Asianet News MalayalamAsianet News Malayalam

Two year old shoots mom : രണ്ടുവയസുകാരന്‍റെ കയ്യിൽനിന്നും അബദ്ധത്തിൽ വെടിപൊട്ടി, അമ്മയ്ക്കും സഹോദരനും പരിക്ക്

സംഭവത്തെ തുടർന്ന് അമ്മയെയും സഹോദരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ വിമാനമാർഗം ഫോർട്ട് വർത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ, ഒരു വയസുള്ള കുട്ടിയെ റോഡ് മാർഗം ആശുപത്രിയിൽ എത്തിച്ചുവെന്ന് പൊലീസ് ലെഫ്റ്റനന്റ് റസ്സൽ ഗ്രിസാർഡ് പറഞ്ഞു.

Two year old accidently shoots mom and one year old sibling
Author
Texas, First Published Jan 10, 2022, 12:13 PM IST

ടെക്‌സാസി(Texas)ൽ രണ്ട് വയസുകാരൻ അമ്മയെയും ഇളയ സഹോദരനെയും അബദ്ധത്തിൽ വെടിവച്ചു(Accidentally shoots). വാൾമാർട്ട് പാർക്കിംഗ് ലോട്ടിൽ(Walmart parking lot) വെച്ച് ബുധനാഴ്ച രാവിലെ 11.25 ഓടെയാണ് അപകടം ഉണ്ടായത്. കുട്ടിയുടെ അമ്മയ്ക്ക് കയ്യിലും ഒരു വയസുള്ള സഹോദരന് കാലിലുമാണ് വെടിയേറ്റത്. ഫോർട്ട് വർത്തിൽ നിന്ന് 60 കിലോമീറ്റർ തെക്കുപടിഞ്ഞാറായി ഗ്രാൻബറിയിലെ വാൾമാർട്ടിന് പുറത്ത് വച്ചായിരുന്നു സംഭവം.

കുട്ടികൾ ഇരുന്ന കാർ, പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. സംഭവസ്ഥലത്തെ സാക്ഷികളുടെയും തെളിവുകളുടെയും മൊഴികളുടെ അടിസ്ഥാനത്തിൽ, വെടിയുതിർക്കുമ്പോൾ രണ്ട് വയസ്സുകാരനും ഒരു വയസ്സുകാരനും കാറിനുള്ളിലായിരുന്നു ഉണ്ടായിരുന്നതെന്ന് ഗ്രാൻബറി പൊലീസ് പറഞ്ഞു. കുട്ടികളുടെ 23 -കാരിയായ അമ്മയും 26 വയസ്സുള്ള അച്ഛനും വാഹനത്തിന് പുറത്ത് നിൽക്കുകയായിരുന്നു. അമ്മ ഡ്രൈവറുടെ വാതിലിനടുത്താണ് നിന്നിരുന്നത്, അച്ഛൻ വാഹനത്തിന്റെ പിൻഭാഗത്തും. കാറിന്റെ സീറ്റിനും സെന്റർ കൺസോളിനുമിടയിൽ സൂക്ഷിച്ചിരുന്ന തിരനിറച്ച തോക്ക് ശ്രദ്ധയിൽപ്പെട്ട പിഞ്ചുകുഞ്ഞ് കളിപ്പാട്ടമാണെന്ന് കരുതി അത് കൈയിലെടുക്കുകയായിരുന്നു. കുട്ടി അത് എടുത്ത് നോക്കുന്നതിനിടയിൽ, വെടിപൊട്ടുകയും, കാറിനുള്ളിൽ ഉണ്ടായിരുന്ന ഒരു വയസുള്ള സഹോദരനും, പുറത്ത് നിന്നിരുന്ന അമ്മയ്ക്കും പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ, 18 മാസം പ്രായമുള്ള സഹോദരന്റെ കാലിലൂടെയും, അമ്മയുടെ കൈയിലൂടെയും നെഞ്ചിന്റെ വശത്തേക്കും വെടിയുണ്ട തുളച്ചു കയറി.  

സംഭവത്തെ തുടർന്ന് അമ്മയെയും സഹോദരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ വിമാനമാർഗം ഫോർട്ട് വർത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ, ഒരു വയസുള്ള കുട്ടിയെ റോഡ് മാർഗം ആശുപത്രിയിൽ എത്തിച്ചുവെന്ന് പൊലീസ് ലെഫ്റ്റനന്റ് റസ്സൽ ഗ്രിസാർഡ് പറഞ്ഞു. അമ്മയ്ക്ക് അല്പം ഗുരുതരമായി തന്നെ പരിക്കേറ്റിരുന്നു. എന്തായാലും, ഇപ്പോൾ അവർ ഇരുവരും അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. മാതാപിതാക്കൾക്കെതിരെ എന്തെങ്കിലും കുറ്റം ചുമത്തണമോ എന്നത് തീരുമാനിച്ചിട്ടില്ലെന്ന് പൊലീസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മാതാപിതാക്കളുടെയും കുട്ടികളുടെയും പേരുവിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഗവൺമെന്റ് ഡാറ്റ അനുസരിച്ച്, 2019 -ൽ അബദ്ധത്തിൽ വെടിപൊട്ടി 17 വയസ്സിന് താഴെയുള്ള 32 ടെക്‌സൻ കുട്ടികളെങ്കിലും മരിച്ചിട്ടുണ്ട്. അതേ വർഷം ടെക്‌സാസിൽ തോക്കുകളുമായി ബന്ധപ്പെട്ട 3,683 മരണങ്ങളുണ്ടായതായി തോക്കുപയോഗിച്ചുള്ള അപകടങ്ങൾ തടയാൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനായ ടെക്‌സാസ് ഗൺ സെൻസ് അഭിപ്രായപെട്ടു. 

Follow Us:
Download App:
  • android
  • ios