മറ്റേതൊരു കാറിനെക്കാളും ഈ കാര്‍ ആളുകളുടെ ശ്രദ്ധനേടുന്നു' എന്ന് ഷോറൂം ഉടമ പറയുന്നു.
നിങ്ങള്‍ ഒരു കാര്‍ പ്രേമിയാണോ? പ്രത്യേകിച്ചും വിന്‍റേജ് കാറുകള്‍ ഇഷ്ടപ്പെടുന്ന ഒരാളാണോ? എങ്കില്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത എത്തിയിരിക്കുന്നു. അതെ, 31,700 കിലോമീറ്റര്‍ മാത്രം ഓടിയ ഒരു വിന്‍റേജ് കാര്‍ വില്പനയ്ക്ക്. 1969-ലെ ഫിയറ്റ് 500 ലിറ്റർ കാറാണ് വില്പനയ്ക്ക് എത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. വില്പനയ്ക്ക് വച്ചിരിക്കുന്ന വിന്‍റേജ് കാര്‍ ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്തതാണ്. കാറില്‍ ഇപ്പോഴും ഉള്ളത് അതിന്‍റെ യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റുകളും പിക്നിക് ബാസ്കറ്റുകളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'പരാതിപ്പെടരുത്. ഇത് അച്ഛാ ദിൻ ആണ്'; വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ 'ചത്ത പാറ്റ'യെന്ന് പരാതി !
യുകെയിലെ ഒരു ക്ലാസിക് കാർ കളക്ടറുടെ കൈയിലായിരുന്നു ഈ കാര്‍ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇന്ന് ഈ കാര്‍ എസെക്സിലെ ഹാർലോയിലെ ഒരു സെക്കൻഡ് ഹാൻഡ് ഷോറൂമിൽ 9,995 പൗണ്ടിന് (10,41,259 രൂപയ്ക്ക്) വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. 'മറ്റേതൊരു കാറിനെക്കാളും ഈ കാര്‍ ആളുകളുടെ ശ്രദ്ധനേടുന്നു' എന്ന് ഷോറൂം ഉടമ ബിബിസിയോട് പറഞ്ഞു. തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന ഫെരാരി 575 കാറിനേക്കാൾ കൂടുതൽ ശ്രദ്ധ ആളുകള്‍ ഈ കാറിന് നല്‍കുന്നതായും ഷോറൂം ഉടമ റോബ് ഹോംസ് കൂട്ടിച്ചേര്‍ത്തു.
അമ്മ ഒരു തമാശ പറഞ്ഞു; പിന്നാലെ അഞ്ച് വർഷമായി 'കോമ'യില്‍ കിടന്ന മകള്‍ ചിരിച്ചു !
1969 ലെ ഫിയറ്റ് 500 ന് 116.9 ഇഞ്ച് നീളവും (3 മീറ്റർ) 51.1 ഇഞ്ച് വീതിയും (1.3 മീറ്റർ) ഉണ്ട്. അതേസമയം കാര്‍ ഇതുവരെയായി 19,698 മൈൽ (31,700 കിലോമീറ്റര്‍) മാത്രമാണ് സഞ്ചരിച്ചതെന്ന പ്രത്യേകതയും ഉണ്ട്.അതേ സമയം 1969-ലെ ഫിയറ്റ് 500 ലിറ്റർ കാറുകള്‍ക്ക് ഇപ്പോള്‍ പൊന്നും വിലയാണ്. 2021 ല്‍ വിറ്റ ഒരു കാറിന്‍റെ വില 61,000 ഡോളറായിരുന്നു (50,65,799 രൂപ). അതേ സമയം 2023 ല്‍ വിറ്റു പോയ ഒരു 1969 മോഡല്‍ ഫിയറ്റ് 500 ലിറ്റര്‍ കാറിന് ലഭിച്ചത് വെറും 2000 ഡോളര്‍ (166,091 രൂപ) മാത്രമാണെന്നും ക്ലാസിക്ക് ഡോട്ട് കോം എന്ന സൈറ്റ് വ്യക്തമാക്കുന്നു.
