2023 ഏപ്രിലിൽ ഓസ്ട്രിയയിലെ ലോഫറിൽ നടന്ന ടീം ബിൽഡിങ് ട്രിപ്പിനിടയിൽ മദ്യപിച്ചിരുന്ന ഷാനൻ ബേൺസിന് തന്റെ റൂമിന്റെ കീ നഷ്ടപ്പെട്ടു. മുറി തുറക്കാൻ കഴിയാതെ വന്നതോടെ അവർ ഒരു സോനയിൽ ഉറങ്ങുകയായിരുന്നു.

ഓസ്ട്രിയയിലേക്ക് കമ്പനി വക നടന്ന യാത്രയുടെ സമയത്ത് ഹോം കീ നഷ്ടപ്പെട്ട് സോനയിൽ ഉറങ്ങിയതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട ടെക് എക്സിക്യൂട്ടീവിന് കോടികളുടെ നഷ്ടപരിഹാരത്തിന് അർഹതയുള്ളതായി കോടതി. ഷാനൻ ബേൺസ് എന്ന യുവതിയാണ് ബ്രിട്ടീഷ് ലേബർ ട്രിബ്യൂണൽ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടപരിഹാരമായ 76 ദശലക്ഷം പൗണ്ടിന് (ഏകദേശം 964 കോടി രൂപ) അർഹയാണെന്ന് കണ്ടെത്തിയത്. കേസ് മുന്നോട്ട് കൊണ്ടുപോകാനും കോടതി അനുമതി നൽകി.

2023 ഏപ്രിലിൽ ഓസ്ട്രിയയിലെ ലോഫറിൽ നടന്ന ടീം ബിൽഡിങ് ട്രിപ്പിനിടയിൽ മദ്യപിച്ചിരുന്ന ഷാനൻ ബേൺസിന് തന്റെ റൂമിന്റെ കീ നഷ്ടപ്പെട്ടു. മുറി തുറക്കാൻ കഴിയാതെ വന്നതോടെ അവർ ഒരു സോനയിൽ ഉറങ്ങുകയായിരുന്നു.

ഇതിനുപിന്നാലെ പ്രൊഫഷണൽ ഉത്തരവാദിത്തമില്ലായ്മ ആരോപിച്ച് 2023 ജൂണിൽ ഗിറ്റ്‌പോഡ് സി.ഇ.ഒ ജോഹാൻസ് ലാൻഡ്ഗ്രാഫ് അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എ.ഡി.എച്ച്.ഡി (ADHD) ഉള്ള തന്നോട് പുരുഷ സഹപ്രവർത്തകരെ അപേക്ഷിച്ച് വിവേചനം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി അവർ നിയമപോരാട്ടം നടത്തുകയായിരുന്നു.

ഭാവിയിലെ വരുമാനത്തിൽ വരുന്ന നഷ്ടം, ഓഹരി മൂല്യം തുടങ്ങിയവ കണക്കിലെടുത്താണ് 76 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനി ഇത് 1 ദശലക്ഷമായി പരിമിതപ്പെടുത്താൻ ശ്രമിച്ചെങ്കിലും കോടതി ആ അപേക്ഷ തള്ളി. ഗിറ്റ്‌പോഡിനെ ഓപ്പൺഎഐ (OpenAI) ഏറ്റെടുത്തപ്പോൾ കമ്പനിയിലുണ്ടായിരുന്ന തന്റെ ഓഹരികളുടെ ഭാവി മൂല്യം കൂടി കണക്കിലെടുത്താണ് ഷാനൻ ബേൺസ് ഈ വലിയ തുക ആവശ്യപ്പെട്ടിരിക്കുന്നത്.