പരിസ്ഥിതിക്ക് ഇത് ഗുണകരമാണ് എങ്കിലും മനുഷ്യശരീരത്തിലേക്കെത്തിയാൽ ഏറെ അപകടകാരിയായി മാറുകയും ചെയ്യും ഈ വൈറസ്.

കൊവിഡ് വൈറസിന്റെ വ്യാപനത്തോടെയാണ് നമ്മിൽ പലരും വൈറസുകളുടെ അപകടസാധ്യതയെക്കുറിച്ച് ഇത്രമേൽ ബോധവാന്മാരായത്. അതിനുമുൻപ് വരെ വൈറസുകളെക്കുറിച്ച് നാം കേൾക്കാറും പറയാറുമുണ്ടായിരുന്നെങ്കിലും കൺമുന്നിൽ കാണാൻ പോലും കഴിയാത്ത ഈ സൂക്ഷ്മാണുക്കൾ ഇത്രമേൽ അപകടകാരികൾ ആയിരിക്കുമെന്ന് നാം ചിന്തിച്ചിരുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യഥാർത്ഥത്തിൽ നമ്മുടെ ജീവിതം തന്നെ താറുമാറാക്കാൻ ശേഷിയുള്ള രോഗങ്ങളുടെ വാഹകരാണ് വൈറസുകൾ. എയ്ഡ്സ് മുതൽ കൊവിഡ് വരെ വിവിധതരം രോഗങ്ങളാണ് വൈറസുകൾ കാരണമുണ്ടാകുന്നത്. എന്നാൽ, രോഗം പടർത്തുന്ന വൈറസിനേക്കാൾ ആയിരം ഇരട്ടി വലിപ്പമുള്ള വമ്പൻ വൈറസുകളും നമ്മുടെ ഭൂമിയിൽ ഉണ്ട്. ഐസിലാണ് ഇവയിൽ പലതും കാണപ്പെടുന്നത് എന്ന് മാത്രം. ഉത്തര ധ്രുവ മേഖലയിലെ കട്ടിയേറിയ ഐസ് കവചമായ പെർമഫ്രോസ്റ്റിലാണ് കൂടുതലായും ഇവ കാണപ്പെടുന്നത്. 

ശരീരത്തിലെത്തിയാൽ ഈ വൈറസ് അപകടകാരികളാണെങ്കിലും ഇവ പക്ഷേ ഐസിൽ സ്ഥിതി ചെയ്യുന്നത് പരിസ്ഥിതിപരമായി ഗുണകരമാണ്. കാരണം കട്ടിയുള്ള ഈ ഐസ് കവചം മഞ്ഞുരുകൽ കുറയുന്നതിന് സഹായകരമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. കൂടാതെ ഐസിൽ ആൽഗകൾ അമിതമായി വളരുന്നത് തടയാൻ ഇവ ഉപകരിക്കുമെന്നും ഡെൻമാർക്കിലെ പ്രശസ്തമായ ആർഹസ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു.

പരിസ്ഥിതിക്ക് ഇത് ഗുണകരമാണ് എങ്കിലും മനുഷ്യശരീരത്തിലേക്കെത്തിയാൽ ഏറെ അപകടകാരിയായി മാറുകയും ചെയ്യും ഈ വൈറസ്. പെർമഫ്രോസ്റ്റ് ഉരുകുന്നത് കാൻസറിനു കാരണമാകുന്ന വാതകങ്ങളെ പുറത്തുവിടുമെന്ന് ബ്രിട്ടനിലെ ലീഡ്സ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. മഞ്ഞുരുകുന്നത് റേഡോൺ എന്ന റേഡിയോ ആക്ടീവ് വാതകം പുറന്തള്ളുന്നതിനിടയാക്കുമെന്നാണ് ഇവർ കണ്ടെത്തിയത്. ഗുരുതരമായ ശ്വാസകോശ കാൻസറിനു വഴിവയ്ക്കുന്നതാണു റേഡോൺ വാതകം. ശ്വാസകോശ അർബുദത്തിന്റെ കാരണങ്ങളിൽ പുകവലി കഴിഞ്ഞാൽ രണ്ടാമത്തെ പ്രധാനപ്പെട്ട കാരണമാണു റേഡോൺ.