കുട്ടിയുടെ അച്ഛനും അമ്മയും സംഭവം നടക്കുമ്പോൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും പരിക്കിനെ തുടർന്ന് അവിടെ വച്ച് കുട്ടി മരിക്കുകയായിരുന്നു.
യുഎസ്സിൽ തോക്ക് ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ കൂടി വരികയാണ്. സമാനമായി തന്നെ കുട്ടികൾ തോക്കുപയോഗിക്കുന്നതും അതുവഴി അപകടം സംഭവിക്കുന്നതും വർധിച്ച് വരികയാണ്. അതുപോലെ ദാരുണമായ ഒരു സംഭവമാണ് ഇപ്പോൾ നോർത്ത് കരോലിനയിലും സംഭവിച്ചിരിക്കുന്നത്. വെറും രണ്ട് വയസായ ഒരു കുഞ്ഞ് അച്ഛന്റെ നിറച്ചുവച്ചിരിക്കുന്ന തോക്ക് എടുത്ത് കളിക്കുകയും അബദ്ധത്തിൽ വെടിപൊട്ടി മരിക്കുകയും ചെയ്തു.
ഒക്‌ടോബർ 15 -ന് തലയിൽ വെടിയേറ്റ നിലയിലാണ് വാറൻ ബെന്നറ്റ് ഓസറിനെ വെസ്റ്റ് വാട്‌സൺ റോഡിലെ അവന്റെ വീട്ടിൽ പോലീസ് കണ്ടെത്തിയത് എന്ന് WNCN റിപ്പോർട്ട് ചെയ്തു. രണ്ട് വയസുകാരനായ ബെന്നറ്റ് തുറന്ന് വച്ചിരിക്കുന്ന വാതിലിലൂടെ അവന്റെ അച്ഛന്റെ ട്രക്കിലേക്ക് കയറുകയായിരുന്നു. അവിടെ മുന്നിലെ സീറ്റിൽ ഒരു തോക്ക് നിറച്ച് വച്ചിരുന്നു എന്ന് സിറ്റി ഡിസ്ട്രിക്ട് അറ്റോർണിയുടെ ഓഫീസ് പറയുന്നു.
തോക്ക് വച്ച് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു എന്നും കുഞ്ഞ് മരിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ബെന്നറ്റിന്റെ അച്ഛനെതിരെ തന്റെ ആയുധങ്ങൾ കുട്ടികൾക്ക് അപകടകരമാകാത്ത രീതിയിൽ സൂക്ഷിക്കാത്ത കുറ്റം ചുമത്തുമെന്നും ജില്ലാ അറ്റോർണി ഓഫീസ് പറയുന്നു.
കുട്ടിയുടെ അച്ഛനും അമ്മയും സംഭവം നടക്കുമ്പോൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും പരിക്കിനെ തുടർന്ന് അവിടെ വച്ച് കുട്ടി മരിക്കുകയായിരുന്നു. “മകന്റെ വേർപാടിൽ ദു:ഖിക്കുന്ന മാതാപിതാക്കളെയോർത്ത് എനിക്ക് സങ്കടമുണ്ട്. എന്നാൽ, നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളിൽ നിന്ന് എല്ലാ ആയുധങ്ങളും സുരക്ഷിതമായി മാറ്റി വയ്ക്കുന്നതിലൂടെ ഇത്തരം ദുരന്തങ്ങൾ 100 ശതമാനം തടയാനാകുമായിരുന്നു" എന്ന് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി സൂസൻ ഡോയൽ പറഞ്ഞു.
കുട്ടിയുടെ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു അവൻ. അതിനാൽ തന്നെ ബന്ധുക്കളിലേറെപ്പേർക്കും അവന്റെ മരണം ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
