Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്സിനെടുക്കുന്ന ചെറുപ്പക്കാർക്ക് 7500 രൂപ നൽകുമെന്ന് വിർജീനിയ സ്റ്റേറ്റ്

സേവിംഗ്സ് ബോണ്ടുകൾക്കായി ഫണ്ട് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ വഴികളും ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Virginia state offers incentives to get vaccinated
Author
Virginia City, First Published Apr 29, 2021, 9:33 AM IST

ഏറ്റവും കൂടുതൽ പ്രതിദിന കണക്കുകൾ രേഖപ്പെടുത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ആദ്യത്തേത് യു എസാണ്. അതുകൊണ്ട് തന്നെ പ്രതിരോധ കുത്തിവയ്പ്പ് യു എസിനെ സംബന്ധിച്ചിടത്തോളം ഇതിനെതിരെ പോരാടാനുള്ള ഒരു സുപ്രധാന മാർ​ഗമാണ്. യുവാക്കളെ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി, യുഎസിലെ ഒരു സംസ്ഥാനം കുത്തിവയ്‌പ്പെടുത്ത ആളുകൾക്ക് പണം നൽകാൻ തയ്യാറാകുന്നു. വാക്‌സിൻ എടുത്ത 16 -നും 35 -നും ഇടയിൽ പ്രായമുള്ളവർക്ക് $100 ( ഏകദേശം 7500 രൂപ )യുടെ സേവിംഗ്സ് ബോണ്ട് നൽകുമെന്ന് വെസ്റ്റ് വിർജീനിയ പ്രഖ്യാപിച്ചു.

Virginia state offers incentives to get vaccinated

ഏപ്രിൽ 26 -നാണ് സംസ്ഥാന ഗവർണർ ജിം ജസ്റ്റിസ് ഒരു ലഘുലേഖയിൽ ഈ തീരുമാനം പ്രഖ്യാപിച്ചത്. വാക്‌സിൻ സ്വീകരിക്കുന്നതിൽ മടി കാണിക്കുന്ന യുവജനങ്ങളെ പ്രതിരോധ കുത്തിവയ്പ്പിലേക്ക് എത്തിക്കുകയെന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. വാക്‌സിനേഷൻ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നത് കുട്ടികൾ തിരിച്ചറിയുന്നില്ലെന്നും അതിനാൽ വാക്‌സിൻ എടുക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

യു‌എസിലെ മുൻ‌നിര സംസ്ഥാനങ്ങളിൽ വെസ്റ്റ് വിർ‌ജീനിയ ഏറ്റവും ഉയർന്ന പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചകളിൽ അതിന്റെ പുരോഗതി മന്ദഗതിയിലായിരുന്നു. അർഹരായ 1.5 ദശലക്ഷത്തിലധികം ജനസംഖ്യയ്ക്ക് ഇതുവരെ ഒരു ഡോസ് മാത്രമേ ലഭിച്ചിട്ടുള്ളൂ. 40% വരുന്ന യുവാക്കൾ വാക്സിനുകൾ എടുക്കാൻ മടി കാണിക്കുന്നു. ആകെയുള്ള ജനസംഖ്യയുടെ 70 ശതമാനത്തിന് വാക്‌സിനേഷൻ എടുക്കാൻ കഴിഞ്ഞാൽ സംസ്ഥാനത്ത് വൈറസ് നിയന്ത്രണവിധേയമാകുമെന്ന് അദ്ദേഹം പറഞ്ഞു.

'മാസ്‍കുകൾ ഇല്ലാതാകും, ആശുപത്രിയിൽ രോഗികൾ കുറയും, മരണം വളരെ കുറവായിരിക്കും' അദ്ദേഹം പറയുന്നു. ആളുകൾക്ക് പണം നൽകാൻ സംസ്ഥാനത്തിന്റെ കെയർ നിയമത്തിൽ നിന്ന് ധനസഹായം ലഭിക്കുമെന്ന് ജസ്റ്റിസ് പ്രസ്താവിച്ചു. സേവിംഗ്സ് ബോണ്ടുകൾക്കായി ഫണ്ട് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ സാധ്യമായ എല്ലാ വഴികളും ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് കൂട്ടിച്ചേർത്തു.

Virginia state offers incentives to get vaccinated

യുഎസിൽ കഴിഞ്ഞ മാസം നിലവിൽ വന്ന 1.9 ട്രില്യൻ ഡോളറിന്റെ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജാണ് കെയർസ് ആക്റ്റ്. കഴിഞ്ഞ മാസം കൈസർ ഫാമിലി ഫൗണ്ടേഷൻ നടത്തിയ ഒരു സർവേയിൽ 18 നും 29 നും ഇടയിൽ പ്രായമുള്ള 25 ശതമാനം യുഎസ് നിവാസികളും  65 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ ഏഴ് ശതമാനം പേരെ അപേക്ഷിച്ച് വാക്സിനേഷൻ എടുക്കാൻ കാലതാമസമെടുക്കുന്നു എന്ന് കണ്ടെത്തിയിരുന്നു. വാക്‌സിനേഷനെകുറിച്ച് പ്രായമായ ആളുകളേക്കാൾ ചെറുപ്പക്കാർക്ക് ആശങ്കകളുണ്ട് എന്ന് സർവ്വേയിൽ പറയുന്നു.   

Follow Us:
Download App:
  • android
  • ios