Asianet News MalayalamAsianet News Malayalam

വിദ്യാർത്ഥിയുമായി ലൈം​ഗികബന്ധം, അധ്യാപികയ്‍ക്ക് ആജീവനാനന്തവിലക്ക്, കുട്ടികളുടെ ഭാവിയെന്താകുമെന്ന് പാനൽ

ക്ലാസിൽ പഠിപ്പിക്കുന്ന സമയത്ത് പോലും കുട്ടിക്ക് അധ്യാപിക മെസ്സേജ് അയക്കാറുണ്ടായിരുന്നു എന്ന് പറയുന്നു. തികച്ചും അനുചിതവും ലൈം​ഗികച്ചുവയുള്ളതുമായ മെസ്സേജുകളായിരുന്നു അധ്യാപിക കുട്ടിക്ക് അയക്കാറുണ്ടായിരുന്നത്.

teacher permanently removed from teaching for physical relationship with student rlp
Author
First Published Jan 18, 2024, 12:51 PM IST

15 വയസ്സുള്ള വിദ്യാർത്ഥിയുമായി ശാരീരികബന്ധം പുലർത്തിയ അധ്യാപികയെ എന്നെന്നേക്കുമായി അധ്യാപനജോലിയിൽ നിന്നും വിലക്കി. ബക്കിംഗ്ഹാംഷെയറിലെ പ്രിൻസസ് റിസ്ബറോ സ്കൂളിലെ അധ്യാപികയായിരുന്ന 38 -കാരിയായ കാൻഡീസ് ബാർബറിനെയാണ് കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ചതിന് അധ്യാപനത്തിൽ നിന്നും ആജീവനാന്തം വിലക്കിയിരിക്കുന്നത്. 

തന്റെ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 2021 -ൽ ആറ് വർഷത്തെയും രണ്ട് മാസത്തെയും തടവിന് ഇവർ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ് കാൻഡീസ്. 2018 -ലാണ് അവർ തന്റെ വിദ്യാർത്ഥിയുമായി ബന്ധം സ്ഥാപിക്കുന്നത്. ശേഷം ഒരു വയലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവച്ച് കുട്ടിയുമായി ലൈം​ഗികബന്ധത്തിലേർപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ക്ലാസിൽ പഠിപ്പിക്കുന്ന സമയത്ത് പോലും കുട്ടിക്ക് അധ്യാപിക മെസ്സേജ് അയക്കാറുണ്ടായിരുന്നു എന്ന് പറയുന്നു. തികച്ചും അനുചിതവും ലൈം​ഗികച്ചുവയുള്ളതുമായ മെസ്സേജുകളായിരുന്നു അധ്യാപിക കുട്ടിക്ക് അയക്കാറുണ്ടായിരുന്നത്. സമാനമായ മെസ്സേജുകൾ സ്കൂൾ അസംബ്ലിയുടെ സമയത്ത് പോലും അധ്യാപിക വിദ്യാർത്ഥിക്ക് അയച്ചിരുന്നു. അതുപോലെ അശ്ലീലമെന്ന് പറയാവുന്ന തരം ചിത്രങ്ങളും അധ്യാപിക വിദ്യാർത്ഥിക്ക് അയച്ചു. ഇതുകൊണ്ടൊന്നും തീർന്നില്ല. ഇക്കാര്യങ്ങൾ മറ്റ് അധ്യാപകരോടോ സ്റ്റാഫം​ഗങ്ങളോടോ പറഞ്ഞാൽ അതിന് കുട്ടിയോട് ക്ലാസിൽ പകരം ചോദിക്കുമെന്നും മറ്റും അധ്യാപിക അവനെ ഭീഷണിപ്പെടുത്തിയിരുന്നു. 

താൻ നിരപരാധിയാണ് എന്നാണ് സംഭവം അന്വേഷിച്ച പാനലിന് മുന്നിൽ അധ്യാപിക ആവർത്തിച്ചു പറഞ്ഞത്. എന്നാൽ, തികച്ചും അനുചിതവും പ്രകോപനപരവുമായ സമീപനമായിരുന്നു അധ്യാപികയുടേത് എന്നാണ് പാനൽ പറഞ്ഞത്. പിന്നാലെയാണ്, ഒരു അധ്യാപികയ്ക്ക് ഒരിക്കലും യോജിക്കാത്ത തരത്തിലുള്ള പെരുമാറ്റത്തിന് ഇവരെ ആജീവനാന്തം ജോലിയിൽ നിന്നും വിലക്കിയിരിക്കുന്നത്. ഇത്തരം അധ്യാപകർ കുട്ടികളുടെ ഭാവിയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും എജ്യുക്കേഷൻ സെക്രട്ടറി അഭിപ്രായപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios