ഇരുവർക്കും തങ്ങളുടെ പങ്കാളിയെ പങ്കുവയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, പയ്യെപ്പയ്യെ ഇരുവരും കാര്യങ്ങൾ ഉൾക്കൊള്ളുകയും മൂന്ന് വർഷത്തിന് ശേഷം പരസ്പരം അംഗീകരിക്കുകയും ചെയ്തു. അങ്ങനെ മൂവരും സ്നേഹത്തോടെ ഒരുമിച്ച് ജീവിച്ച് തുടങ്ങി. എട്ട് കുട്ടികളും ജനിച്ചു.
ഇന്ന് മനുഷ്യർ തങ്ങൾക്ക് കൂടുതൽ സന്തോഷം തരുന്നത് എന്താണ് എന്ന് കണ്ടെത്താൻ ശ്രമിക്കുകയും അതുപോലെ ജീവിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അങ്ങനെ ജീവിക്കുന്ന ഒരാളാണ് മുൻ അമേരിക്കന്‍ ഫുട്‌ബോള്‍ കളിക്കാരാനായ മസായ ലെജൻഡ് ആന്‍ഡ്രൂ. അദ്ദേഹത്തിന് രണ്ട് പങ്കാളികളും എട്ട് കുട്ടികളും ഉണ്ട്. ഒരു പങ്കാളി ഗർഭിണിയും ആണ്. എന്നാലിപ്പോൾ കുടുംബം ഒന്നുകൂടി വിപുലീകരിക്കുന്നതിനായി ഒരു പങ്കാളിയെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് ആൻഡ്രൂ.
ഇപ്പോഴത്തെ പങ്കാളികളിൽ ഒരാളായ സ്റ്റിഫാനിയെ 2014 -ലാണ് ആൻഡ്രൂ പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ സ്റ്റിഫാനി ആൻഡ്രൂവിനെ ആഡ് ചെയ്തതിന് തൊട്ടു പിന്നാലെയായിരുന്നു അത്. എന്നാൽ, പിന്നീട് അവരുടെ ബന്ധം നിലയ്ക്കുകയും ഇരുവരും തമ്മിൽ കുറേക്കാലം ഒന്നും സംസാരിക്കാതെയും ഇരുന്നു. ആ സമയത്താണ് ആൻഡ്രൂ റോസയെ കണ്ടുമുട്ടുന്നത്. അത് 2018 -ലായിരുന്നു. അങ്ങനെ, റോസ ആൻഡ്രൂവിന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.
എന്നാൽ, അപ്പോഴും ആൻഡ്രൂവിന്റെ മനസിൽ സ്റ്റിഫാനിയോട് സ്നേഹം ഉണ്ടായിരുന്നു. അങ്ങനെ സ്റ്റിഫാനിയെയും റോസയേയും അൻഡ്രൂ പരസ്പരം പരിചയപ്പെടുത്തി. എന്നാൽ, ഇരുവർക്കും തങ്ങളുടെ പങ്കാളിയെ പങ്കുവയ്ക്കാൻ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, പയ്യെപ്പയ്യെ ഇരുവരും കാര്യങ്ങൾ ഉൾക്കൊള്ളുകയും മൂന്ന് വർഷത്തിന് ശേഷം പരസ്പരം അംഗീകരിക്കുകയും ചെയ്തു. അങ്ങനെ മൂവരും സ്നേഹത്തോടെ ഒരുമിച്ച് ജീവിച്ച് തുടങ്ങി. എട്ട് കുട്ടികളും ജനിച്ചു.
ഇപ്പോഴത്തെ ബന്ധത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ സ്റ്റിഫാനിയും റോസയും തങ്ങൾ ബൈസെക്ഷ്വലാണ് എന്ന് പറയുന്നു. റോസ പറയുന്നത് പുരുഷന്മാരായ പങ്കാളികളെയാണ് തനിക്ക് കൂടുതൽ താൽപര്യം എന്നാണ്. എന്നാൽ, ആൻഡ്രൂ താൻ 'സ്ട്രെയിറ്റ്' ആണ് എന്നാണ് പറയുന്നത്.
ഏതായാലും പുതിയൊരു പങ്കാളിയെ കൂടി വേണം എന്ന ആൻഡ്രൂവിന്റെ അഭിപ്രായത്തോട് സ്റ്റിഫാനിക്കും റോസയ്ക്കും എതിർപ്പ് ഒന്നും ഇല്ല. കുടുംബത്തിലേക്ക് പുതിയൊരാളെ കൂടി സ്വീകരിക്കാൻ അവർ തയ്യാറാണ് എന്ന് അർത്ഥം.
