അന്ന് രാവിലെ പെയ്തോണ്‍ താൻ മീനിന് തീറ്റ കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ സംശയാസ്‍പദമായ രീതിയില്‍ പെരുമാറി എന്നും അവളുടെ അമ്മ ബസ്‍ഫീഡിനോട് പറഞ്ഞു. എന്നാലും അതിനെ അവളുടെ വാട്ടര്‍ബോട്ടിലിലിട്ട് കൊണ്ടുപോവുമെന്ന് കരുതിയിരുന്നില്ല എന്നും അമ്മയായ ലോറെന്‍ പറയുന്നു.

വീട്ടില്‍ നിന്നും കളിപ്പാട്ടങ്ങളും മറ്റും സ്കൂളിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ കുഞ്ഞുങ്ങള്‍ക്ക് വളരെ ഇഷ്ടമാണ്. പല കുഞ്ഞുങ്ങളും അങ്ങനെ ചെയ്യാറുമുണ്ട്. എന്നാല്‍, ഇവിടെ ഒരു മൂന്നുവയസുകാരി അതിനും അപ്പുറത്തുള്ള ഒരു കാര്യമാണ് ചെയ്‍തത്. വാട്ടര്‍ബോട്ടിലില്‍ ഇട്ടുകൊണ്ടുപോയത് തന്‍റെ വളര്‍ത്തുമത്സ്യ(Pet fish)ത്തെ. 

യുഎസ്സി(US) ല്‍ നിന്നുള്ള പെയ്‍തോണ്‍(Peyton) എന്ന മൂന്നുവയസുകാരിയാണ് തന്‍റെ മീനിനെ വാട്ടര്‍ബോട്ടിലില്‍ ഇട്ട് സ്കൂളില്‍ കൊണ്ടുപോയത്. എന്നാല്‍, സ്കൂളില്‍ നിന്നും അവളുടെ മീനിനെ കയ്യോടെ പിടിച്ചു. എങ്ങനെ എന്നല്ലേ? തന്‍റെ വാട്ടര്‍ബോട്ടിലില്‍ മീനുള്ള കാര്യം അവള്‍ മറന്നുപോയി. അങ്ങനെ അവള്‍ അതില്‍ നിന്നും വെള്ളം കുടിക്കാന്‍ തുടങ്ങി. എന്നാല്‍, അവളുടെ അധ്യാപിക അത് കാണുകയും കപ്പില്‍ എന്തോ ഉള്ളതായി ശ്രദ്ധിക്കുകയും ചെയ്‍തു. 

പെയ്‍തോണിന്‍റെ ബന്ധുവിന്‍റേത് എന്ന് കരുതുന്ന Conor Hughes എന്ന ഐഡിയില്‍ നിന്നുമാണ് ഈ രസകരമായ അനുഭവം ട്വിറ്ററില്‍ പോസ്റ്റ് ചെയ്‍തിരിക്കുന്നത്. ഹ്യൂസ് ട്വിറ്ററിൽ കുറിച്ചു, 'അടുത്തിടെ വിവാഹിതനായ ശേഷം, @BrieHughes3 ഉം ഞാനും കുട്ടികളുടെ കാര്യത്തിലുള്ള ചർച്ച ആരംഭിച്ചു. അതിനിടയിലാണ് ഇന്ന് എന്റെ കസിനിൽ നിന്ന് എനിക്ക് ഈ സന്ദേശം ലഭിക്കുന്നത്. അത് കണ്ടപ്പോള്‍ ഞങ്ങൾ കുട്ടികള്‍ക്കായി തയ്യാറാണോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല.'

Scroll to load tweet…

പിന്നീട്, പെയ്തോണിന്‍റെ അമ്മയുമായി നടത്തിയ രസകരമായ ചാറ്റും അദ്ദേഹം പങ്കുവച്ചു. 'ഇന്ന് പെയ്തോണിന്‍റെ സ്കൂളിൽ നിന്ന് ഒരു കോൾ ലഭിച്ചു, അവൾ വീട്ടിൽ നിന്ന് തന്റെ മീൻ കടത്തി ഒരു സിപ്പി കപ്പിൽ കൊണ്ടുവന്നു എന്നായിരുന്നു കോളിൽ പറഞ്ഞത്' എന്ന് അവളുടെ അമ്മ ചാറ്റിൽ പറഞ്ഞു. അവളുടെ അധ്യാപികയുടെ ശ്രദ്ധയില്‍ അസാധാരണമായ എന്തോ ഒന്ന് പെട്ടതിനെ തുടര്‍ന്നാണ് അത് പിടിക്കപ്പെട്ടത് എന്നും അവര്‍ പറയുന്നുണ്ട്. 

അന്ന് രാവിലെ പെയ്തോണ്‍ താൻ മീനിന് തീറ്റ കൊടുത്തുകൊണ്ടിരിക്കുമ്പോള്‍ സംശയാസ്‍പദമായ രീതിയില്‍ പെരുമാറി എന്നും അവളുടെ അമ്മ ബസ്‍ഫീഡിനോട് പറഞ്ഞു. എന്നാലും അതിനെ അവളുടെ വാട്ടര്‍ബോട്ടിലിലിട്ട് കൊണ്ടുപോവുമെന്ന് കരുതിയിരുന്നില്ല എന്നും അമ്മയായ ലോറെന്‍ പറയുന്നു. പിന്നീട്, മത്സ്യത്തെ സ്കൂളിൽ കൊണ്ടുപോകാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അവൾ മൂന്ന് വയസ്സുകാരിയോട് ചോദിച്ചു, അവൾ പറഞ്ഞത്, 'കാരണം ഞാൻ മെർമെയ്ഡിനെ വളരെയധികം സ്നേഹിക്കുന്നു' എന്നാണ്.

ഏതായാലും സംഭവത്തിന് ശേഷം സ്‌കൂളിലേക്ക് കൊണ്ടുപോകാൻ പറ്റുന്നതും പറ്റാത്തതുമായ കാര്യങ്ങളെക്കുറിച്ച് മകളോട് സംസാരിക്കാൻ ലോറൻ തീരുമാനിച്ചു എന്നാണ്.