Asianet News MalayalamAsianet News Malayalam

Cheapest city to live in : ലോകത്തിലേറ്റവും ജീവിതച്ചെലവ് കുറഞ്ഞ നഗരമേത്? പട്ടികയില്‍ ഇന്ത്യയിലെ സ്ഥലങ്ങളുണ്ടോ?

പാക്ക് ന​ഗരമായ കറാച്ചിയാണ് ആറാം സ്ഥാനത്ത്. ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ ന​ഗരം ഏതാണ്? ഒന്നും രണ്ടും സ്ഥാനങ്ങൾ സിറിയൻ തലസ്ഥാനം ഡമാസ്കസ്, ലിബിയൻ തലസ്ഥാനം ട്രിപ്പോളി എന്നിവയ്ക്കാണ്. 

which is the Cheapest city to live in
Author
Ahmedabad, First Published Dec 2, 2021, 3:15 PM IST

എക്കണോമിക് ഇന്റലിജൻസ് യൂണിറ്റ്(Economist Intelligence Unit) സർവെയുടെ ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അതിൽ, ഏറ്റവും ചെലവേറിയ ന​ഗരമായി തെരഞ്ഞെടുത്തിരിക്കുന്നത് ടെൽ അവീവി(Tel Aviv)നെയാണ്. പാരിസും സിം​ഗപ്പൂരുമാണ് തൊട്ടുപിന്നിലായി എത്തിയത്. 173 നഗരങ്ങളിലെ ജീവിത ചെലവുകൾ അമേരിക്കൻ ഡോളറിൽ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. ഇസ്രായേൽ കറൻസിയായ ഷെകെലിന്റെ മൂല്യം വർദ്ധിച്ചതാണ് നഗരം ഒന്നാമതെത്താൻ കാരണം എന്നാണ് പറയുന്നത്. മാത്രമല്ല നഗരത്തിലെ യാത്രാച്ചെലവും സാധനങ്ങളുടെ വിലയും കുത്തനെ ഉയർന്നിരിക്കുകയാണ് എന്നും പറയുന്നു. എന്നാൽ, ലോകത്തിൽ ജീവിക്കാൻ ഏറ്റവും ചെലവ് കുറഞ്ഞ ന​ഗരമേതാണ്? സർവേയിൽ ഇന്ത്യയിലെ ഏതെങ്കിലും ന​ഗരങ്ങളെ ജീവിതച്ചെലവ് കുറഞ്ഞ ന​ഗരങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ടോ?

ഉണ്ട്, ഇന്ത്യൻ ന​ഗരമായ അഹമ്മദാബാദ്(Ahmedabad) ലോകത്തിലെ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ ഏഴാമത്തെ ന​ഗരമാണ് എന്നാണ് സർവേയിൽ പറയുന്നത്. അങ്ങനെ, ​ഗുജറാത്തിലെ അഹമ്മദാബാദ് സർവേയിലെ ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ പത്ത് ന​ഗരങ്ങളിൽ ഒന്നായിത്തീർന്നു. പട്ടികയിലെ ഒരേയൊരു ഇന്ത്യൻ ന​ഗരമാണ് അഹമ്മദാബാദ്. പാക്ക് ന​ഗരമായ കറാച്ചിയാണ് ആറാം സ്ഥാനത്ത്. ഏറ്റവും ജീവിതച്ചെലവ് കുറഞ്ഞ ന​ഗരം ഏതാണ്? ഒന്നും രണ്ടും സ്ഥാനങ്ങൾ സിറിയൻ തലസ്ഥാനം ഡമാസ്കസ്, ലിബിയൻ തലസ്ഥാനം ട്രിപ്പോളി എന്നിവയ്ക്കാണ്. 

അൾജീരിയയുടെ അൾജിയേഴ്‌സ്, അർജന്റീനയുടെ ബ്യൂണസ് അയേഴ്‌സ്, സാംബിയയുടെ ലുസാക്ക എന്നിവർ എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിൽ എത്തി. കഴിഞ്ഞ വർഷം റാങ്ക് ചെയ്യപ്പെടാതിരുന്ന പുതിയ നഗരങ്ങളിൽ നാലിലൊന്ന് ന​ഗരങ്ങളും താമസിക്കാൻ ഏറ്റവും ചെലവുകുറഞ്ഞ 50 നഗരങ്ങളുടെ പട്ടികയിൽ ഇടംനേടി. അതിൽ നാലാം സ്ഥാനത്തുള്ള ടുണിസ്, ഏഴാം സ്ഥാനത്തുള്ള അഹമ്മദാബാദ് എന്നിവയും ഉൾപ്പെടുന്നു.


 

Follow Us:
Download App:
  • android
  • ios