Asianet News MalayalamAsianet News Malayalam

ബാൽ താക്കറേയുടെ മുൻഗാമികൾ ബിഹാറികൾ...

എന്നാല്‍, ഇക്കാര്യം ധവാല്‍ കുല്‍ക്കര്‍ണിയെടുത്തിരിക്കുന്നത് ബാല്‍ താക്കറെയുടെ പിതാവായ കേശവ് സീതാറാം താക്കറെ രചിച്ച പുസ്തകത്തില്‍ നിന്നുതന്നെയാണ്.

thackarey family traced the origins to bihar
Author
Delhi, First Published Sep 16, 2019, 5:32 PM IST

ശിവസേനാ സ്ഥാപകന്‍ ബാല്‍ താക്കറെയുടെ വേരുകള്‍ ബീഹാറില്‍ നിന്നാണെന്ന് വെളിപ്പെടുത്തുന്ന പുസ്‍തകം ചര്‍ച്ചയാവുന്നു. മാധ്യമ പ്രവര്‍ത്തകനായ ധവാല്‍ കുല്‍ക്കര്‍ണിയുടെ 'ദ കസിന്‍സ് താക്കറെ' എന്ന പുസ്‍തകത്തിലുള്ള വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ശിവസേന അധ്യക്ഷനും ബാല്‍ താക്കറെയുടെ മകനുമായ ഉദ്ധവ് താക്കറെ, ബാല്‍ താക്കറെയുടെ മരുമകനും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷനുമായ രാജ് താക്കറെ എന്നിവരെക്കുറിച്ചുള്ളതാണ് ധവാല്‍ കുല്‍ക്കര്‍ണി രചിച്ച ഈ പുസ്തകം.

എന്നാല്‍, ഇക്കാര്യം ധവാല്‍ കുല്‍ക്കര്‍ണിയെടുത്തിരിക്കുന്നത് ബാല്‍ താക്കറെയുടെ പിതാവായ കേശവ് സീതാറാം താക്കറെ രചിച്ച 'ഗ്രാംണ്യന്‍ച സാദ്യന്ത ഇതിഹാസ് അര്‍ഹത് നൊകാര്‍ഷാഹിച്ഛെ ബന്ധെ' (A History of Village Disputes or Rebellion of the Bureaucracy -ഗ്രാമീണ തര്‍ക്കങ്ങളുടെ ചരിത്രം അഥവാ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കലാപം ) എന്ന പുസ്തകത്തില്‍ നിന്നുതന്നെയാണ്.. 

മറാത്തകളുടെ തൊഴിലവസരങ്ങളെല്ലാം ദക്ഷിണേന്ത്യക്കാര്‍ തട്ടിയെടുക്കുകയാണ് എന്ന ആരോപണവുമായിട്ടാണ് ബാല്‍ താക്കറെ 1966 -ല്‍ ശിവസേന സ്ഥാപിച്ചതുതന്നെ. പുസ്തകത്തില്‍ വെളിപ്പെടുത്തുന്ന മറ്റൊരു കാര്യം ബിഹാറിലെ മഗധയാണ് താക്കറെകളുടെ പൂര്‍വികരായ ചന്ദ്രസേനിയ കായസ്ഥ പ്രഭു സമുദായത്തിന്റെ കേന്ദ്രമെന്നതാണ്. കൂടാതെ BC 3 അല്ലെങ്കില്‍ 4  നൂറ്റാണ്ടിലാണ് ഇവര്‍ ഈ പ്രദേശം വിട്ടത് എന്നും പുസ്‍തകത്തില്‍ പറയുന്നു. 


 

Follow Us:
Download App:
  • android
  • ios