ഡെൻവർ നിവാസിയായ മാർക്ക് ഡോണോവനും മേയറുടെ ഓഫീസും ചേർന്നാണ് ഈ അടിസ്ഥാന വരുമാന പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വീടില്ലാത്ത നൂറുകണക്കിന് പൗരന്മാർക്കാണ് പ്രതിമാസം വ്യവസ്ഥകൾ ഒന്നും തന്നെ ഇല്ലാതെ പണം നൽകുക. 

ഡെൻവർ ന​ഗരത്തിലെ വീടില്ലാത്ത നൂറുകണക്കിന് ആളുകളെ സന്തോഷത്തിലാക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ അവിടെ നിന്നും വരുന്നത്. കൊളറാഡോയുടെ തലസ്ഥാനമായ ഡെൻവർ ഒരു 'അടിസ്ഥാന വരുമാന' പരിപാടി ആരംഭിക്കുകയാണ്. അതിന്റെ കീഴിൽ ഭവനരഹിതരായ 140 പുരുഷന്മാർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡറുകൾ, നോൺ-ബൈനറി ആളുകൾ എന്നിവർക്ക് 12,000 ഡോളർ നൽകും. അതായത്, ഏകദേശം ഒമ്പത് ലക്ഷത്തിൽ കൂടുതൽ രൂപ. 

ഇതിൽ ഏറ്റവും പ്രത്യേകതയുള്ള കാര്യം എന്താണെന്നാൽ ഇതിന് പ്രത്യേകിച്ച് ഒരു വ്യവസ്ഥയും ഇല്ല എന്നതാണ്. വെറുതെ പണം കൊടുക്കും, തിരികെ കൊടുക്കുകയോ ഒന്നും വേണ്ട. ഭവനരഹിതരായ ആളുകളെ അവരിപ്പോൾ കഴിയുന്ന അസുഖകരമായ ഇടങ്ങളിൽ നിന്നും പുറത്തുവരാൻ സഹായിക്കാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഒപ്പം തന്നെ ഇതുവഴി ന​ഗരത്തിൽ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾക്ക് ഒരു പരിധി വരെ തടയിടാൻ സാധിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു. 

ഡെൻവർ നിവാസിയായ മാർക്ക് ഡോണോവനും മേയറുടെ ഓഫീസും ചേർന്നാണ് ഈ അടിസ്ഥാന വരുമാന പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വീടില്ലാത്ത നൂറുകണക്കിന് പൗരന്മാർക്കാണ് പ്രതിമാസം വ്യവസ്ഥകൾ ഒന്നും തന്നെ ഇല്ലാതെ പണം നൽകുക. 

അതുപോലെ തന്നെ അടിച്ചമർത്തപ്പെടുന്ന ആളുകളെ മറ്റുള്ളവർ വീണ്ടും ചൂഷണം ചെയ്യുന്നത് തടയാനും ഈ പദ്ധതി കൊണ്ട് സാധിക്കും എന്നാണ് അധികൃതർ കരുതുന്നത്. അതിൽ കറുത്ത വർ​ഗക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ ആളുകൾ എല്ലാം പെടുന്നു. പദ്ധതിക്ക് വേണ്ടി ഇതിനോടകം തന്നെ ന​ഗരം അമേരിക്കൻ റെസ്ക്യൂ പ്ലാൻ ആക്ട് പ്രകാരം രണ്ട് മില്ല്യൺ ഡോളർ പദ്ധതിക്ക് വേണ്ടി അനുവദിച്ച് കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ പറയുന്നു.