'ഞാൻ വിവാഹം കഴിക്കാൻ ശ്രമിക്കുകയാണ്, എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്ത് ഒരു വീട്ടമ്മയാകാൻ ശ്രമിക്കുകയാണ്. എനിക്ക് ഒരു ഭർത്താവിനെ വേണം' എന്നാണ് അവൾ പറയുന്നത്.

വളരെ പ്രശസ്തയായ സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസറാണ് വോ വിക്കി സ്വന്തം കിഡ്നാപ്പിം​ഗ് അടക്കം നടത്തി വലിയ വാർത്തയും വിവാദവും ആയ ആളും കൂടിയാണവർ. വിക്ടോറിയ റോസ് എന്നാണ് യഥാർത്ഥ പേര്. ഇപ്പോഴിതാ പുതിയ ഒരു പോസ്റ്റിലൂടെ വീണ്ടും സോഷ്യൽ മീഡിയയെ ഞെട്ടിക്കുകയാണ് വിക്കി. താൻ ഇൻസ്റ്റ​ഗ്രാം ഡിലീറ്റ് ചെയ്യാൻ പോകുന്നു എന്നും വിവാഹം കഴിച്ച് കുടുംബിനിയായി ജീവിക്കാൻ‌ പോകുന്നു എന്നുമാണ് അവൾ പറയുന്നത്.

വിവാഹം കഴിക്കാനായി ഒരു വരനെ തിരയുന്നുണ്ട് എന്നും വിക്കി പറയുന്നു. പങ്കാളിക്ക് വേണ്ടുന്ന സവിശേഷതകളെ കുറിച്ചും അവൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി. 'ഞാൻ വിവാഹം കഴിക്കാൻ ശ്രമിക്കുകയാണ്, എന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്ത് ഒരു വീട്ടമ്മയാകാൻ ശ്രമിക്കുകയാണ്. എനിക്ക് ഒരു ഭർത്താവിനെ വേണം' എന്നാണ് അവൾ പറയുന്നത്.

Scroll to load tweet…

കറുത്ത ആളായിരിക്കണം, ഉയരമുള്ളവനുമായിരിക്കണം, യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നയാളായിരിക്കണം എന്നും അവൾ പറയുന്നു. അതിന് കാരണമായി രണ്ടുപേരും ഒരുപോലെ ആയിരിക്കുന്നതും ഒരുപോലെ കാര്യങ്ങൾ ചെയ്യുന്നതുമാണ് നന്നാവുക എന്നാണ് അവളുടെ അഭിപ്രായം.

അതുപോലെ കായികപരമായ കഴിവുകൾ ഉള്ളയാളും ധനികനും ആയിരിക്കുന്നത് നല്ലതാണ് എന്നും അവൾ പറയുന്നു. അതിന് കാരണമായി പറയുന്നത് താൻ നയിക്കുന്നത് അത്തരത്തിലുള്ളൊരു ജീവിതമാണ് എന്നാണ്. കായികപരമായ കഴിവുകളില്ലെങ്കിലും ആരോ​ഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം. തന്റെ അച്ഛൻ ധനികനാണ്. താൻ വരുന്നത് സമ്പന്ന കുടുംബത്തിൽ നിന്നാണ് അതിനാൽ പണമുള്ളയാളാവണം എന്നും അവൾ പറയുന്നു.

എന്തായാലും, വിവാഹം കഴിച്ച്, സോഷ്യൽ മീഡിയയൊക്കെ ഉപേക്ഷിച്ച് വീട്ടിലിരിക്കാനുള്ള വിക്കിയുടെ തീരുമാനം പലരേയും അമ്പരപ്പിച്ചു. എന്നാൽ, ഇതും ശ്രദ്ധ നേടാനുള്ള ഏതോ അടവാണോ എന്ന് സംശയിക്കുന്നവരും ഉണ്ട്.