അദ്ദേഹം ഉദ്ദേശിച്ചത് സെയ്‍ദ് ഭായ് നിർമ്മിക്കുന്ന ബെഡ്ഡുകൾ വളരെ നല്ലതാണ് എന്നും ബം​ഗളൂരുവിൽ ഏറ്റവും നന്നായി ബെഡ്ഡ് നിർമ്മിക്കുന്നത് അദ്ദേഹ​മാണ് എന്നും ആയിരുന്നു.

ഇന്റർനെറ്റിൽ ഓരോ ദിവസവും രസകരമായ അനവധി കാര്യങ്ങൾ കാണാൻ സാധിക്കും. അതിൽ ഇന്ത്യക്കാരായിട്ടുണ്ടാക്കുന്ന തമാശകളും ഒട്ടും കുറവല്ല. ഇന്ത്യക്കാരുടെ തന്നെ അനവധി വീഡിയോകളും പോസ്റ്റുകളും എല്ലാം ആളുകളെ ചിരിപ്പിക്കാറുണ്ട്. അതുപോലെ ഇപ്പോൾ ബം​ഗളൂരുവിലെ ഒരു കാർപെന്റർ ഷോപ്പിന് കിട്ടിയ ​ഗൂ​ഗിൾ റിവ്യൂ ആണ് നെറ്റിസൺസിനെ പൊട്ടിച്ചിരിപ്പിക്കുന്നത്. 

ഒരു വർഷം മുമ്പ് ബം​ഗളൂരുവിലെ ഈ കാർപെന്ററിന് നൽകിയ റിവ്യൂവാണ് ഇപ്പോൾ വൈറലാവുകയും ആളുകളെ ചിരിപ്പിക്കുകയും ചെയ്യുന്നത്. സെയ്ദ് ഭായ് എന്നാണ് കാർപെന്ററുടെ പേര്. അജ്ഞാതനായ ഒരാൾ സെയ്ദ് ഭായിയുടെ ജോലിയിൽ വളരെ തൃപ്തനാവുകയും ചെയ്തു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ​ഗൂ​ഗിളിൽ റിവ്യൂ നൽകാനും തീരുമാനിച്ച് കാണണം. 

എന്നാൽ, തന്റെ റിവ്യൂ ഇങ്ങനെ വൈറലായി മാറുമെന്നോ അത് ആളുകളെ ഇത്രയധികം രസിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുമെന്നോ ഒന്നും തന്നെ ആള് കരുതിക്കാണില്ല. അതും റിവ്യൂ ഇട്ട് കഴിഞ്ഞ് ഒരു വർഷത്തിന് ശേഷമാണ് അത് വൈറലാവുന്നത്. “സെയ്‍ദ് ഭായ് ​ഗുഡ് ഇൻ ബെഡ്ഡ്, ബെസ്റ്റ് ബെഡ്ഡർ ഇൻ ബാം​ഗ്ലൂർ“ (Syed bhai good in bed. Best bedder in Bangalore) എന്നായിരുന്നു റിവ്യൂ. 

അദ്ദേഹം ഉദ്ദേശിച്ചത് സെയ്‍ദ് ഭായ് നിർമ്മിക്കുന്ന ബെഡ്ഡുകൾ വളരെ നല്ലതാണ് എന്നും ബം​ഗളൂരുവിൽ ഏറ്റവും നന്നായി ബെഡ്ഡ് നിർമ്മിക്കുന്നത് അദ്ദേഹ​മാണ് എന്നും ആയിരുന്നു. എന്നാൽ, ആളുകൾ ഇതിനെ വളരെ രസകരമായിട്ടാണ് 
കണ്ടത്. @ledygarga എന്ന യൂസറാണ് ഇതിന്റെ സ്ക്രീൻഷോട്ട് പങ്ക് വച്ചിരിക്കുന്നത്. നിരവധിപ്പേർ ഇതിന് കമന്റുകളുമായി എത്തി. 

Scroll to load tweet…

ഏതായാലും ബം​ഗളൂരുവിലെ മികച്ച കാർപെന്റർമാരിൽ ഒരാളാണ് സെയ്‍ദ് ഭായ് എന്നാണ് ഈ നിഷ്കളങ്കമായ റിവ്യൂവിൽ നിന്നും മനസിലാവുന്നത്. 

വായിക്കാം: ഹോട്ടൽ മുറികളിൽ ചെല്ലുമ്പോൾ മറക്കാതെ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം, മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍‌

YouTube video player