Asianet News MalayalamAsianet News Malayalam

അമ്പമ്പോ! 800 വർഷം പഴക്കം, ലോകത്തിലെ തന്നെ സുന്ദരന്‍ മരം? ഇവിടെ ചെന്നാൽ കാണാം

ജിൻകോ എന്നാണ് ഈ മരത്തിന്റെ പേര്. ജിൻകോ മരങ്ങൾ ദക്ഷിണ കൊറിയയിൽ മാത്രമല്ല. ചൈനയടക്കം മറ്റ് ന​ഗരങ്ങളിലും ഈ മരങ്ങൾ കാണാം.

viral Gingko Tree in south korea rlp
Author
First Published Dec 6, 2023, 4:04 PM IST

പ്രകൃതി എന്തെല്ലാം അത്ഭുതങ്ങളും എത്ര മനോഹരമായ കാഴ്ചകളും നിറഞ്ഞതാണ് അല്ലേ? ഈ ഒരു ജന്മം കൊണ്ട് അതിൽ ഒരു ചെറിയ ഭാ​ഗം പോലും കണ്ട് തീർക്കാൻ നമുക്ക് കഴിയില്ല എന്നതാണ് സത്യം. ഓരോ നാട്ടിലും കാണും ഓരോരോ മനോഹരമായ കാഴ്ചകൾ. അത് ചില മരങ്ങളാവാം, പുഴകളാവാം, കാടാവാം, മലയാവാം അങ്ങനെ എന്തുമാവാം. അതുപോലെ, ദക്ഷിണ കൊറിയയിലുമുണ്ട് ഒരു മനോഹരമായ കാഴ്ച. പ്രകൃതിയൊരുക്കിവച്ച ഈ സുന്ദരമായ സമ്മാനം ഒരു മരമാണ്. 

ജിൻകോ എന്നാണ് ഈ മരത്തിന്റെ പേര്. ജിൻകോ മരങ്ങൾ ദക്ഷിണ കൊറിയയിൽ മാത്രമല്ല. ചൈനയടക്കം മറ്റ് ന​ഗരങ്ങളിലും ഈ മരങ്ങൾ കാണാം. എന്നാൽ, ദക്ഷിണ കൊറിയയിലെ ജിൻകോ മരത്തിന്റെ പ്രത്യേകത അതിന് 800 വർഷം പഴക്കമുണ്ട് എന്നതാണ്. അതിമനോഹരവും പഴക്കമേറിയതുമായ ഈ മരം കാണാൻ അനവധിപ്പേരാണ് ഇവിടെ എത്തിച്ചേരുന്നത്. ഒരുപക്ഷേ, രാജ്യത്ത് ഏറ്റവും അധികം ആളുകൾ സന്ദർശിച്ച മരവും ഇത് തന്നെയായിരിക്കും. 

സൗത്ത് കൊറിയൻ വെബ്‍സൈറ്റുകൾ പറയുന്നത് പ്രകാരം ഈ മരം രാജ്യത്തെ ദേശീയ സ്മാരകങ്ങളിൽ ഒന്നായി പോലും കണക്കാക്കപ്പെടുന്നു. 800 വർഷം പഴക്കമുള്ള ഈ വോഞ്ജു ബംഗ്യേ-റി ജിൻകോ മരം ഏകദേശം 17 മീറ്റർ ചുറ്റളവിൽ വ്യാപിച്ച് കിടക്കുന്നു. ഇതിന്റെ ഇലകൾക്ക് മുഴുവനും മഞ്ഞനിറമാകുമ്പോൾ ഇതുപോലെ മനോഹരമായ ഒരു കാഴ്ച വേറെയില്ല എന്ന് തോന്നും. സോഷ്യൽ മീഡിയ പലപ്പോഴും ഈ മരത്തെ ലോകത്തിലെ ഏറ്റവും സുന്ദരമായ മരം എന്ന് വിളിക്കാറുണ്ട്. ഓരോ ദിവസവും അനേകം പേരാണ് ഈ മരം കാണാൻ വേണ്ടി മാത്രം ഇവിടെ എത്തിച്ചേരുന്നത്. 

വായിക്കാം: ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ന​ഗരം ഇത്, നേട്ടം കരസ്ഥമാക്കുന്നത് മൂന്നാം തവണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios