വലിയ മണ്‍പാത്രത്തില്‍ 425 സ്വര്‍ണനാണയങ്ങളാണ് കണ്ടെത്തിയത്. വലിയ ആണികള്‍ക്കിടയില്‍ ഉറപ്പിച്ച നിലയില്‍ കണ്ടെത്തിയ സ്വര്‍ണ ശേഖരത്തിന് 1100 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് അനുമാനം

ഇസ്രയേല്‍:പുരാവസ്തു ഗവേഷണത്തിന് സഹായിച്ചുകൊണ്ടിരുന്ന കൗമാരക്കാര്‍ ക്ക കിട്ടിയത് വന്‍ നിധിശേഖരം. ഇസ്രയേലില്‍ പുരോഗമിച്ചുകൊണ്ടിരുന്ന പുരാവസ്തു ഗവേഷണത്തിനിടയിലാണ് 1100 വര്‍ഷം പഴക്കം വരുന്ന സ്വര്‍ണനാണയങ്ങളുടെ വന്‍ ശേഖരം കണ്ടെത്തിയത്. വലിയ മണ്‍പാത്രത്തില്‍ 425 സ്വര്‍ണനാണയങ്ങളാണ് കണ്ടെത്തിയത്. പര്യവേഷണത്തില്‍ സഹായിക്കാനായി എത്തിയ തദ്ദേശീയരായ കൗമാരക്കാരാണ് വലിയ ആണികള്‍ക്കൊണ്ട് ഉറപ്പിച്ച നിലയിലുളള സ്വര്‍ണശേഖരം കണ്ടെത്തിയത്.

ഇത് ഇവിടെ സൂക്ഷിച്ച് വച്ചിരുന്നയാള്‍ പാത്രം നീങ്ങിപ്പോകരുതെന്ന ചിന്തയിലാവാം പാത്രം വലിയ ആണികള്‍ക്കിടയില്‍ ഉറപ്പിച്ചതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. ആദ്യകാല ഇസ്ലാമിക സാമ്രാജ്യങ്ങളിലൊന്നായ അബ്ബാസി ഖിലാഫത്തിന്‍റെ കാലത്തെ നാണയങ്ങളാണ് ഇവയെന്നാണ് സംശയമെന്നാണ് വിദഗ്ധര്‍ ബിബിസിയോട് വ്യക്തമാക്കിയത്. 845 ഗ്രാം ഭാരമുണ്ട് ഈ സ്വര്‍ണനാണയങ്ങള്‍ക്ക്. അബ്ബാസി ഖിലാഫത്തിന്‍റെ കാലത്ത് വലിയ ഒറു ആഡംബര ഭവനം വാങ്ങാന്‍ പര്യാപതമായിരുന്നു ഈ ശേഖരമെന്നാണ് വിലയിരുത്തല്‍.

ഓഗസ്റ്റ് 18നാണ് സ്വര്‍ണനാണയ ശേഖരം കണ്ടെത്തിയതെന്നാണ് ഇസ്രയേലിലെ പുരാവസ്തു അതോറിറ്റി തിങ്കളാഴ്ച വ്യക്തമാക്കിയത്. വളരെ സുരക്ഷിതമായി ഇത് ഇവിടെ സൂക്ഷിച്ചയാള്‍ എന്തുകൊണ്ട് മടങ്ങിവന്നില്ലെന്ന് ഊഹിക്കാന്‍ മാത്രമേ കഴിയൂവെന്നാണ് അധികൃതര്‍ പറയുന്നത്. സ്വര്‍ണശേഖരം ഇവിടെ ഒളിപ്പിച്ചവരേക്കുറിച്ചുള്ള ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. ചെറിയ ഇലകള്‍ പോലുള്ള എന്തോ ഒന്നാണ് എന്നാണ് ആദ്യം തോന്നിയത്. എന്നാല്‍ ഒരുപാട് ഇലകള്‍ ഒന്നിച്ച് കണ്ടെതോടെയാണ് വിശദമായി പരിശോധിച്ചത്. ഇത്തരമൊരു പുരാതന നിധി കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് നാണയശേഖരം കണ്ടെത്തിയ ഓസ് കോഹന്‍ ബിബിസിയോട് പ്രതികരിച്ചത്. ഒന്‍പതാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഇവ 24 കാരറ്റ് സ്വര്‍ണമാണെന്നും ഗവേഷകര്‍ വ്യക്തമാക്കി.