Asianet News MalayalamAsianet News Malayalam

Jai Bhim | 'ജയ് ഭീം' എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആരാണ്?

മഹാരാഷ്ട്രയിൽ വർഷങ്ങളായി അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുടെ മുന്നണി പ്രവർത്തകർ കണ്ടുമുട്ടുമ്പോൾ പരസ്പരം അഭിവാദനം ചെയ്തിരുന്നതും 'ജയ് ഭീം' എന്നാണ്.

Who hailed the Ambedkar slogan Jai Bhim for the first time in history
Author
Delhi, First Published Nov 17, 2021, 2:30 PM IST

അടുത്തിടെ പുറത്തിറങ്ങിയ സൂര്യ ചിത്രത്തിന്റെ പേരാണ് 'ജയ് ഭീം'(Jai Bhim). നിരാലംബരായ ഒരുപറ്റം മനുഷ്യർ അവർ പിറന്നുവീണ ജാതിയുടെ(caste discrimination) പേരിൽ,അധികാര കേന്ദ്രങ്ങളിൽ നിന്ന് നേരിടുന്ന വിവേചനങ്ങളുടെ, കൊടിയ ക്രൂരതകളുടെ നേർക്ക് പിടിച്ച ഒരു കണ്ണാടിയാണ് ഈ ചിത്രം. ജാതിവിവേചനകൾക്കെതിരെ നിരന്തരം സമരം ചെയ്ത നമ്മുടെ ഭരണഘടനാ ശില്പി ബാബ സാഹേബ് ഭീം റാവു രാംജി അംബേദ്‌കറുടെ ആശയങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രകടനം കൂടി ആയിട്ടാണ് സംവിധായകൻ ടിജെ ജ്ഞാനവേൽ തന്റെ ചിത്രത്തിന് 'ജയ് ഭീം' എന്നുതന്നെ പേരിട്ടത്. ഈ പേരിനോടുള്ള ഇഷ്ടം നിമിത്തം അതിന്റെ റൈറ്റ്സ് നേരത്തെ കരസ്ഥമാക്കിയിരുന്ന പാ. രഞ്ജിത്തിനെ ചെന്ന് കണ്ട് അദ്ദേഹത്തോട് അഭ്യർത്ഥിച്ചാണ് ഈ പേര് തന്റെ ചിത്രത്തിനുവേണ്ടി അദ്ദേഹം സംഘടിപ്പിച്ചെടുക്കുന്നത്. 

എന്നാൽ, ഈ സിനിമയുടെ ശീർഷകമാവുന്നതിന് പതിറ്റാണ്ടുകൾ മുമ്പുതന്നെ ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ അലയടിച്ചിട്ടുള്ള മുദ്രാവാക്യമാണ് 'ജയ് ഭീം' എന്നത്. മഹാരാഷ്ട്രയിൽ വർഷങ്ങളായി അംബേദ്‌കറൈറ്റ് പ്രസ്ഥാനങ്ങളുടെ മുന്നണി പ്രവർത്തകർ കണ്ടുമുട്ടുമ്പോൾ പരസ്പരം അഭിവാദനം ചെയ്തിരുന്നതും 'ജയ് ഭീം' എന്നാണ്. ഈ വാക്കിനെ ആധാരമാക്കി മഹാരാഷ്ട്രയിൽ അനേകായിരം വിപ്ലവ ഗീതികളും രചിക്കപ്പെട്ടിട്ടുണ്ട്. ഒരു അഭിവാദനം എന്ന നിലയിൽ നിന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി അംബേദ്കറൈറ്റ് പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യമായിപ്പോലും ഈ വാക്ക് മാറിയിട്ടുണ്ട്.  

Who hailed the Ambedkar slogan Jai Bhim for the first time in history

 

'ജയ് ഭീം' എന്ന പ്രയോഗം ആദ്യമായി നടത്തുന്നത്, 1935 -ൽ മഹാരാഷ്ട്രയിലെ അംബേദ്‌കർ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളായിരുന്ന ബാബു ഹർദാസ് എൽഎൻ (ലക്ഷ്മൺ നാഗ്രാളെ) ആണ്. സെൻട്രൽ പ്രൊവിൻസിലെ ബരാർ പരിഷദിലെ സാമാജികനായിരുന്ന ബാബു ഹർദാസ് അംബേദ്കറുടെ ആശയങ്ങൾ പ്രചരിപ്പിക്കുക ജീവിതവ്രതമായി കണ്ടിരുന്ന ഒരാൾ കൂടിയായിരുന്നു.  നാസിക്കിൽ നടന്ന കാലാരാം ക്ഷേത്രത്തിലെ പ്രതിഷേധത്തിന്റെയും മഹഡ് സത്യാഗ്രഹത്തിന്റെയും പേരിൽ അന്ന് മഹാരാഷ്ട്രയിലെ ദളിത് ഭവനങ്ങളിൽ അംബേദ്‌കറിന്റെ പേര് കുഞ്ഞുങ്ങൾക്ക് പോലും അറിവുള്ളതായിരുന്നു. അക്കാലത്ത്, ബാബാസാഹേബ് കൈപിടിച്ച് മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ദളിത് നേതാക്കളിൽ ഒരാളായിരുന്നു ബാബു ഹർദാസും.

 

Who hailed the Ambedkar slogan Jai Bhim for the first time in history

 

രാമചന്ദ്ര ക്ഷീരസാഗര എഴുതിയ ദളിത് മൂവ്മെന്റ് ഇൻ ഇന്ത്യ ആൻഡ് ഇറ്റ്സ് ലീഡേഴ്‌സ് (Dalit Movement in India and Its Leaders (1857-1956) Ramacandra Kshirasagara) എന്ന പുസ്തകത്തിലാണ് 'ജയ് ഭീം'  എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് ഈ ബാബു ഹർദാസ് ആണ് എന്ന പരാമർശമുള്ളത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന 'രാം രാം', 'നമസ്കാരം' തുടങ്ങിയ അഭിവാദങ്ങൾക്ക് പകരം ദളിത് ജനതയുടെ അഭിമാന സൂചകമായി 'ജയ് ഭീം' എന്നുതന്നെ അഭിവാദനം ചെയ്യണം എന്നു തന്റെ സംഘടനയുടെ പ്രവർത്തകരോട് ആവശ്യപ്പെടുന്നത്. 

 

Who hailed the Ambedkar slogan Jai Bhim for the first time in history

 

അങ്ങനെ അംബേദ്‌കർ ജീവിച്ചിരുന്നപ്പോൾ തന്നെ പ്രചാരത്തിലുണ്ടായിരുന്ന അഭിവാദനമായ 'ജയ് ഭീം' ഇപ്പോൾ ഏറെ ജനശ്രദ്ധയും നിരൂപക പ്രശംസയും ആർജ്ജിച്ചു കൊണ്ട് പ്രദർശനം തുടരുന്ന സൂര്യ ചിത്രത്തിന്റെ പേരുകൂടി ആയതോടെ അതിന്റെ പ്രസിദ്ധി ഒന്നുകൂടി അധികരിച്ചിരിക്കുകയാണ്.  

Follow Us:
Download App:
  • android
  • ios