ലാവെർട്ട് എ ഇമ്മാനുവൽ എഴുതിയ 'തായ് ടാബൂ - ദി റൈസ് ഓഫ് വൈഫ് റെന്റൽ ഇൻ മോഡേൺ സൊസൈറ്റി' എന്ന പുസ്തകത്തിൽ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

ഇഷ്ടം പോലെ ആളുകൾ യാത്ര പോകുന്ന സ്ഥലമാണ് തായ്‍ലാൻഡ്. തായ്ലാൻഡിൽ സിം​ഗിളായി യാത്ര പോകുന്നവർക്ക് കാമുകിമാരെ വാടകയ്ക്ക് കിട്ടും. വാടക കാമുകി/ വാടക ഭാര്യ എന്നും അറിയപ്പെടുന്ന ഇവർ യാത്രകളിൽ ടൂറിസ്റ്റുകൾക്ക് കൂട്ട് നൽകും. ടൂർ ​ഗൈഡായും സുഹൃത്തുക്കളായും കാമുകിയായും ഒക്കെ ഇവർ പ്രവർത്തിക്കും. ദിവസത്തേക്കോ, മാസത്തേക്കോ, ആഴ്ചകൾക്കോ ഒക്കെയും ഇതുപോലെ കൂട്ടുകാരികളെ വാടകയ്ക്ക് കിട്ടുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

ലാവെർട്ട് എ ഇമ്മാനുവൽ എഴുതിയ 'തായ് ടാബൂ - ദി റൈസ് ഓഫ് വൈഫ് റെന്റൽ ഇൻ മോഡേൺ സൊസൈറ്റി' എന്ന പുസ്തകത്തിൽ ഇതേക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളാണ് മിക്കവാറും ജീവിതം മുന്നോട്ട് കൊണ്ടുപോകാനും കുടുംബത്തെ പോറ്റാനും വേണ്ടി ഈ ജോലി തിരഞ്ഞെടുക്കുന്നത് എന്നാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. ഈ സ്ത്രീകൾ പലപ്പോഴും ബാറുകളിലോ നൈറ്റ്ക്ലബ്ബുകളിലോ ജോലി ചെയ്യുന്നവരാണ് എന്നും അവിടെയാണ് അവർ മിക്കവാറും വിദേശത്ത് നിന്നുള്ള ടൂറിസ്റ്റുകളെ ക്ലയന്റുകളായി കണ്ടുമുട്ടുന്നത് എന്നുമാണ് പുസ്തകത്തിൽ പറയുന്നത്.

പലപ്പോഴും പണം കൊടുത്ത് വാടകയ്ക്കെടുക്കുന്ന കാമുകിമാർ/ ഭാര്യമാർ ടൂറിസ്റ്റുകൾക്കൊപ്പം താമസിക്കുകയും ചെയ്യുന്നു. അവർക്കൊപ്പം പുറത്ത് പോവുകയും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കുകയും ചെയ്യുന്നവരുണ്ട്.

അതേസമയം, ഇത് ഒരു കരാറിന്റെ പുറത്താണ് നടക്കുന്നത്. ഇവരെ ഒരിക്കലും നിയമപരമായിട്ടുള്ള ഭാര്യമാരായി കണക്കാക്കില്ല. ഇത് വലിയ ബിസിനസായി വളരുകയാണ്. ചില സ്ത്രീകൾ സാഹചര്യം കൊണ്ടും ഇത്തരം ജോലികൾ ഏറ്റെടുക്കാറുണ്ട്.

ഇനി വാടക എങ്ങനെയാണ് കണക്കാക്കുന്നത് എന്നല്ലേ? സ്ത്രീകളെ കാണാൻ എങ്ങനെയിരിക്കുന്നു, അവരുടെ പ്രായം, വിദ്യാഭ്യാസം, സംസാരിക്കാനുള്ള കഴിവ് ഇങ്ങനെ പല ഘടകങ്ങളും നോക്കിയാണ് വാടക തീരുമാനിക്കുന്നത്. വാടക കുറഞ്ഞും കൂടിയുമിരിക്കാം.