പൂള്‍ എഞ്ചിനീയറായ മൈല്‍ 15 വര്‍ഷത്തെ പൂള്‍ ക്ലീനറായുള്ള തന്‍റെ ജോലിക്കിടെ ഉണ്ടായ വിചിത്രമായ അനുഭവങ്ങളും പങ്ക് വയ്ക്കാറുണ്ട്. രണ്ട് വര്‍ഷം മുമ്പ് കൊവിഡ് ലോകത്തെ പിടിച്ചു കുലുക്കിയ ആ സമയത്താണ് മൈല്‍സ് വീഡിയോ അപ്‍ലോഡ് ചെയ്ത് തുടങ്ങിയത്.
ഇന്‍റര്‍നെറ്റിന്‍റെ ലോകം വലുതാണ്. എന്താണ് എങ്ങനെയാണ് വൈറല്‍ ആകുന്നത് എന്നൊന്നും പറയാന്‍ പറ്റില്ല. അതുപോലെ വളരെ പെട്ടെന്ന് തീരെ പ്രതീക്ഷിക്കാതെ അനേകം ഫോളോവേഴ്സിനെ കിട്ടുന്ന ആളുകളുമുണ്ട്. ക്ലീനിംഗ് വീഡിയോകളും അതുപോലെയാണ്, ആരാധകരേറെയാണ് അവയ്ക്ക്.
അത് കണക്കിലെടുത്ത് കൊണ്ട് തന്നെ ഒരു പൂള്‍ വൃത്തിയാക്കുന്ന ആള്‍ ടിക്ടോക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. അതോടെ അയാള്‍ക്കിപ്പോള്‍ കിം കര്‍ദാഷിയനേക്കാള്‍ ഫോളോവേഴ്സുണ്ട്. മൈല്‍സ് എന്നാണ് ഈ യുവാവിന്‍റെ പേര്. 'പൂള്‍ഗയ്' എന്നും ഇയാള്‍ അറിയപ്പെടുന്നു. ടിക്ടോക്കില്‍ 13 മില്ല്യണ്‍ ആളുകളാണ് മൈലിനെ ഫോളോ ചെയ്യുന്നത്.
പൂള്‍ എഞ്ചിനീയറായ മൈല്‍ 15 വര്‍ഷത്തെ പൂള്‍ ക്ലീനറായുള്ള തന്‍റെ ജോലിക്കിടെ ഉണ്ടായ വിചിത്രമായ അനുഭവങ്ങളും പങ്ക് വയ്ക്കാറുണ്ട്. രണ്ട് വര്‍ഷം മുമ്പ് കൊവിഡ് ലോകത്തെ പിടിച്ചു കുലുക്കിയ ആ സമയത്താണ് മൈല്‍സ് വീഡിയോ അപ്‍ലോഡ് ചെയ്ത് തുടങ്ങിയത്.
വീഡിയോ അപ്‍ലോഡ് ചെയ്യുന്നത് രസമുള്ള സംഗതിയായി തോന്നിയപ്പോള്‍ മൈല്‍ തന്‍റെ ഔദ്യോഗിക ടിക്ടോക്ക് പേജ് തുടങ്ങി. ഏതായാലും വീഡിയോകളെല്ലാം വന്‍ ഹിറ്റ് ആയി. ആളുകള്‍ ചറപറാ കമന്‍റ് ചെയ്യാനും മെസേജ് ചെയ്യാനും തുടങ്ങി. അതോടെ മൈല്‍ ഏറെ വീഡിയോകള്‍ ചെയ്യാനും ആരംഭിച്ചു.
എന്നാല്‍, ഈ ബഹളമെല്ലാം ആറ് മാസം മാത്രമേ കാണൂ എന്നാണ് മൈല്‍സ് കരുതിയിരുന്നത്. പക്ഷേ, അത് അങ്ങനെ ആയിരുന്നില്ല. അന്ന് മുതലിങ്ങോട്ട് ആളുകള്‍ അതേപോലെ മൈല്‍സിന് ആരാധകരായിട്ടുണ്ട്. അത് വലുതായി വലുതായി വരികയായിരുന്നു. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം അടക്കം മാധ്യമങ്ങളില്‍ മൈല്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നു. ഔദ്യോഗികമായി യൂട്യൂബ് ചാനലും ഉണ്ട്.
പൂളില്‍ ജോലി ചെയ്യുമ്പോഴുണ്ടായ വിചിത്രമായ അനുഭവത്തെ കുറിച്ച് ചോദിക്കുമ്പോള്‍ ഒരിക്കല്‍ ഒരു കാര്‍ പൂളില്‍ വീണതിനെ കുറിച്ചാണ് മൈല്‍ ഓര്‍ക്കുന്നത്. ഏതായാലും വലിയ ശമ്പളം കിട്ടുന്ന ജോലി ഒന്നുമല്ലെങ്കിലും മൈലിനിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ആരാധകരാണ്.
