസരിച്ച്, ടിക് ടോക്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഏകാന്തതായ്ക് പ്രതിവിധിയല്ല. മറിച്ച് സോഷ്യൽ മീഡിയ ഉപയോഗം ഏകാന്തത വർദ്ധിപ്പിക്കുന്നു എന്നാണ് ഈ പഠനം പറയുന്നത്. അമേരിക്കൻ ജനസംഖ്യയുടെ ഏകദേശം 50% പേർ ഏകാന്തത അനുഭവിക്കുന്നവരാണ്.


