Asianet News MalayalamAsianet News Malayalam

'പ്രിയപ്പെട്ട അങ്കിള്‍, എനിക്കും അനിയനും ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം തരണം'; വായിക്കാതെ പോകരുത് ഈ കുറിപ്പ്

ജോലി കഴിഞ്ഞ് എന്നും വക്കീലിന്‍റെ വീട്ടില്‍ വിശ്രമിക്കാന്‍ പോകാറുണ്ട്. ഇന്ന് ചെന്നപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഈ കത്ത് കണ്ണില്‍ പെട്ടത് എന്ന് പറഞ്ഞുകൊണ്ടാണ് നിതിന്‍ കത്തിന്‍റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

viral facebook post
Author
Thiruvananthapuram, First Published May 5, 2019, 11:54 AM IST

കുഞ്ഞുങ്ങള്‍ക്ക് എല്ലാത്തിനോടും സ്നേഹമാണ്.. കാരണം, അവര്‍ക്ക് സ്വാര്‍ത്ഥത ഇല്ല. വളരുന്തോറുമാണ് മനുഷ്യരില്‍ സ്വാര്‍ത്ഥത കൂടി വരാറ് എന്ന് പറയാറുണ്ട്. ഏതായാലും കുഞ്ഞുങ്ങള്‍ക്ക് തന്‍റെ ചുറ്റുമുള്ള എല്ലാത്തിനോടും എത്രമാത്രം സ്നേഹവും കരുതലുമുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. സ്വന്തം വീട്ടില്‍ നിന്നും വിറ്റ ആട്ടിന്‍കുട്ടികളെ കാണാനുള്ള അപേക്ഷയാണ് കുറിപ്പില്‍. തനിക്കും തന്‍റെ അനിയനും ആ ആട്ടിന്‍കുട്ടികളെ കാണാതിരിക്കാനാവില്ല എന്നെഴുതിയിരിക്കുന്നു ആ കുഞ്ഞുകുറിപ്പില്‍. ആടിനെ വിറ്റ ഉടമസ്ഥന്‍റെ വീട് തേടിപ്പിടിച്ചാണ് കുട്ടികള്‍ കുറിപ്പെഴുതി വച്ചത്. 

നിതിന്‍ ജി നെടുമ്പിനാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എഴുതിയിരിക്കുന്നത് ഇതാണ്:
പ്രിയപ്പെട്ട അങ്കിള്‍, എനിക്കും എന്‍റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം. ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല. പെര്‍മിഷന്‍ തരും എന്ന ഉറപ്പോടെ ഞാന്‍ നിര്‍ത്തുന്നു. എന്ന് ആടുകളെ വില്‍ക്കപ്പെട്ട വീട്ടിലെ കുട്ടികള്‍.

ഏതായാലും വിറ്റുകളഞ്ഞ ആട്ടിന്‍കുട്ടികളെ കാണുവാനുള്ള കുട്ടികളുടെ നിഷ്കളങ്കമായ ആഗ്രഹത്തെ രണ്ടുകയ്യും നീട്ടി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയാ ലോകം. 

ജോലി കഴിഞ്ഞ് എന്നും വക്കീലിന്‍റെ വീട്ടില്‍ വിശ്രമിക്കാന്‍ പോകാറുണ്ട്. ഇന്ന് ചെന്നപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഈ കത്ത് കണ്ണില്‍ പെട്ടത് എന്ന് പറഞ്ഞുകൊണ്ടാണ് നിതിന്‍ കത്തിന്‍റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എനിക്കും അനിയനും അതിനെ (ആട്ടിൻകുട്ടിയെ) കാണാതിരിക്കാൻ കഴിയില്ല" എന്ന ഒറ്റ വരി മതി സ്നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാൻ എന്നും നിതിന്‍ എഴുതിയിരിക്കുന്നു. 

നിതിന്‍റെ പോസ്റ്റ്: ജോലി കഴിഞ്ഞ് എന്നും ഉച്ചയ്ക്ക് വക്കീലിന്റെ വീട്ടിൽ അല്പനേരം വിശ്രമിക്കാറുണ്ട്. ഇന്നും പതിവ് പോലെ ചെന്നപ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. പുറത്തിരുന്ന് returns എഴുതുമ്പോൾ ഏതോ കുട്ടികൾ കൊണ്ടുവെച്ച ഈ കത്ത് എന്റെ ശ്രദ്ധയിൽപ്പെട്ടു.. ഒന്ന് വായിച്ചപ്പോൾ തന്നെ ഉള്ളിൽ വല്ലാത്തൊരു കുളിർമ തോന്നി. ആ കുട്ടികളുടെ വീട്ടിൽ നിന്നും വക്കീൽ വാങ്ങിയ ആട്ടിൻകുട്ടികളെ കാണാനെത്തിയതാണ് കുട്ടികൾ..!

വന്നപ്പോൾ വീട്ടിൽ ആരും ഇല്ലാത്തതിനാൽ ഇനി വരുമ്പോൾ ആട്ടിൻകുട്ടികളെ കാണാനുള്ള അനുവാദം തരണം എന്ന അപേക്ഷയാണ് കത്തിൽ...! ഉടമസ്ഥൻ വിറ്റിട്ടും വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് ഇതുപോലൊരു കത്തെഴുതിയ ആ കുട്ടികൾ നൽകുന്ന സന്ദേശം വളരെ വലുതാണ്.. "എനിക്കും അനിയനും അതിനെ (ആടിൻകുട്ടിയെ) കാണാതിരിക്കാൻ കഴിയില്ല" എന്ന ഒറ്റ വരി മതി സ്നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാൻ.. 

Follow Us:
Download App:
  • android
  • ios