Asianet News MalayalamAsianet News Malayalam

ഇത് പ്രകൃതിയുടെ അത്ഭുതം; ഒമ്പത് കിലോമീറ്റര്‍ ദൂരമുള്ള ഗുഹ, ഉള്ളില്‍ സ്വന്തമായ ജൈവ ലോകവും കാലാവസ്ഥയും

1990 ല്‍ ഗുഹ ആദ്യമായി കണ്ടെത്തിയെങ്കിലും പിന്നീട് അവിടേയ്ക്കുള്ള വഴി കണ്ടെത്തുന്നത്  പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. നദി, വനം തുടങ്ങി സ്വന്തമായൊരു കാലാവസ്ഥ പോലും ഗുഹയ്ക്കുണ്ട്. 

Vietnam s Hang Son Doong Cave which amazes human
Author
First Published Apr 2, 2024, 2:20 PM IST


പ്രകൃതി സ്വയമേവ സൃഷ്ടിച്ച അത്ഭുതങ്ങൾ കൊണ്ടും മനുഷ്യ നിർമ്മിതമായ അത്ഭുതങ്ങൾ കൊണ്ടും സമ്പന്നമാണ് നമ്മുടെ ലോകം. ഇന്ന് ലോകത്തിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും കൗതുകം ജനിപ്പിക്കുന്ന പ്രകൃതി അത്ഭുതങ്ങളിൽ ഒന്നാണ് വിയറ്റ്നാമിലെ ഹാങ് സോൻ ഡൂങ് ഗുഹ (Hang Son Doong Cave). ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിദത്ത ഗുഹയായ ഹാങ് സോൻ ഡൂങിൽ ഒരു പരിസ്ഥിതി സംവിധാനം തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. പ്രദേശവാസിയായ ഹൊ ഖാൻഹ് 1990 -കളിലാണ്  ആദ്യമായി ഈ ഗുഹ കണ്ടെത്തിയത്. ഹോ ഖാൻഹ് ഗുഹയ്ക്കരികിലെത്തിയപ്പെൾ അതിനുള്ളിൽ നിന്നും ഇടിമുഴക്കത്തിന്‍റെയും  നദിയൊഴുകുന്നതിന്‍റെയും ശബ്ദം കേട്ടു എന്നാണ് പറയപ്പെടുന്നത്.

താൻ കണ്ടെത്തിയ ​ഗുഹയുടെ വിവരങ്ങൾ ഹോ ഖാൻഹ് പ്രദേശത്തെത്തിയ ബ്രിട്ടിഷ് ഗുഹാ പര്യവേക്ഷകരോട് പറഞ്ഞിരുന്നു.  ഗുഹയുടെ കവാടത്തിൽ തങ്ങളെ എത്തിക്കാൻ പര്യവേക്ഷകര്‍ ഹോ ഖാൻഹിനോട് ആവശ്യപ്പെട്ടു. എന്നാൽ, നീണ്ട തിരച്ചിൽ നടത്തിയിട്ടും ഖാൻഹിന് ​ഗുഹാ കവാടം കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ പതിനെട്ട് വര്‍ഷത്തെ അന്വേഷണത്തിന് ശേഷം 2008 -ൽ ആണ് ഗുഹാകവാടം അദ്ദേഹം വീണ്ടും കണ്ടെത്തിയത്. പിന്നാലെ 2009 -ൽ ഇവിടെ പര്യവേക്ഷണ സംഘവുമെത്തി. അതിനുള്ളിൽ കയറിയ പര്യവേഷകർ അക്ഷരാർത്ഥത്തിൽ ഞെ‌ട്ടി. കാരണം, അതിനുള്ളിൽ അതുവരെ ആരും കാണാത്ത മറ്റൊരു വലിയ ജൈവ ലോകം തന്നെ ഉണ്ടായിരുന്നു.

'കാശ് മുടക്കിയതാണ്, ജനൽ എവിടെ' എന്ന് യാത്രക്കാരൻ; തുറിച്ച് നോക്കിയാൽ കാണില്ലെന്ന് വിമാനക്കമ്പനി, കുറിപ്പ് വൈറൽ

രണ്ട് ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ശിലായുഗത്തില്‍ ആദിമ മനുഷ്യന്‍ ആനകളെ വേട്ടയാടി ഭക്ഷിച്ചെന്ന് ഗവേഷകര്‍

9 കിലോമീറ്ററോളം നീളത്തിൽ കിടക്കുന്ന ഈ ഗുഹയുടെ പ്രധാന പാതയ്ക്ക് 5 കിലോമീറ്റർ നീളമുണ്ട്. ഈ ഗുഹയ്ക്കുള്ളിൽ ഭൂഗർഭ നദികളും അതിപ്രാചീനമായ ഫോസിലുകളും, മത്സ്യങ്ങളും കീടങ്ങളും ചെടികളും മരങ്ങളും അങ്ങനെ ഭൂമുഖത്തുള്ള പലതുമുണ്ട്. 2 മുതല്‍ 5 ദശലക്ഷം വർഷം വരെ പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു.‌ ഗുഹയുടെ മേൽക്കൂര രണ്ടിടത്ത് തകർന്നതിനാൽ സൂര്യപ്രകാശം ഗുഹയ്ക്കുള്ളിലേക്കെത്തും. ഗുഹയിലെ ഭൂഗർഭ നദിയുടെ സാന്നിധ്യം മൂലം ഇതിനുള്ളിൽ ഒരു വനം തന്നെ വളരുന്നുണ്ട്. അതിനാൽ തന്നെ ഈ ഗുഹയ്ക്കുള്ളില്‍ സ്വന്തമായൊരു കാലാവസ്ഥയുമുണ്ട്.

1994 ല്‍ 500 രൂപ കൊടുത്ത് മുത്തച്ഛന്‍ വാങ്ങിയ എസ്ബിഐ ഓഹരി; ഇന്നത്തെ വില അറിയാമോ? കുറിപ്പ് വൈറല്‍

മധ്യവിയറ്റ്നാമിലെ ക്വാങ് ബിങ് പ്രവിശ്യയിലാണ് ഈ ഗുഹ. ആദ്യ കാലത്ത് ഈ ഗുഹയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ലെങ്കിലും പിൽക്കാലത്ത് അനുവദിച്ച് തുടങ്ങി. നിലവിൽ ഓക്സാലിസ് അഡ്വഞ്ചർ എന്ന ഒരു കമ്പനിക്ക് മാത്രമാണ് ഇതിനുള്ളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനുള്ള അനുമതിയുള്ളത്. ഈ ഗുഹയ്ക്കുള്ളിൽ വളരെ വിചിത്രരായ ചില ജീവികൾ വസിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. എന്നാൽ, ഇതിന് ശാസ്ത്രീയമായ പിൻബലങ്ങലൊന്നുമില്ല. ഇന്ന് വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്ന് കൂടിയാണിത്. 

'വലിയ കുട്ടിക്ക് വലിയ കളിപ്പാട്ടം'; വിമാനത്തെ പിടികൂടിയ എക്സ്കവേറ്ററിന്‍റെ വീഡിയോ വൈറൽ, കാഴ്ച കണ്ടവര്‍ ഞെട്ടി
 

Latest Videos
Follow Us:
Download App:
  • android
  • ios