Asianet News MalayalamAsianet News Malayalam

വിവാഹക്ഷണക്കത്തുകൾ വലിച്ചെറിയാനിഷ്ടമില്ല, പക്ഷികൾക്ക് കൂടൊരുക്കി കുടുംബം

കല്യാണം കഴിഞ്ഞാൽ കാർഡ് വലിച്ചെറിയണ്ട. പക്ഷികൾക്ക് കൂടൊരുക്കാം. ഇത് പക്ഷികൾക്കായി ഒരു സ്ഥലം മാത്രമല്ല, ആ കാർഡുകൾ വാങ്ങാൻ ചെലവഴിക്കുന്ന പണത്തിന് നല്ല ഉപയോഗവുമാകും. 

Unique wedding card turned into birds nest
Author
Gujarat, First Published Dec 6, 2021, 11:26 AM IST

എല്ലാവരും അവരുടെ വിവാഹദിനം(​wedding day) എന്നെന്നും ഓർക്കുന്ന ഒന്നാക്കി മാറ്റാൻ ആഗ്രഹിക്കുന്നു. ഒപ്പം അതിഥികളും അവരുടെ പ്രിയപ്പെട്ട ദിനം ഓർക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ, വിവാഹസമയത്ത് കുടുംബത്തിന് പാഴ്ചിലവുകള്‍ ഒരുപാട് വരാറുണ്ട്. അതിനാൽ, ഗുജറാത്തിലെ ഭാവ്‌നഗർ ജില്ല(Gujarat’s Bhavnagar)യിൽ നിന്നുള്ള ശിവഭായ് രാവ്ജിഭായ് ഗോഹിൽ തന്റെ മകന്റെ വിവാഹ ക്ഷണക്കത്തുകൾ അതുല്യവും സുസ്ഥിരവുമാണെന്ന് ഉറപ്പുവരുത്തി. പിന്നീട് കുരുവികൾക്കും സമാനമായ മറ്റ് ചെറിയ പക്ഷികൾക്കും വേണ്ടി വീണ്ടും ഉപയോഗിക്കാവുന്ന ഒരു ക്ഷണ കാർഡ് പ്രിന്റ് ചെയ്യാനുള്ള ശ്രമം തന്നെ അദ്ദേഹം നടത്തി. 

ദി ബെറ്റർ ഇന്ത്യ പറയുന്നതനുസരിച്ച്, ശിവഭായിയുടെ മകൻ ജയേഷ് തന്റെ വിവാഹ കാർഡുകൾ വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ളതാവാൻ ആഗ്രഹിച്ചു. വലിച്ചെറിയുന്നതിനു പകരം, കാർഡുകൾ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്ന് അവര്‍ ഉറപ്പ് വരുത്താന്‍ ആഗ്രഹിച്ചു. കുടുംബത്തിന് പക്ഷികളോട് പ്രിയമാണെന്നും അവരുടെ വീട്ടിൽ നിരവധി പക്ഷിക്കൂടുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങൾ കഴിയുന്നത്ര പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ജീവിതം നയിക്കാൻ ശ്രമിക്കുന്നു. ഞങ്ങൾ മിക്കവാറും മൺപാത്രങ്ങൾ ഉപയോഗിക്കുകയും അതിൽ പക്ഷികൾക്കായി കുടിവെള്ളം സ്ഥാപിക്കുകയും ചെയ്യുന്നു” അദ്ദേഹം വിശദീകരിക്കുന്നു. 

കല്യാണം കഴിഞ്ഞാൽ കാർഡ് വലിച്ചെറിയണ്ട. പക്ഷികൾക്ക് കൂടൊരുക്കാം. ഇത് പക്ഷികൾക്കായി ഒരു സ്ഥലം മാത്രമല്ല, ആ കാർഡുകൾ വാങ്ങാൻ ചെലവഴിക്കുന്ന പണത്തിന് നല്ല ഉപയോഗവുമാകും. ആളുകൾക്ക് ഈ സവിശേഷമായ ആശയം ഇഷ്ടപ്പെട്ടപ്പോൾ, ചിലർ അവരുടെ വീട്ടിൽ ആരെങ്കിലും വിവാഹം കഴിക്കുമ്പോൾ അത് അനുകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പോലും പറഞ്ഞു.

പക്ഷിസ്‌നേഹികളാണ് ഗോഹിലിന്‍റെ മകനും മകളും. വീട്ടിൽ നിരവധി പക്ഷികളുമുണ്ട്. തന്റെ മകനും മകൾക്കുമായി ഗോഹിൽ ഒരു സംയുക്ത വിവാഹ ചടങ്ങ് നടത്തുകയായിരുന്നു. വിവാഹ കാർഡുകൾ കൊണ്ട് നിർമ്മിച്ച പുതിയ കൂടുകളിൽ കുരുവികൾ തൂങ്ങിക്കിടക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. 

Follow Us:
Download App:
  • android
  • ios