പല ജനങ്ങളും ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. അധികൃതര്‍ ജനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലായെന്നും ആക്ഷേപം ഉയരുന്നുണ്ട്. 

ഗ്രീക്ക് ദ്വീപായ എവിയയിൽ കാട്ടുതീ പടരുന്നത് തുടരുന്നു. ഇത് കടൽ വഴി സുരക്ഷിതസ്ഥാനത്തേക്ക് പലായനം ചെയ്യാൻ ആളുകളെ നിര്‍ബന്ധിക്കുകയാണ്. രണ്ടായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. പ്രായമായ താമസക്കാരെ ഫെറികളിലേക്ക് കൊണ്ടുപോയി. ദ്വീപിന്റെ ചില ഭാഗങ്ങൾ ഇതിനോടകം തന്നെ നശിപ്പിച്ചു കഴിഞ്ഞ ഈ അഗ്നിബാധയെ നേരിടാൻ കൂടുതൽ സഹായം ആവശ്യമാണെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്നു.

ഗ്രീസിനെയും മറ്റ് നിരവധി യൂറോപ്യൻ രാജ്യങ്ങളെയും ബാധിക്കുന്ന കാട്ടുതീ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും വലിയ പ്രതികരണങ്ങളിലൊന്ന് സമാഹരിക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു. ഗ്രീസും അയൽരാജ്യമായ തുർക്കിയും പതിറ്റാണ്ടുകളെടുത്തുനോക്കിയാല്‍ ഏറ്റവും മോശമായ ചൂട് അനുഭവിക്കുകയാണ്. ഏകദേശം രണ്ടാഴ്ചയായി കാട്ടുതീ അവയെ കാര്‍ന്നു തിന്നുകയാണ്. ഗ്രീസിലെ താപനില 45C (113F) ആയി ഉയർന്നു. 

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്ത് നിരവധിയിടങ്ങളില്‍ കാട്ടുതീ പടർന്നു. വടക്കൻ ഏഥൻസിലെ പ്രാന്തപ്രദേശത്ത് ഉണ്ടായ ഒരു തീ അണഞ്ഞതായി പറയപ്പെടുന്നു. മനുഷ്യപ്രേരിതമായ കാലാവസ്ഥാ വ്യതിയാനം കാരണം ഇതുപോലുള്ള ചൂട് തരംഗങ്ങൾ കൂടുതൽ കൂടുതൽ തീവ്രമാവുകയാണ്. തുടർന്നുള്ള ചൂടും വരണ്ട കാലാവസ്ഥയും കാട്ടുതീയ്ക്ക് ആക്കം കൂട്ടാൻ സാധ്യതയുണ്ട് എന്നും പറയപ്പെടുന്നു. 

ഏഥൻസിന് വടക്കും കിഴക്കും ഉള്ള ഒരു വലിയ ദ്വീപായ ഇവിയയിൽ, രണ്ട് തീപ്പിടിത്തങ്ങള്‍ ആയിരക്കണക്കിന് ഹെക്ടർ ഭൂമിയും നിരവധി വീടുകളും ബിസിനസ്സുകളും നശിപ്പിച്ചിട്ടുണ്ട്. ദ്വീപിലെ പല ഗ്രാമങ്ങളിലും തീ അണയ്ക്കാൻ അഗ്നിശമന സേന പാടുപെടുകയാണ്. ഞായറാഴ്ചത്തെ ചില ചിത്രങ്ങൾ കാണിക്കുന്നത് ഫെറികളിലേക്ക് കൊണ്ടുപോകുന്നതായി പ്രായമായ ആളുകളുൾപ്പെടെ കൂടുതൽ ആളുകളെ ഒഴിപ്പിക്കുന്നതാണ്. തീ അണയുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. താമസക്കാരും ഉദ്യോഗസ്ഥരും കൂടുതൽ സഹായത്തിനായി വിളിക്കുകയാണ്.

ഇവിയയുടെ വടക്കൻ ഭാഗത്തുള്ള ഇസ്തിയാ മുനിസിപ്പാലിറ്റി മേയർ ജിയാനിസ് കോണ്ട്സിയാസ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്: "ഇപ്പോള്‍ തന്നെ വളരെ വൈകിയിരിക്കുന്നു, പ്രദേശം നശിപ്പിക്കപ്പെട്ടു" എന്നാണ്. വാട്ടര്‍ ബോംബിഗിന്‍റെയും പ്ലെയിനുകളുടേയും ഹെലികോപ്ടറുകളുടെയും കൂടുതല്‍ സഹായത്തിന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നുണ്ട്. തീപ്പിടിത്തം കാരണം പുകപടലമുയരുന്നതിനാല്‍ പ്ലെയിനുകളടക്കം പ്രതിസന്ധിയിലാണ് എന്ന് സിവില്‍ പ്രൊട്ടക്ഷന്‍ ചീഫ് നിക്കോസ് ഹാര്‍ദാലിയാസ് പറയുന്നു. 

പല ജനങ്ങളും ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുകയാണ്. അധികൃതര്‍ ജനങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലായെന്നും ആക്ഷേപം ഉയരുന്നുണ്ട്. 

ഫ്രാന്‍സ്, ജര്‍മ്മനി, യുകെ അടക്കം നിരവധി ഇടങ്ങളില്‍ നിന്നും യൂറോഗ്രീസിന്‍റെ സഹായാഭ്യര്‍ത്ഥനയ്ക്ക് പ്രതികരണം ഉണ്ടായിട്ടുണ്ട്. 1,000 അഗ്നിശമന സേനാംഗങ്ങളും 200 വാഹനങ്ങളും ഒൻപത് വിമാനങ്ങളും ഇപ്പോൾ ഗ്രീസിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു. ഞായറാഴ്ച വൈകി, പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോടാകിസ് സഹായം അയച്ച രാജ്യങ്ങളോട് ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിച്ചു. "ഈ പ്രയാസകരമായ സമയങ്ങളിൽ ഗ്രീസിനൊപ്പം നിന്നതിന് ഞങ്ങൾ നന്ദി പറയുന്നു" അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ഇത് ഗ്രീസിലെ മാത്രം അവസ്ഥയല്ല, വിവിധ രാജ്യങ്ങള്‍ കനത്ത ചൂടിനെയും കാട്ടുതീയേയും നേരിട്ടു കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാവ്യതിയാനം തന്നെയാണ് ഇതിന് പ്രധാന കാരണം എന്ന് വിദഗ്ദ്ധര്‍ പറയുന്നു.