വിൽക്കാനും തന്റെ കൈവശം ഒന്നും ഉണ്ടായിരുന്നില്ല. ആ സമയത്താണ് ഭാര്യ $2,500 (ഏകദേശം 2,20,364 രൂപ) വരുന്ന തന്റെ കാർട്ടിയർ വാച്ച് വിൽക്കുന്നത്. അങ്ങനെ ആദ്യത്തെ ആഴ്ചത്തെ കച്ചവടത്തിനുള്ള സാധനങ്ങൾ വാങ്ങാൻ ആ പണം ഉപകരിച്ചു.

തന്റെ ഭാര്യയോട് നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെയ്റൂട്ട് ആസ്ഥാനമായുള്ള സലാറ്റ എന്ന റെസ്റ്റോറന്റ് ചെയിനിന്റെ സ്ഥാപകനും സിഇഒയുമായ ജോർജ്ജ് ബന്ദറാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ ബിസിനസിനെ സഹായിക്കുന്നതിന് വേണ്ടി ഭാര്യ തന്റെ കാർട്ടിയർ വാച്ച് വിറ്റതിനെ കുറിച്ചാണ് ബന്ദർ പറയുന്നത്. ഭാര്യയും ആ വാച്ചുമാണ് ബിസിനസ് ഇങ്ങനെ നിലനിൽക്കാൻ തന്നെ സഹായിച്ചത് എന്നും യുവാവ് പറയുന്നു.

2018 -ലായിരുന്നു, സലാറ്റയുടെ ലോഞ്ച്. അന്ന് എല്ലാ ഒരുക്കങ്ങളും നടത്തി. എന്നാൽ, താനും ഭാര്യ യാര അബി ജൗദെയും ആ വലിയ അബദ്ധം തിരിച്ചറിയുന്നത് പിന്നീടാണ്, ഭക്ഷണത്തിന് വേണ്ടി ബജറ്റിൽ എന്തെങ്കിലും വകയിരുത്താൻ തങ്ങൾ മറന്നുപോയി എന്നാണ് ബന്ദർ പറയുന്നത്.

സാലഡ് റസ്റ്റോറന്റ് തുടങ്ങിയതിന് പിന്നാലെ അവിടേക്ക് വേണ്ടതെല്ലാം തയ്യാറായെങ്കിലും റെസ്റ്റോറന്റിലേക്ക് ആവശ്യമായ ഭക്ഷണം തയ്യാറാക്കാനുള്ള പണം ദമ്പതികളുടെ കൈവശം ഉണ്ടായിരുന്നില്ല. തങ്ങൾക്ക് ഇൻവെസ്റ്ററോ ബാക്കപ്പ് പ്ലാനോ ഉണ്ടായിരുന്നില്ലെന്നും ബന്ദർ തന്റെ പോസ്റ്റിൽ പറയുന്നു.

വിൽക്കാനും തന്റെ കൈവശം ഒന്നും ഉണ്ടായിരുന്നില്ല. ആ സമയത്താണ് ഭാര്യ $2,500 (ഏകദേശം 2,20,364 രൂപ) വരുന്ന തന്റെ കാർട്ടിയർ വാച്ച് വിൽക്കുന്നത്. അങ്ങനെ ആദ്യത്തെ ആഴ്ചത്തെ കച്ചവടത്തിനുള്ള സാധനങ്ങൾ വാങ്ങാൻ ആ പണം ഉപകരിച്ചു. അതാണ് സലാറ്റ എന്ന റെസ്റ്റോറന്റിനെ തന്നെ സൃഷ്ടിച്ചത് എന്നാണ് ബന്ദർ പറയുന്നത്. അതില്ലായിരുന്നെങ്കിൽ ഒന്നും നടക്കില്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.

എന്നാൽ, കുറച്ച് വർഷങ്ങൾക്ക് ശേഷം അതുപോലെ ഒരു വാച്ച് ബന്ദർ ഭാര്യയ്ക്ക് വാങ്ങി നൽകി. എന്നാൽ, അത് പഴയ വാച്ച് പോലെ ആയിരുന്നില്ല. 'പഴയ വാച്ച് വെറുമൊരു ജ്വല്ലറി ആയിരുന്നില്ല. അത് ത്യാ​ഗവും അതിജീവനും ആയിരുന്നു' എന്നും ബന്ദർ കുറിക്കുന്നു. 'വിജയമെന്നാൽ നിങ്ങൾക്ക് എന്തെല്ലാം ഉണ്ട് എന്നതിനെ ആശ്രയിച്ചല്ല, എന്തെല്ലാം നിങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറാണ് എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്' എന്നും ബന്ദർ കുറിച്ചു.