Asianet News MalayalamAsianet News Malayalam

പെൻഷനുള്ളതറിഞ്ഞില്ല, 20 വർഷത്തെ തുക ഒന്നിച്ച് കിട്ടി, 77 ലക്ഷം!

“അമ്മയ്ക്ക് ഇത് ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ അതിനെക്കുറിച്ച് അറിയാൻ ഇത്രയും വൈകിപ്പോയത് കഷ്ടമായി” 78 -കാരിയായ മകൾ ഹെലൻ കന്നിംഗ്ഹാം പറഞ്ഞു.

unaware about pension for years finally got Rs 77 lakhs
Author
UK, First Published Jul 20, 2021, 1:12 PM IST

പ്രായമായവരിൽ ഭൂരിപക്ഷം ആളുകളും പെൻഷനെ ആശ്രയിച്ചാണ് കഴിയുന്നത്. കുട്ടികളെയോ ബന്ധുക്കളെയോ ആശ്രയിക്കാതെ ജീവിക്കാൻ ഇത് അവരെ സഹായിക്കുന്നു. എന്നാൽ, ഒരു സ്ത്രീ തനിക്ക് അനുവദിച്ചിരുന്ന പെൻഷൻ തുകയെ കുറിച്ച് അറിയാതെ പതിറ്റാണ്ടുകളോളം അത് കൈപ്പറ്റാതിരിക്കുകയും, ഒടുവിൽ ഇപ്പോൾ 77 ലക്ഷം രൂപയായി അവർക്ക് ലഭിക്കുകയും ചെയ്തു. സാമ്പത്തികമായി കഷ്ടപ്പെട്ടിരുന്ന അവർക്ക് ഈ തുക ഒരു വലിയ ആശ്വാസമായി.  

യുകെയിൽ നിന്നുള്ള മാർഗരറ്റ് ബ്രാഡ്‌ഷാ, തനിക്ക് പെൻഷന് യോഗ്യതയില്ലെന്ന് തെറ്റിദ്ധരിച്ച് അവർക്കനുവദിച്ച പെൻഷൻ തുക കൈപ്പറ്റാതെ വർഷങ്ങളോളം കഴിഞ്ഞു. ഇപ്പോൾ അതെല്ലാം കൂടി ചേർത്ത് വലിയ തുകയായി അവർക്ക് ലഭിച്ചിരിക്കയാണ്. നൂറുവയസ്സുള്ള ആരോഗ്യ പ്രവർത്തകയായ മാർ‌ഗരെറ്റ് യുകെയിലാണ് ജനിച്ചതെങ്കിലും, പലയിടത്തായിട്ടാണ് ജോലി ചെയ്തത്. 1900 -ൽ നാട്ടിലേക്ക് മടങ്ങിയ അവർ തനിക്ക് സംസ്ഥാന പെൻഷന് അർഹതയില്ലെന്ന് കരുതി. യഥാർത്ഥത്തിൽ വിദേശത്ത് ജീവിച്ച അവർക്ക് ആദ്യത്തെ പത്ത് വർഷത്തേക്ക് യോഗ്യതയുണ്ടായിരുന്നില്ലെങ്കിലും,  80-ാം ജന്മദിനത്തിന് ശേഷം 2001 -ൽ അവർ പെൻഷന് അർഹയായി തീർന്നു. എന്നാൽ അവരാകട്ടെ അത് അറിഞ്ഞുമില്ല. അങ്ങനെ 20 വർഷം പെൻഷൻ തുക കൈപ്പറ്റാതെ പോയി.    

ഡിമെൻഷ്യ ബാധിച്ച് സർറേയിലെ ഒരു കെയർ ഹോമിൽ താമസിക്കുന്ന അവർ മുൻപ് ഒരു നാനിയായും ഹോട്ടൽ ജീവനക്കാരിയായും ജോലി നോക്കിയിരുന്നു. “അമ്മയ്ക്ക് ഇത് ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ അതിനെക്കുറിച്ച് അറിയാൻ ഇത്രയും വൈകിപ്പോയത് കഷ്ടമായി” 78 -കാരിയായ മകൾ ഹെലൻ കന്നിംഗ്ഹാം പറഞ്ഞു. 80 വയസ്സിനു മുകളിലുള്ള ആയിരക്കണക്കിന് ആളുകൾ പെൻഷൻ വാങ്ങുന്നില്ലെന്ന ഒരു വാർത്ത മകൾ വായിച്ചതിനുശേഷം അമ്മയ്ക്കും പെൻഷൻ തുകയ്ക്ക് അവകാശമുണ്ടോ എന്നവർ അന്വേഷിച്ചു. അപ്പോഴാണ് 80-ാം ജന്മദിനം മുതൽ വിധവയായ മാർഗരറ്റിന് പെന്‍ഷന്‍ അനുവദിച്ചിരുന്നു എന്ന് കണ്ടെത്തിയത്.

"കെയർ ഹോമുകൾ വളരെ ചെലവേറിയതിനാൽ അമ്മയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ടായിരുന്നു" മകൾ കൂട്ടിച്ചേർത്തു. അതുവരെ കാനഡയിലെ ജോലിയിൽ നിന്ന് ലഭിച്ച ഒരു ചെറിയ പെൻഷൻ തുകയിലാണ് അവർ കഴിഞ്ഞിരുന്നത്. 1990 -ത്തിൽ യുകെയിൽ തിരിച്ചെത്തിയപ്പോൾ ദേശീയ ഇൻഷുറൻസൊന്നും നൽകാത്തതിനാൽ അവർക്ക് സംസ്ഥാന പെൻഷന് അർഹതയില്ലായിരുന്നു. എന്നാൽ, മകൾ അന്വേഷിച്ചപ്പോൾ 80 വയസ്സിനു മുകളിലുള്ള ആളുകൾക്ക് ദേശീയ ഇൻഷുറൻസ് നൽകിയില്ലെങ്കിലും പെൻഷന് അനുവദിക്കുമെന്ന് മുൻ പെൻഷൻ മന്ത്രി സർ സ്റ്റീവ് വെബിനോട് മകളോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios