അവളുടെ അമ്മയും സഹോദരിയും അവൾ വളരെ കുഞ്ഞായിരുന്നപ്പോൾ തന്നെ മരിച്ചു. പതിനഞ്ച് വയസായപ്പോഴേക്കും ആ കുടുംബത്തിൽ അതിജീവിച്ച ഏക വ്യക്തിയായി മേരി മാറി.
യുഎസ്സിലുള്ള മേരി ഫ്ലിപ് അടുത്തിടെയാണ് തന്റെ 101 -ാം ജന്മദിനം ആഘോഷിച്ചത്. ഈ ദീർഘായുസ്സിന്റെ രഹസ്യം ചോദിച്ചവരോട് മേരി വെളിപ്പെടുത്തിയ രസകരമായ മറുപടിയാണ് ഇപ്പോൾ വാർത്ത ആയിരിക്കുന്നത്. 'എനിക്കറിയില്ല, ഒരുപക്ഷേ ടെക്വില ആയിരിക്കും' എന്നായിരുന്നു മേരി പറഞ്ഞത്.
മഹാസാമ്പത്തികമാന്ദ്യം, ലോക മഹായുദ്ധങ്ങൾ ഇവയെല്ലാം കാണുകയും അനുഭവിക്കുകയും ഒക്കെ ചെയ്തുവെങ്കിലും മേരിക്ക് ഇപ്പോഴും തമാശയ്ക്കും സെൻസ് ഓഫ് ഹ്യൂമറിനും ഒന്നും ഒരു കുറവുമില്ല. നവംബർ രണ്ടിനാണ് മേരി കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം തന്റെ 101 -ാം ജന്മദിനം ആഘോഷിച്ചത്.
എന്താണ് ഈ ദീർഘായുസിന്റെ രഹസ്യം എന്ന് ചോദിച്ച പ്രാദേശിക മാധ്യമമായ അരിസോണ ന്യൂസിനോട് മേരി പറഞ്ഞത് ഇങ്ങനെ, 'ഹും... അതെനിക്ക് അറിയില്ല. ഒരുപക്ഷെ ടെക്വില ആയിരിക്കും' എന്നാണ്. 1921 -ലാണ് മേരി ജനിച്ചത്. ഇല്ലിനോയിയിൽ ആണ് അവർ വളർന്നത്.
അവളുടെ അമ്മയും സഹോദരിയും അവൾ വളരെ കുഞ്ഞായിരുന്നപ്പോൾ തന്നെ മരിച്ചു. പതിനഞ്ച് വയസായപ്പോഴേക്കും ആ കുടുംബത്തിൽ അതിജീവിച്ച ഏക വ്യക്തിയായി മേരി മാറി. 18 -ാം വയസിൽ അവർ മെക്സിക്കോയിലേക്ക് പോയി. അവിടെ വച്ചാണ് അവരുടെ ഭർത്താവിനെ കണ്ടുമുട്ടുന്നതും വിവാഹിതരാവുന്നതും. ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതോടെ അവർ ചിക്കാഗോയിലേക്ക് താമസം മാറി. അവിടെ വച്ച് ചിക്കാഗോ സ്കൂൾ ഓഫ് ആർട് അംഗീകരിച്ച ഒരു ചിത്രകാരിയായി മാറി.
'തനിക്ക് വരയ്ക്കാൻ വളരെ ഇഷ്ടമായിരുന്നു. താൻ വളരെ സമയമെടുത്താണ് വരച്ചിരുന്നത്. പക്ഷേ, താൻ വരച്ചു. കുട്ടികളെ വളർത്തുന്നതിന് പുറമെ വരക്കലല്ലാതെ തനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല' എന്നാണ് മേരി പറഞ്ഞത്. ഏതായാലും തന്റെ 101 -ാം പിറന്നാൾ തനിക്കിഷ്ടപ്പെട്ട ബിയറും ഡാൻസും ഒക്കെ ആയിട്ടാണ് മേരി ആഘോഷിച്ചത്.
