ഒരു നിറത്തിനെ വിവാഹം ചെയ്യുക എന്നത് കുറച്ച് സങ്കീർണമാണ്. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾ ചിന്തികുന്നുണ്ടാകും. അവളുടെ മരണം വരെ അവൾ ഇനി പിങ്ക് നിറം മാത്രമേ ധരിക്കൂ എന്ന് വിവാഹ വേദിയിൽ വച്ച് അവൾ പ്രതിജ്ഞ ചെയ്തു. 

തന്റെ പ്രിയപ്പെട്ട നിറമായ പിങ്കി(Pink Colour)നെ വിവാഹം ചെയ്ത് ഒരു യുവതി. ലാസ് വേഗാസി(Las Vegas)ലെ കിറ്റൻ കേ സെറ(Kitten Kay Sera)യാണ് ജനുവരി 1 -ന് പുതുവത്സര ദിനത്തിൽ പിങ്ക് നിറത്തിനെ വിവാഹം കഴിച്ചത്. ഈ വിവാഹം പെട്ടെന്ന് തോന്നിയ ഒരു കാര്യമല്ല, മറിച്ച് 40 വർഷത്തിലേറെയായി ഈ നിറവുമായി പ്രണയത്തിലാണ് താനെന്നാണ് സെറ പറയുന്നത്. രണ്ട് വർഷം മുമ്പ് ഒരു കുട്ടി പിങ്ക് നിറമുള്ള വസ്ത്രം ധരിച്ചതിന് അവളെ പരിഹസിച്ചപ്പോഴാണ്, എന്നാല്‍ പിന്നെ ഈ നിറത്തെ കല്യാണം കഴിച്ചിട്ട് തന്നെ കാര്യമെന്ന് അവൾ ചിന്തിച്ചത്.

View post on Instagram

"സ്കേറ്റ്ബോർഡിൽ കളിച്ച് കൊണ്ടിരുന്ന ഒരു കുട്ടി എന്നോട് ചോദിച്ചു, 'ചേച്ചിയ്ക്ക് പിങ്ക് നിറം വലിയ ഇഷ്ടമാണല്ലേ? ഞാൻ അതെ എന്ന് മറുപടി നൽകി. 'ചേച്ചിയ്ക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ പിന്നെ അതിനെ തന്നെ അങ്ങ് കല്യാണം കഴിച്ചുകൂടെ?' അവൾ ചോദിച്ചു. അവൾ എന്നെ കളിയാക്കിയതാണെങ്കിലും, ഞാൻ അത് ഗൗരവമായി തന്നെ എടുത്തു" സെറ പറഞ്ഞു. വിവാഹദിനത്തിൽ അടിമുടി പിങ്കിൽ കുളിച്ചായിരുന്നു സെറയുടെ വരവ്. പിങ്ക് ഗൗൺ, പിങ്ക് കോട്ട്, ഒപ്പം പിങ്ക് ടിയാരയും ഒക്കെ ധരിച്ചാണ് അവൾ എത്തിയത്. മുടിക്ക് വരെ പിങ്ക് നിറം നൽകി. കൂടാതെ, ആഭരണങ്ങളും ലിപ്സ്റ്റിക്കും എല്ലാം പിങ്ക് മയം. പിങ്ക് നിറത്തിന്റെ അഞ്ച് വ്യത്യസ്ത ഷേഡുകൾ കൈയിൽ കരുതിയാണ് സെറ ഇടനാഴിയിലൂടെ നടന്നു വന്നത്. അവ തനിക്ക് പ്രിയപ്പെട്ടതാണെന്ന് അവൾ പറഞ്ഞു.

View post on Instagram

വന്നവരും പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. എന്നാൽ, ഒരു നിറത്തിനെ വിവാഹം ചെയ്യുക എന്നത് കുറച്ച് സങ്കീർണമാണ്. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾ ചിന്തികുന്നുണ്ടാകും. അവളുടെ മരണം വരെ അവൾ ഇനി പിങ്ക് നിറം മാത്രമേ ധരിക്കൂ എന്ന് വിവാഹ വേദിയിൽ വച്ച് അവൾ പ്രതിജ്ഞ ചെയ്തു. അതോടെ അവർ വിവാഹിതരായി പ്രഖ്യാപിക്കപ്പെട്ടു. "ആളുകൾക്ക് സ്വന്തമെന്ന് പറയാൻ ജീവിതപങ്കാളികളുണ്ട്. എന്നാൽ എനിക്ക് ഒരു നിറമുണ്ട്!" വിവാഹശേഷം അവൾ പറഞ്ഞു.